ജിദ്ദ: ആറു മാസമായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ (മഹ്ജർ) ഐ.സി.യുവിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലയാളിയെ ഒടുവിൽ മരണം വിളിച്ചു. വണ്ടൂർ ചെറുകോട് സ്വദേശിയും പരേതനായ കണ്ണിയൻ മൂസഹാജിയുടെ മകനുമായ കണ്ണിയൻ അബ്ദുൽ റസാഖ് ആണ് കഴിഞ്ഞദിവസം ദുരിതജീവിതത്തിനൊടുവിൽ ഈ ലോകത്തോട് വിട പറഞ്ഞത്. പരേതന് 59 വയസായിരുന്നു പ്രായം.

താമസ സ്ഥലത്തെ കുളി മുറിയിൽ കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ട നിലയിൽ ആണ് ഇയാളെ ആറ് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1981 മുതൽ പ്രവാസം തുടങ്ങിയ അബ്ദുറസാഖ് സൗദി അമേരിക്കൻ ബാങ്ക്, സൗദി ഹോളണ്ടി ബാങ്ക്, ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് എന്നിവിട ങ്ങളിൽ ജോലി ചെയ്തിരുന്നു. ചെറുകോട് പ്രവാസി കൂട്ടായ്മയുടെ രക്ഷാ ധികാരിയായിരുന്നു.

ഭാര്യ: ബീഗം ഖൗലത്ത്. മുഹ്തസിം, സന, അമൽ, അഫ്‌ന എന്നിവർ മക്കളാണ്. കുടുംബം ജിദ്ദയിലുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ബാബ് മക്ക ബിൻ മഹ്ഫൂസ് പള്ളിയിൽ മയ്യിത്ത് നമസ്‌കരിച്ച് അസദ് ഖബർ സ്ഥാനിൽ ഖബറടക്കും.