കുവൈത്ത് സിറ്റി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. എറണാകുളം മൂവാറ്റുപുഴ പെരിങ്ങുഴ ചേറ്റൂർ ജോർജിന്റെ മകൻ ജിൻേറാ ജോർജ് ആണ് മരിച്ചത്. പരേതന് 31 വയസായിരുന്നു പ്രായം.

പനി ബാധിച്ച് രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിൻേറാ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. സിറ്റി ബസ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഇബൻസിന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ദീപയാണ് ഭാര്യ. ജുവാന മകളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.