- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയെ തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല; അളിയനെ കൈകാര്യം ചെയ്തത് ക്രൂരമായി; ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിൽ കൊണ്ടു പോയതുമില്ല; ജിനേഷിന്റെ മരണം കൊലപാതകം തന്നെ; പ്രതി അരവിന്ദൻ അറസ്റ്റിൽ
പാലക്കാട്: അടിപിടിയെ തുടർന്ന് സഹോദരി ഭർത്താവ് മരിച്ച സംഭവത്തിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മീറ്റ്‌ന പല്ലാർമംഗലം ബംഗ്ലാകുന്ന് വീട്ടിൽ പൊന്നു എന്നു വിളിക്കുന്ന അരവിന്ദനെ (29) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരി ഭർത്താവ് ത്യത്താല പൂണോത്ത് വീട്ടിൽ നാരായണന്റെ മകൻ ജിനേഷ് (31) അടിപിടിയെ തുടർന്ന് ത്യശ്ശൂർ മെഡിക്കൽ കോളേജാശുപത്
പാലക്കാട്: അടിപിടിയെ തുടർന്ന് സഹോദരി ഭർത്താവ് മരിച്ച സംഭവത്തിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മീറ്റ്‌ന പല്ലാർമംഗലം ബംഗ്ലാകുന്ന് വീട്ടിൽ പൊന്നു എന്നു വിളിക്കുന്ന അരവിന്ദനെ (29) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരി ഭർത്താവ് ത്യത്താല പൂണോത്ത് വീട്ടിൽ നാരായണന്റെ മകൻ ജിനേഷ് (31) അടിപിടിയെ തുടർന്ന് ത്യശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ 23 ന് രാവിലെ മരിച്ചിരുന്നു.
ഈ കേസിൽ കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്നലെ രാവിലെ ലക്കിടി കൂട്ടുപാതയിൽ വച്ച് രാവിലെ 7.30യോടെയാണ് പ്രതിയെ പൊലിസ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലസ് പറയുന്നത്. മരിച്ച ജിനേഷ് പ്രതി അരവിന്ദന്റെ സഹോദരി അജിതയുമായി പ്രണയത്തിലായിരുന്നു. ഒരു മിസ്സ് കാൾ വഴി പരിചയപ്പെട്ട് 8 വർഷത്തെ പ്രണയത്തിന് ശേഷം ഒന്നരവർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം മരിച്ച ജിനേഷിന്റെ മദ്യപാനവും മർദ്ദനവും കാരണം ആറുമാസം വരെ മാത്രമേ അജിത ഭർത്ത്യവീട്ടിൽ താമസിച്ചിട്ടുള്ളു. പക്ഷെ ജിനേഷ് ഇടക്കിടെ ഭാര്യവീട്ടിൽ വന്ന് ഒന്നോ രണ്ടോ ദിവസം താമസിച്ചു പോകുക പതിവുണ്ട്.
ഇങ്ങിനെ താമസിക്കുമ്പോഴും വഴക്ക് പതിവുണ്ട്. ഇങ്ങിനെ ആറ് മാസം മുമ്പ് വന്നപ്പോൾ വീട്ടിൽ അടിപിടി നടന്നപ്പോൾ ജിനേഷിനെ ഭാര്യവീട്ടുകാർ ഒറ്റപ്പാലം പെലിസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീട് ഇയാളുടെ അച്ഛൻ വന്ന ശേഷമാണ് വിട്ടയച്ചത്. കഴിഞ് 18 ന് മദ്യപിച്ച് ഭാര്യവീട്ടിലെത്തിയ ജിനേഷ് ഭാര്യയെ മർദ്ദിച്ചത്രെ. ഇത് കണ്ടാണ് മദ്യപിച്ച നിലയിൽ പ്രതിയായ അരവിന്ദനും വന്നത്. പിന്നീട് നടന്ന അടിപിടിയിൽ നിലത്ത് വീണ ജിനേഷിനെ പ്രതി അരവിന്ദൻ നിലത്തിട്ട് ചവിട്ടിയിരുന്നു. കരളിന്റെ ഭാഗത്തുകൊണ്ട ചവിട്ടിൽ കരൾ തകർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി.
ഇടത് വാരിയെല്ല് മൂന്നെണ്ണവും ഇടത് കൈയുടെ എല്ലും പൊട്ടിയിരുന്നു. മദ്യപിച്ച് അവശനായ ജിനേഷിനെ കൊണ്ടുപോകാൻ ജിനേഷിന്റെ ചേട്ടനെ ഭാര്യ വീട്ടുകാർ വിളിച്ചു പറഞ്ഞെങ്കിലും ത്യശ്ശൂരിലായതുകൊണ്ട് അയാൾക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് ഭാര്യ വീട്ടിൽ കിടന്നുറങ്ങിയ ജിനേഷിനെ പിറ്റേന്നു രാവിലെ ഭാര്യവീട്ടുകാർ ഓട്ടോ വിളിച്ച് ത്യത്താലയിലേക്ക് കയറ്റി അയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് അച്ഛനും ചേട്ടനുമൊപ്പം ത്യശ്ശുർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
പിന്നീട് തിരിച്ചെത്തി പിറ്റേന്ന് പട്ടാമ്പിയിലെ ഒരു മെഡിക്കൽ ക്ലിനിക്കിൽ നിന്നും വേദന സംഹാരി വാങ്ങി കഴിച്ചിരുന്നു. വേദന സഹിക്കാതെ 22 ന് വീണ്ടും ത്യശ്ശൂർ മെഡിക്കൽ കോളേജിലെത്തിയ ജിനേഷിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ സംഭവസ്ഥലം പാലക്കാട് നിന്നുള്ള സയന്റിഫിക് അസിസ്റ്റന്റ് കെ.ആർ.നിഷ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
ഒറ്റപ്പാലം സി.ഐ എം വിമണികണ്ഠൻ, എസ്.ഐ രാജേന്ദ്രൻ, സീനിയർ സി.പി.ഒ.ജോസഫ്, പൊലിസുകാരായ ശിവശങ്കരൻ,ഉദയൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു