- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജുന അവാർഡിന് പിന്നാലെ ജിൻസണ് ഇരട്ടി മധുരമുള്ള പുരസ്‌കാരം; ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഒളിമ്പ്യൻ അത്‌ലറ്റ് ജിൻസൺ ജോൺസണ്; അവാർഡിന് അർഹമാക്കിയത് ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം; തിരഞ്ഞെടുത്തത് ജോസ് ജോർജ് ചെയർമാനായ അഞ്ചംഗ കമ്മറ്റി
പേരാവൂർ (കണ്ണൂർ): ഏഷ്യൻ ഗെയിംസിലെ മെഡൽ തിളക്കത്തിനും അർജ്ജുന അവാർഡിനും പിന്നാലെ ജിൻസണ് ഇരട്ടി മധുരമായി പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ബഹുമതിയായ മുപ്പതാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഒളിമ്പ്യൻ അത്‌ലറ്റ് ജിൻസൺ ജോൺസണ് സ്വന്തം. പേരാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിംങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്.ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണെ അവാർഡിന് അർഹനാക്കിയത്. 2015-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയതോടെയാണ് ജിൻസൺ കായിക രംഗത്തു ശ്രദ്ധയാകർഷിച്ചത്. 2016-ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ്പ്രിയിൽ സ്വർണം കരസ്ഥമാക്കി. 2017-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ ജിൻസന്റെ കായിക രംഗത്തെ മികച്ച നേട്ട
പേരാവൂർ (കണ്ണൂർ): ഏഷ്യൻ ഗെയിംസിലെ മെഡൽ തിളക്കത്തിനും അർജ്ജുന അവാർഡിനും പിന്നാലെ ജിൻസണ് ഇരട്ടി മധുരമായി പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ബഹുമതിയായ മുപ്പതാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഒളിമ്പ്യൻ അത്‌ലറ്റ് ജിൻസൺ ജോൺസണ് സ്വന്തം. പേരാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിംങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാർഡ്.
ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്.ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണെ അവാർഡിന് അർഹനാക്കിയത്. 2015-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയതോടെയാണ് ജിൻസൺ കായിക രംഗത്തു ശ്രദ്ധയാകർഷിച്ചത്. 2016-ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ്പ്രിയിൽ സ്വർണം കരസ്ഥമാക്കി.
2017-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ ജിൻസന്റെ കായിക രംഗത്തെ മികച്ച നേട്ടം 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ നേടിയ സ്വർണ്ണവും 800 മീറ്ററിലെ വെള്ളിയുമാണ്. 1500 മീറ്ററിലും 800 മീറ്ററിലും ദേശീയ റെക്കോർഡിന് ഉടമയുമാണ് ജിൻസൺ.2016-ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ജിൻസൺ, 2018-ലെ കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2018ലെ അർജുന അവാർഡ് കരസ്ഥമാക്കി.
കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ ആർമിയിൽ ഉദ്യോഗസ്ഥനാണ്. കുളച്ചൽ വീട്ടിൽ ജോൺസന്റെയും ഷൈലജയുടെയും മകനാണ്.ജിമ്മി ജോർജ് അന്തരിച്ചിട്ട് 2018 നവമ്പർ 30-ന് 31 വർഷം പൂർത്തിയാവുകയാണ്. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ ജിമ്മി ജോർജ് ട്രോഫി ജൂനിയർ വോളിബോൾ ടൂർണമെന്റ് സ്പോർട്സ് അക്കാദമിയിൽ നടക്കും. ഡിസംബർ 23-നാണ് ഈ വർഷം പേരാവൂർ ഗ്രീൻ മാരത്തൺ നടത്തപ്പെടുന്നത്. അന്ന് പുരസ്‌കാരം സമ്മാനിക്കും.