- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നോ? പെൻക്യാമറ വാങ്ങിയത് തെളിവ് ശേഖരണത്തിനോ? നിഷയുടെ ആരോപണങ്ങളിൽ മൗനം പാലിച്ച് അമ്മ രാജേശ്വരിയും സഹോദരി ദീപയും; വിചാരണ കോടതിയെ സ്വാധീനിക്കാനുള്ള നീക്കമെന്ന് സംശയിച്ച് പ്രോസിക്യൂഷനും; വിചാരണയിൽ സമയത്ത് പോലും ഉയരാത്ത വാദം സജീവമാക്കുന്നതിൽ സംശയങ്ങൾ ഏറെ; ഗൂഢാലോചനയിൽ പൊലീസ് രഹസ്യാന്വേഷണം തുടങ്ങി
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിട്ടും മൗനം പാലിച്ച് ജിഷയുടെ അമ്മയും സഹോദരിയും. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് വെളിപ്പെടുത്തൽ നടത്തിയത്. മകളെ കൊലപ്പെടുത്തിയ ആളെ കോടതി ശിക്ഷിച്ചെന്നും ഇനിയൊന്നും പറയാനില്ലെന്നുമാണ് ഇവരുടെ പക്ഷം. കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്ന് നിഷ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് ജിഷയുമായി ബന്ധപ്പെട്ട ആരും മറുപടി നൽകില്ല. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് തെളിവുകൾ ശേഖരിക്കാനാണ് ജിഷ പെൻകാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ പൊലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേർത്തു. ജിഷ വധക്ക
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിട്ടും മൗനം പാലിച്ച് ജിഷയുടെ അമ്മയും സഹോദരിയും. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് വെളിപ്പെടുത്തൽ നടത്തിയത്. മകളെ കൊലപ്പെടുത്തിയ ആളെ കോടതി ശിക്ഷിച്ചെന്നും ഇനിയൊന്നും പറയാനില്ലെന്നുമാണ് ഇവരുടെ പക്ഷം. കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്ന് നിഷ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് ജിഷയുമായി ബന്ധപ്പെട്ട ആരും മറുപടി നൽകില്ല.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് തെളിവുകൾ ശേഖരിക്കാനാണ് ജിഷ പെൻകാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ പൊലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേർത്തു. ജിഷ വധക്കേസിൽ പൊലീസ് പിടികൂടിയ അസം സ്വദേശി അമീറുൽ ഇസ് ലാമിന് കോടതി വധ ശിക്ഷ വിധിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നിഷയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നത്. ഈ ആരോപണങ്ങൾ നിഷേധിക്കാനോ സമ്മതിക്കാനോ ജിഷയുടെ അമ്മ രാജേശ്വരി തയ്യാറല്ല. പെരുമ്പാവൂരിൽ ചില രാഷ്ട്രീയ ബന്ധങ്ങൾള്ളവർക്ക് പാറമടകൾ ഉണ്ട്. അതുകൊണ്ട് തന്നെ പാറമടയിലേക്ക് വിരൽ ചൂണ്ടുന്ന വെളിപ്പെടുത്തലിന് പുതിയ തലവും നൽകുന്നു. ഈ രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ജിഷാ കൊലക്കേസിലെ തെളിവുകൾ നശിപ്പിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നതെന്ന ആരോപണം അതീവ ശക്തമായിരുന്നു. എന്നാൽ അമീറുള്ളിനെ അറസ്റ്റ് ചെയത പൊലീസ് ഇത്തരം പ്രചരണങ്ങൾ അസ്ഥാനത്താക്കി.
കേസിൽ വിചാരണ നടക്കുമ്പോഴൊന്നും പാറമടയിലെ കൊല ആരും ഉയർത്തിയില്ല. എല്ലാം കഴിഞ്ഞപ്പോൾ നിഷ നടത്തിയ വെളിപ്പെടുത്തൽ സംശയകരമാണെന്ന് പൊലീസ് പറയുന്നു. അമീറുൾ ഇസ്ലാമിന്റെ വധ ശിക്ഷയ്‌ക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇതിനെ സ്വാധീനിക്കാനും അമീറുള്ളിനെ രക്ഷിക്കാനുമാണ് പുതിയ നീക്കമെന്നാണ് പൊലീസ് നൽകുന്ന സൂചന. പാറമടയിലെ കൊലയെ കുറിച്ച് ആർക്കും ഒരു എത്തും പിടിയുമില്ല. അതുകൊണ്ട് തന്നെ പുകമറ സൃഷ്ടിക്കലാണ് ആരോപണമെന്നും പൊലീസ് വിലയിരുത്തുന്നു. ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കുമ്പോൾ പരമാവധി ശിക്ഷ ഉറപ്പാക്കാൻ കരുതലോടെ തന്നെ പ്രോസിക്യൂഷൻ നീങ്ങും. പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലിലെ സത്യം കണ്ടെത്താൻ പൊലീസ് രഹസ്യാന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിചാരണക്കോടതിയിൽ അമീറുള്ളിനെ രക്ഷിച്ചെടുക്കാൻ പല ഫോർമുലകൾ പ്രതിഭാഗം അവതരിപ്പിച്ചിരുന്നു. അവർ പോലും പറയാത്തതാണ് പുതിയ ആരോപണം. തുടക്കം മുതൽ തന്നെ ജിഷ എന്തിന് പെൻക്യാമറ വാങ്ങിയെന്നത് ചർച്ചയായിരുന്നു. മകളുടെ സുരക്ഷയ്ക്കായാണ് വാങ്ങിയതെന്നായിരുന്നു രാജേശ്വരിയും സഹോദരിയും ദീപയും പറഞ്ഞിരുന്നത്. അത്രയും സുരക്ഷാ ആശങ്കയുടെ കാരണം പലരും ചികഞ്ഞെങ്കിലും ഒന്നും വ്യക്തമായില്ല. ഇതിനിടെയാണ് അമീറുള്ളിനെ പൊലീസ് നാടകീയമായി പിടികൂടിയത്. വിചാരണയിൽ താനല്ലെ ജിഷയെ കൊന്നതെന്നായിരുന്നു അമീറുൾ ആവർത്തിച്ചത്.
ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ അനുകൂലമായിരുന്നു. ഇതോടെ അമീറുള്ളിന് കോടതി വധ ശിക്ഷ നൽകി. എന്നാൽ വിധിന്യായത്തിൽ പഴുതുകൾ ഏറെയുണ്ടെന്ന വിലയിരുത്തൽ സജീവമായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദ ചാമിയെ സുപ്രീംകോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഗോവിന്ദചാമിയുടേയും അഭിഭാഷകൻ ആളൂരായിരുന്നു. അതുകൊണ്ട് തന്നെ സമാന രീതിയിൽ അമീറുള്ളിനേയും ആളൂർ മേൽകോടതിയിൽ നിന്ന് രക്ഷിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ എത്തുന്നത്. ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് വിലയിരുത്തിയാണ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അതേസമയം കോടതിയിലും താൻ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുൾ വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്.
ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വർഷത്തെ കഠിന തടവും ആയിരം രൂപ പിഴയും. ഐപിസി 376 എ പ്രകാരം പത്തുവർഷത്തെ കഠിന തടവും 25000 രൂപ പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ, അന്യായമായി തടഞ്ഞുവെയ്ക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. പ്രോസിക്യൂഷൻ ആരോപിച്ച തെളിവുനശിപ്പിക്കൽ, പട്ടികവർഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ഡി.എൻ.എ. പരിശോധനയുടെ ഫലമാണ് നിർണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാൻ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന വാദത്തിൽ ശിക്ഷാ ഇളവിന് വേണ്ടി അമീറുളിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അതൊന്നും മുഖവിലക്കെടുക്കാൻ കോടതി തയ്യാറായില്ല. കോടതി മുമ്പാകെയും താൻ തെറ്റുകാരനല്ലെന്ന് അമീറുൽ ഇസ്ലാം ആവർത്തിച്ചു. കേസിൽ കേന്ദ്രഏജൻസിയെ വെച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ ഉന്നയിക്കുന്ന ഓട്ടോ ഡ്രൈവറും സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നത്.