കൊച്ചി: പെരുമ്പാവൂരിൽ ദളിത് നിയമ വിദ്യാർത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോടു വിശദീകരണം തേടി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി നാളെ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ പോസ്റ്റ് മോർട്ടവുമായി ബന്ധപ്പെട്ട് ഡി.എം.ഇ റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. പോസ്റ്റ് മോർട്ടം നടത്തിയത് പി.ജി വിദ്യാർത്ഥിനിയെന്ന പരാതിയിലാണ് നടപടി. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളാണ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് പൊലീസിന് കൈമാറി.