ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെയുള്ള വിശുദ്ധയുദ്ധത്തിന്റെ ചെലവിനായി ജെയ്ഷ്ഇമുഹമ്മദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ പള്ളികൾക്ക് മുന്നിൽ പണപ്പിരിവ് തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോരാട്ടത്തിനായി ജിഹാദികളെ അയക്കുന്നതിനുള്ള ഫണ്ടുണ്ടാക്കുകയാണീ പിരിവിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച ഫൂട്ടേജ് ലഭിച്ചുവെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ ഇന്ത്യയ്‌ക്കെതിരെ ഐസിസിന് വേണ്ടി യുദ്ധം ചെയ്യാനായി ഭാര്യയുടെ സ്വർണം വിറ്റ് പണം ഉണ്ടാക്കിയ യുവാവിനെയും അഞ്ച് കൂട്ടാളികളെയും ഹൈദരാബാദിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഐസിസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്ന് എൻഎഎൈ ആശങ്കപ്പെടുന്നുമുണ്ട്.

കറാച്ചിയിലെ പള്ളികൾക്ക് മുന്നിൽ ഭീകരർ പിരിവെടുക്കുന്ന ഫൂട്ടേജുകൾ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഷൂട്ട് ചെയ്തവയാണ്. ഇസ്ലാംമതവിശ്വാസികൾ റമദാനിലെ ഏറ്റവും പരിശുദ്ധമായി കണക്കാക്കുന്ന ദിവസങ്ങളാണിവ. കാശ്മീരിൽ ഇന്ത്യയ്‌ക്കെതിരെയും അഫ്ഗാനിസ്ഥാനിൽ അമേരിക്കക്കെതിരെ ജിഹാദ് നടത്താനും പണം സംഭാവന ചെയ്യാൻ ഭീകരർ ആവശ്യപ്പെടുന്ന ഈ വീഡിയോയിലൂടെ ദൃശ്യമാണ്. നിരോധിത സംഘടന ജാമിയ ഉലൂംഇഇസ്ലാം എന്ന പള്ളിയുടെ പുറത്ത് ഇത്തരത്തിൽ പിരിവെടുക്കുന്നത് നോക്കി നിൽക്കുന്ന പൊലീസ് ഓഫീസർമാരെയും കാണാം.ജയ്‌ഷെ തലവൻ മൗലാന മസൂദ് അസർ, ഹർകത്ഉൽജിഹാദ്അൽഇസ്ലാമി തലവൻ ക്വാറി സൈഫുല്ലാഹ് അഖ്തർ, ഹർകത് ഉൽമുജാഹിദീൻ തലവൻ ഫസൽഉർറഹ്മാൻ ഖാലിൽ തുടങ്ങിയ നിരവധി ഭീകരനേതാക്കളെ ഊട്ടി വളർത്തിയ മസ്ജിദാണിതെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുടെ മുതിർന്ന നേതാക്കളിലൊരാളും ഉത്തർപ്രദേശിൽ ജനിച്ചയാളുമായ സാമിഉൾഹഖിന്റെയും വളർത്ത് തൊട്ടിലായി വർത്തിച്ച പാരമ്പര്യം ഈ മസ്ജിദിനുണ്ട്.അസിം ഉമർ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ കൊടു തീവ്രവാദിയായിട്ടാണ് യുഎസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവിസുകളെയും ഇന്ത്യൻ പൊലീസ് സർവീസിനെയും ആക്രമിക്കാനാണ് അയാൾ തന്റെ ഈദ് സന്ദേശത്തിൽ ഇന്ത്യൻ മൂസ്ലീങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നത്. വർഗീയ ലഹളകൾ നടക്കുമ്പോൾ ഈ സർവീസുകൾ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനാലാണിതെന്നും ഈ ഭീകൻ ആരോപിക്കുന്നു.ന്യൂഡൽഹിയിൽ പാർലിമെന്റ് ആക്രമിച്ചതിന് ശേഷം ജെയ്ഷ്ഇമുഹമ്മദിനെ പാക്കിസ്ഥാനിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഇത് സൈനിക കേന്ദ്രങ്ങളും പരിശീലനവും നടത്തി വരുന്നുണ്ട്.

ഐസിസിന് വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താമെന്ന് ഒപ്പിട്ട കടലാസ് ഐസിസ് നേതാവ് ഷാഫി അർമാറിന് അയച്ച് കൊടുത്തുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഹൈദരാബാദിലെ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് ഐസിന്റെ സുപ്രീം കമാൻഡർ അബു ബ ക്കർ അൽ ബാഗ്ദാദിക്ക് അയച്ച് കൊടുത്തതായും റിപ്പോർട്ടുണ്ട്. കലിഫത്ത് ഓഫ് ഇസ്ലാമിക് സ്റ്റേറ്റിനുള്ള ബായ അഥവാ പ്രതിജ്ഞയെന്ന നിലയിലാണ് ഈ യുവാക്കൾ ഈ രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. ഈ അഞ്ച് പേർ സംഘത്തിന്റെ നേതാവായ ഇബ്രാഹിം യസ്ദാനി കൊടും ഭീകരനും രണ്ട് പ്രാവശ്യം ഗ്രീസ് വഴി തന്റെ കുടുംബത്തൊടൊപ്പം സിറയിയിലെത്താൻ ശ്രമം നടത്തിയ ആളുമാണ്. കൂടെ ഇയാളുടെ സഹോദരനായ ഇല്യാസുമുണ്ടായിരുന്നു. ഇയാളും പിടിയിലായിട്ടുണ്ട്.

ഇതിലൊരാളാണ് ഭാര്യയുടെ സ്വർണം വിറ്റ് ഭീകരതയ്ക്ക് വേണ്ടി ഫണ്ടുണ്ടാക്കയിരിക്കുന്നത്. ഇതിലൊരാൾ തോക്ക് വാങ്ങാൻ വേണ്ടി ആമസോണിൽ പരസ്യം കൊടുത്തതായും വെളിപ്പെട്ടിരുന്നു. ജോർദാനിയൻ പൗരനായ സുഹൈബ് അൽഅബുദാബിയാണ് ഇബ്രാഹിമിനെ ഐസിസിൽ ചേരാൻ ആദ്യമായി പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.അന്ന് ഇബ്രാഹിം സൗദിയിലായിരുന്നു. സുഹൈബ് നേരത്തെ തന്നെ ഐസിസിന് വേണ്ടി സിറിയയയിൽ പോരാടിയ ആളാണ്.