അഹമ്മദാബാദ്: കൺഗ്രസിനെ വിമർശിച്ച് ജിഗ്നേഷ് മോവാനി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിലമെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ സാധിക്കാത്തത് കോൺഗ്രസിന്റെ കഴിവു കേട്. കോൺഗ്രസ് തന്ത്രപരമായ പ്രചാരണം നടത്തിയില്ലെന്നായിരുന്നു ജിഗ്‌നേഷ് മേവാനിയുടെ ആരോപണം.

ബിജെപിയെ മറികടക്കുന്ന തന്ത്രം മെനയാൻ കോൺഗ്രസിനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കും'. നഗര വോട്ടർമാർ ഹിന്ദുത്വ ആശയങ്ങളിൽ വശംവദരായി. അമിത്ഷായും മോദിയും വഡ്ഗാമിൽ പ്രചാരണം നടത്തിയിട്ടും താൻ ജയിച്ചുവെന്നും ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.