മുംബൈ: റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ മൊബൈൽ  നിരക്കുകളിൽ മാറ്റം. 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി വർധിപ്പിച്ചു. ഉയർന്ന നിരക്കുകളിലാണ് കാര്യമായ മാററം വന്നിരിക്കുന്നത്. ഇവരുടെ ഡാറ്റ നിരക്കുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞനിരക്കായ 149 രൂപയുടെ പ്‌ളാനിൽ് ഒരു മാറ്റവും വരുത്തിയിട്ടില്ല.

ധൻ ധനാ ധൻ പ്‌ളാനിൽ പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയിൽ മാറ്റമില്ല. ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോൾ, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും.

399 രൂപയുടെ പ്ലാൻ കാലാവധി 70 ദിവസമായി ചുരുക്കി. ദിനംപ്രതി ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാം. മറ്റ് സൗജന്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഒക്ടോബർ 19 മുതൽ പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഈ പ്ലാനിൽ ചേരാം.

509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തിൽനിന്ന് 49 ദിവസമാക്കികുറച്ചിട്ടുണ്ട്. അതേസമയം, 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് ജി.ബിയായിരുന്നത് നാല് ജിബിയായാണ് വർധിപ്പിച്ചത്. കാലാവധി(28ദിവസം)ക്കും മറ്റ് സൗജന്യങ്ങൾക്കും മാറ്റമില്ല.

90 ദിവസം കാലാവധിയുള്ള 999 രൂപ പ്ലാനിന്റെ ഡാറ്റ സൗജന്യം 90 ജിബിയിൽനിന്ന് 60 ജി.ബിയായി കുറച്ചു. 1,999 രൂപ(120 ദിവസ കാലാവധി)യുടെ പ്ലാനിന് 125 ജി.ബിയും 4,999 രൂപയുടെ (കാലാവധി 210 ദിവസം)പ്ലാനിന് 350 ജി.ബിയുമാണ് ഉപയോഗിക്കാൻ കഴിയുക. നേരത്തെ ഇത് യഥാക്രമം 155 ജി.ബി, 380 ജി.ബി എന്നിങ്ങനെയായിരുന്നു.