- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി എന്നെ ഭയക്കുന്നു; ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവർ എന്നെ ലക്ഷ്യമിടുന്നു; എന്റെ പ്രസംഗത്തിലെ ഒരു വരി പോലും തീ പടർത്തുന്നവയായിരുന്നില്ല; ജാതിരഹിത ഇന്ത്യയാണ് നമുക്കാവശ്യം; പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി ജിഗ്‌നേഷ് മേവാനി
ന്യൂഡൽഹി: തന്നെ ബിജെപി ഭയക്കുന്നുവെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവർ എന്നെ ലക്ഷ്യമിടുകയാണെന്നും ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. ഭീമ കോറിഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നില്ലെന്നെന്നും മേവാനി പറഞ്ഞു. ബിജെപി എന്നെ ഭയക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവർ എന്നെ ലക്ഷ്യമിടുന്നു. എന്റെ പ്രസംഗത്തിലെ ഒരു വരി പോലും തീ പടർത്തുന്നവയായിരുന്നില്ല. ജാതിരഹിത ഇന്ത്യയാണ് നമുക്കാവശ്യം. ഭീമ കൊറേഗാവ് വിജയത്തിന്റെ വാർഷികം ആഘോഷിക്കാൻ പോലും ഇന്ത്യയിലെ ദളിതർക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. തന്റെ പ്രതിഛായ തകർക്കാൻ സംഘപരിവാറും ബിജെപിയും നടത്തുന്നത് ബാലിശമായ ശ്രമമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. 2019ലെ തെരഞ്ഞെടുപ്പ് ബിജെപി ഭയക്കുന്നുവെന്നും മേവാനി തുറന്നടിച്ചു. മഹാരാഷ്ട്രയിൽ ദളിതർക്കെതിരേ അടുത്തദിവസങ്ങളിൽ നടന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം വർഗീയ സംഘർഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപ്പെട
ന്യൂഡൽഹി: തന്നെ ബിജെപി ഭയക്കുന്നുവെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവർ എന്നെ ലക്ഷ്യമിടുകയാണെന്നും ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. ഭീമ കോറിഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നില്ലെന്നെന്നും മേവാനി പറഞ്ഞു.
ബിജെപി എന്നെ ഭയക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവർ എന്നെ ലക്ഷ്യമിടുന്നു. എന്റെ പ്രസംഗത്തിലെ ഒരു വരി പോലും തീ പടർത്തുന്നവയായിരുന്നില്ല. ജാതിരഹിത ഇന്ത്യയാണ് നമുക്കാവശ്യം. ഭീമ കൊറേഗാവ് വിജയത്തിന്റെ വാർഷികം ആഘോഷിക്കാൻ പോലും ഇന്ത്യയിലെ ദളിതർക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു.
തന്റെ പ്രതിഛായ തകർക്കാൻ സംഘപരിവാറും ബിജെപിയും നടത്തുന്നത് ബാലിശമായ ശ്രമമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. 2019ലെ തെരഞ്ഞെടുപ്പ് ബിജെപി ഭയക്കുന്നുവെന്നും മേവാനി തുറന്നടിച്ചു.
മഹാരാഷ്ട്രയിൽ ദളിതർക്കെതിരേ അടുത്തദിവസങ്ങളിൽ നടന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം വർഗീയ സംഘർഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി പൂനയിൽ മേവാനി, ഉമർ ഖാലിദ് എന്നിവർക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു
ദളിത് മറാത്ത സംഘർഷത്തിൽ പ്രതിഷേധിച്ച് ജിഗ്‌നേഷ് മുംബൈയിൽ ആഹ്വാനം ചെയ്ത റാലിക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ജനുവരി 9ന് ഡൽഹിയിൽ റാലി നടത്തുമെന്ന് മേവാനി അറിയിച്ചു. ദളിത് നേതാക്കളും യുവജനസംഘടനകളിലെ നേതാക്കളും റാലിയിൽ പങ്കെടുക്കും.