- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ യുദ്ധമുറകൾ പരിശീലിക്കാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്; ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്നും ആഹ്വാനം; വാർത്ത പുറത്തു വിട്ടത് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ്: പീപ്പിൾസ് ലിബറേഷൻ ആർമിയോട് വിദഗ്ധ യുദ്ധമുറകൾ പരിശീലിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നിർദ്ദേശം. പുതിയതായി രൂപം നൽകിയ 84 സൈനിക ഘടകങ്ങളോടാണ് പ്രസിഡന്റിന്റെ ആഹ്വാനം. 2.3 മില്യൺ ശക്തിയുള്ള സെൻട്രൽ മിലിട്ടിറി കമ്മിഷൻ ചെയർമാൻ കൂടിയാണ് പ്രസിഡന്റ് ചിൻപിങ്. പുതിയ തരം യുദ്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും കൂടുതൽ പരിശീലനം നടത്താനും സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകൾക്ക് ഊന്നൽ നൽകാനാണ് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബെയ്ജിങ്: പീപ്പിൾസ് ലിബറേഷൻ ആർമിയോട് വിദഗ്ധ യുദ്ധമുറകൾ പരിശീലിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നിർദ്ദേശം. പുതിയതായി രൂപം നൽകിയ 84 സൈനിക ഘടകങ്ങളോടാണ് പ്രസിഡന്റിന്റെ ആഹ്വാനം. 2.3 മില്യൺ ശക്തിയുള്ള സെൻട്രൽ മിലിട്ടിറി കമ്മിഷൻ ചെയർമാൻ കൂടിയാണ് പ്രസിഡന്റ് ചിൻപിങ്.
പുതിയ തരം യുദ്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും കൂടുതൽ പരിശീലനം നടത്താനും സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകൾക്ക് ഊന്നൽ നൽകാനാണ് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Next Story