- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കായിക മേഖലയിലെ വരുന്ന തലമുറയ്ക്ക് നേട്ടം പ്രചോദനമാകും, അടുത്ത ലക്ഷ്യം 2020ലെ ടോക്കിയോ ഒളിമ്പിക്സ് സ്വർണം'; അർജുന അവാർഡ് ലഭിച്ച സന്തോഷം പങ്കു വയ്ച്ച് ജിൻസൺ ജോൺസൺ; അർജുന അവാർഡ് ലഭിച്ച 20 പേരുടെ പട്ടിക പുറത്ത്
കോഴിക്കോട്: മലയാളക്കര ഏറെ അഭിമാനത്തോടെ കാണുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഇരട്ടമെഡൽ നേടിയ ജിൻസൺ ജോൺസണെ അർജുന അവാർഡ് തേടിയെത്തിയതിന്റെ ആഹ്ലാദമാണെങ്ങും. ഈ അവസരത്തിലാണ് ജിൻസൺ തന്റെ സന്തോഷം പങ്കു വയ്ക്കുന്നത്. കായിക പ്രേമികൾ ഇത് അർഹതയ്ക്കുള്ള അംഗീകരാമാണെന്ന് പറയുമ്പോൾ നിറപുഞ്ചിരിയുമായി ജിൻസൺ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദി പറയുന്നു. 'അർജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കായിക മേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും' ജിൻസൺ പ്രതികരിച്ചു. ഇത്തവണ അവാർഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വർഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ വ്യക്തമാക്കി. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. ജക്കാർത്തയിൽ 1500 മീറ്ററിൽ 3.44.72 സെക്കന്റിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. എന
കോഴിക്കോട്: മലയാളക്കര ഏറെ അഭിമാനത്തോടെ കാണുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഇരട്ടമെഡൽ നേടിയ ജിൻസൺ ജോൺസണെ അർജുന അവാർഡ് തേടിയെത്തിയതിന്റെ ആഹ്ലാദമാണെങ്ങും. ഈ അവസരത്തിലാണ് ജിൻസൺ തന്റെ സന്തോഷം പങ്കു വയ്ക്കുന്നത്. കായിക പ്രേമികൾ ഇത് അർഹതയ്ക്കുള്ള അംഗീകരാമാണെന്ന് പറയുമ്പോൾ നിറപുഞ്ചിരിയുമായി ജിൻസൺ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദി പറയുന്നു.
'അർജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കായിക മേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും' ജിൻസൺ പ്രതികരിച്ചു. ഇത്തവണ അവാർഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വർഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ വ്യക്തമാക്കി. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.
ജക്കാർത്തയിൽ 1500 മീറ്ററിൽ 3.44.72 സെക്കന്റിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. എന്നാൽ 800 മീറ്റിൽ മറ്റൊരു ഇന്ത്യൻ താരം മൻജിത് സിങ്ങിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിൻസൺ. മൻജിത് 1:46:15 സെക്കന്റിൽ മൻജിത് ഓടിയെത്തിയപ്പോൾ 1:46:35 സെക്കന്റാണ് ജിൻസണെടുത്ത സമയം.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനം പരിഗണിച്ചാണ് ജിൻസണെ അവാർഡിന് പരിഗണിച്ചത്. അതേസമയം പി.യു ചിത്രയെ അവാർഡിന് പരിഗണിച്ചിട്ടില്ല. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്നാ പരുസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
അർജുന അവാർഡ് ലഭിച്ചത് 20 പേർക്ക്
ജിൻസൺ ജോൺസൺ, നിരജ് ചോപ്ര, ഹിമ ദാസ് (അത്‌ലറ്റിക്‌സ്), റോഹൻ ബോപ്പണ്ണ (ടെന്നീസ്) സിക്കി റെഡ്ഢി (ബാറ്റ്മിന്റൺ), സ്മൃതി മന്ദാന (ക്രിക്കറ്റ്). മണികാ ബാത്രാ, ജി സത്യൻ(ടേബിൾ ടെന്നീസ്). മൻപ്രീത് സിങ് സവിതാ (ഹോക്കി). രാഹി സർണോബത്ത്, അങ്കൂർ മിത്തൽ, ശ്രേയ സി സിങ്, (ഷൂട്ടിങ്).ശുഭാംകർ ശർമ്മ(ഗോൾഫ്). കേണൽ രവി റാത്തോഡ് (പോളോ). സതീഷ് കുമാർ(ബോക്‌സിങ്). സുമിത്ത് (റെസിലിങ് ).
പൂജ കദിയാൻ(വുഷു). അങ്കൂർ ധാമാ (പാരാ അത്‌ലറ്റിക്‌സ്). മനോജ് ശർമ്മ(പാരാ ബാറ്റ്മിന്റൺ)