- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഫ്രാങ്കോ മുളയ്ക്കലിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയാൽ അതൊരു ശാസ്ത്രീയ തെളിവാകുമോ? ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാകും? പോളിഗ്രാഫ് ടെസ്റ്റ് എന്താണെന്ന് വിദീകരിക്കുന്നു ഡോ.ജിനേഷ് പി.എസ്
പറയുന്നത് സത്യമാണോ എന്നറിയാൻ അഗ്‌നിശുദ്ധി പരീക്ഷയായിരുന്നു എന്ന് പുരാണങ്ങളിൽ. വിഷപ്പാമ്പുകളെ അടച്ച ജാറിൽ കയ്യിട്ട് പരീക്ഷണം ഉണ്ടായിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിയും പരീക്ഷണം ഉണ്ടായിരുന്നു. കാലം മാറി. ശാസ്ത്രീയമായ നിരീക്ഷണ രീതികൾ വന്നു. അങ്ങനെ ആവിർഭവിച്ച ഒന്നാണ് നുണപരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റ്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഭാഗത്ത് പല പരീക്ഷണ നിരീക്ഷണങ്ങളും നടന്നു.ബ്ലഡ് പ്രഷർ, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ചാൽ ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് മനസ്സിലാകും എന്നായിരുന്നു ആദ്യകാല കണ്ടെത്തലുകൾ. വില്യം മേസ്റ്റൺ 1938-ൽ 'ദ ലൈ ഡിറ്റെക്റ്റർ ടെസ്റ്റ്' എന്ന പുസ്തകമെഴുതി. അവിടെനിന്നും സയൻസ് വളരെയധികം വികസിച്ചു.ഇന്ന് പല ഫിസിയോളജിക്കൽ പ്രതികരണങ്ങളും അളക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. ബ്ലഡ് പ്രഷർ, പൾസ്, ശ്വസന പ്രക്രിയ, ശ്വസന താളം, ശരീരതാപനില, ത്വക്ക് വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന ഉപകരണമാണിത്. തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് നിരീക്ഷണം. നുണ പറയുമ്പോൾ
പറയുന്നത് സത്യമാണോ എന്നറിയാൻ അഗ്‌നിശുദ്ധി പരീക്ഷയായിരുന്നു എന്ന് പുരാണങ്ങളിൽ. വിഷപ്പാമ്പുകളെ അടച്ച ജാറിൽ കയ്യിട്ട് പരീക്ഷണം ഉണ്ടായിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിയും പരീക്ഷണം ഉണ്ടായിരുന്നു. കാലം മാറി. ശാസ്ത്രീയമായ നിരീക്ഷണ രീതികൾ വന്നു. അങ്ങനെ ആവിർഭവിച്ച ഒന്നാണ് നുണപരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റ്.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഭാഗത്ത് പല പരീക്ഷണ നിരീക്ഷണങ്ങളും നടന്നു.ബ്ലഡ് പ്രഷർ, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ചാൽ ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് മനസ്സിലാകും എന്നായിരുന്നു ആദ്യകാല കണ്ടെത്തലുകൾ. വില്യം മേസ്റ്റൺ 1938-ൽ 'ദ ലൈ ഡിറ്റെക്റ്റർ ടെസ്റ്റ്' എന്ന പുസ്തകമെഴുതി.
അവിടെനിന്നും സയൻസ് വളരെയധികം വികസിച്ചു.ഇന്ന് പല ഫിസിയോളജിക്കൽ പ്രതികരണങ്ങളും അളക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. ബ്ലഡ് പ്രഷർ, പൾസ്, ശ്വസന പ്രക്രിയ, ശ്വസന താളം, ശരീരതാപനില, ത്വക്ക് വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന ഉപകരണമാണിത്. തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് നിരീക്ഷണം. നുണ പറയുമ്പോൾ മുകളിൽ പറഞ്ഞ ഓരോ ഫിസിയോളജിക്കൽ പ്രതികരണങ്ങളിലും വ്യതിയാനം ഉണ്ടാകുന്നു എന്നതാണ് അടിസ്ഥാന തത്വം.
ഒരു ചോദ്യം ചോദിച്ചു അതിനുത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്.പരിശോധന ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിഗ്രാഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആൾക്ക് വ്യക്തമായി പറഞ്ഞു നൽകും. അതോടൊപ്പംതന്നെ ടെസ്റ്റിനു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ ടെസ്റ്റിൽ 'കൺട്രോൾ ക്വസ്റ്റിൻ' ആയി ഉപയോഗിക്കപ്പെടാം.
ചോദ്യങ്ങൾ Irrelevant questions, probable lie control questions, relevant questions എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടാവും. ഇടകലർത്തിയാവും ചോദ്യങ്ങൾ ചോദിക്കുക. ഈ മൂന്നുതരം ചോദ്യങ്ങളുടെ റെസ്‌പോൺസും താരതമ്യം ചെയ്താണ് ഒരു കൺക്ലൂഷനിൽ എത്തുക.ടെസ്റ്റിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 61 ശതമാനം മാത്രമേ കൃത്യതയുള്ളൂ എന്നാണ്. എന്നാൽ ക്രിമിനൽ കേസുകളിൽ നടത്തിയ ചില പഠനങ്ങളിൽ 80 മുതൽ 95 ശതമാനം വരെ കൃത്യത ഉള്ളതായും കാണിക്കുന്നു.
കുറ്റാന്വേഷണത്തിൽ ഒരു സംവിധാനമായി ഉപയോഗിക്കാമെങ്കിലും ശാസ്ത്രീയമായി 100% കൃത്യത ഉറപ്പാക്കാൻ ആവില്ല എന്നാണ് പൊതുവെ വിവക്ഷിക്കുന്നത്.ഇതൊരു തെളിവായി ലോകത്തിലെ മിക്ക രാജ്യങ്ങളിലെ കോടതികളും അംഗീകരിക്കുന്നില്ല. ഇന്ത്യയിലും അങ്ങനെതന്നെ.
സയൻസ് ഇതിനു ശേഷവും വളർന്നുകഴിഞ്ഞു. അങ്ങിനെ നാർക്കോ അനാലിസിസ്, ബ്രെയിൻ ഫിംഗർ പ്രിന്റിങ്, ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്‌നേച്ചർ പ്രൊഫൈലിങ്, ബ്രെയിൻ മാപ്പിങ്, ഫംഗ്ഷണൽ എംആർഐ ഇങ്ങനെ ധാരാളം നൂതന സാങ്കേതിക വിദ്യകൾ വളർന്നുകഴിഞ്ഞു.ഓരോന്നിനും പിന്നിലും വളരെ രസകരമായതും ആകാംക്ഷാജനകവുമായ ധാരാളം സംഭവ കഥകളുണ്ട്.Terry Harrington കേസ് ഒക്കെ അതിൽ ചിലതാണ്.