ന്യൂജേഴ്‌സി: അരുൺ തോമസും, അനിയൻ ജോർജും സാരഥികളായ പബ്ലിക് ട്രസ്റ്റി റിയാൽറ്റി ഗ്രൂപ്പ് ഇരുപത്തിയേഴാമത് ജിമ്മി ജോർജ് മെമോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർമാരാകുന്നു. മെയ് 23,24 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഹാക്കൻസാക്കിലെ റോത്തമാൻ സെന്ററിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത്. അനശ്വരനായ ഇന്ത്യൻ വോളിബോൾ താരം ജിമ്മി ജോർജിന്റെ ഓർമ്മയ്ക്കായി കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ എല്ലാവർഷവും നടത്തിവരാറുള്ള വോളിബോൾ ടൂർണമെന്റാണിത്.

മലയാളികൾ നേതൃത്വം നൽകുന്ന അമേരിക്കയിലെ റിയൽഎസ്റ്റേറ്റ് കമ്പനികളിൽ ഏറ്റവും വലുതായ പബ്ലിക് ട്രസ്റ്റി റിയാൽറ്റി ഗ്രൂപ്പിന് റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികൾക്കായി പ്രത്യേകം ഏജന്റുമാർ പ്രവർത്തിക്കുന്നു. ടീനെക്, ഫോർഡ്‌സ് എന്നിവടങ്ങളിലെ ഓഫീസുകളിലായി അറുപതോളം ഏജന്റുമാരുള്ള ഈ ഗ്രൂപ്പ് മൂന്നാമത്തെ ഓഫീസ് മൺറോയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.