- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ ഉള്ളത് മേസ്തിരിപ്പണിക്കാരനായ ഒരേയൊരു ആനാർ; ആറുവർഷമായി ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളിക്കെതിരെ ഉള്ളത് വാഹനാപകടക്കേസ് മാത്രം; ഇയാൾക്ക് അമീറുള്ളിനെ അറിയുക പോലുമില്ല; ജിഷാ കൊലക്കേസിലെ അജ്ഞാതനെ കണ്ടെത്തി പൊലീസിന്റെ നാടകീയ നീക്കം; ജിഷാ കേസിലെ അന്തിമ വാദത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുുമായി പ്രോസിക്യൂഷൻ
കൊച്ചി: ഒടുവിൽ അനാറുൾ ഇസ്ലാമിനെ പൊലീസ് കണ്ടെത്തി! പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം എവിടെ എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തുകയാണ്. കേസിൽ നാളെ കോടതി വാദം കേൾക്കാനിരിക്കെയാണ് നിർണ്ണായക നീക്കം. അമീറുൾ ഇസ്ലാമിന്റെ വക്കീൽ ആളൂരിനെ പൊളിക്കാനാണ് പ്രോസിക്യൂഷൻ അനാറിനെ കണ്ടെത്തുന്നത്. അനാറാണു ജിഷയെ കൊലപ്പെടുത്തിയതെന്നാണ് അമീറിന്റെ പുതിയ വാദം. എന്നാൽ പൊലീസ് നിഷേധിക്കുന്നു. കുറേ മുമ്പ് പെരുമ്പാവൂരിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത ജഡം അനാറിന്റേതായിരുന്നെന്നും പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കൊല്ലപ്പെട്ടതാണെന്നും അമീറിന്റെ അഭിഭാഷകൻ ബി.എ. ആളൂർ ആരോപിച്ചിരുന്നു. അനാർ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന പ്രചാരണവുമുണ്ട്. ഇത് ജിഷാ കേസിലെ വിചാരണയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ദുരൂഹത നീക്കാൻ പുതിയ തിയറി പൊലീസ് അവതരിപ്പിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലടക്കം തെരഞ്ഞിട്ടും കാണാതിരുന്ന അനാർ ആറു വർഷമായി മേസ്തിരിപ്പണിക്കാരനായി പെരുമ്പാവൂരിലുണ്ടെന്ന
കൊച്ചി: ഒടുവിൽ അനാറുൾ ഇസ്ലാമിനെ പൊലീസ് കണ്ടെത്തി! പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം എവിടെ എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തുകയാണ്. കേസിൽ നാളെ കോടതി വാദം കേൾക്കാനിരിക്കെയാണ് നിർണ്ണായക നീക്കം. അമീറുൾ ഇസ്ലാമിന്റെ വക്കീൽ ആളൂരിനെ പൊളിക്കാനാണ് പ്രോസിക്യൂഷൻ അനാറിനെ കണ്ടെത്തുന്നത്.
അനാറാണു ജിഷയെ കൊലപ്പെടുത്തിയതെന്നാണ് അമീറിന്റെ പുതിയ വാദം. എന്നാൽ പൊലീസ് നിഷേധിക്കുന്നു. കുറേ മുമ്പ് പെരുമ്പാവൂരിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത ജഡം അനാറിന്റേതായിരുന്നെന്നും പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കൊല്ലപ്പെട്ടതാണെന്നും അമീറിന്റെ അഭിഭാഷകൻ ബി.എ. ആളൂർ ആരോപിച്ചിരുന്നു. അനാർ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന പ്രചാരണവുമുണ്ട്. ഇത് ജിഷാ കേസിലെ വിചാരണയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ദുരൂഹത നീക്കാൻ പുതിയ തിയറി പൊലീസ് അവതരിപ്പിക്കുന്നത്.
ഇതരസംസ്ഥാനങ്ങളിലടക്കം തെരഞ്ഞിട്ടും കാണാതിരുന്ന അനാർ ആറു വർഷമായി മേസ്തിരിപ്പണിക്കാരനായി പെരുമ്പാവൂരിലുണ്ടെന്നാണു പൊലീസ് ഇപ്പോൾ പറയുന്നത്. ഇയാൾ അമീറിന്റെ സുഹൃത്തല്ലെന്നും ജിഷാ കൊലക്കേസുമായി ഒരു ബന്ധവുമില്ലെന്നും വിശദീകരിക്കുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ ഒരു കേസുമുണ്ട്. ഈ പേരിൽ മറ്റൊരാൾ പെരുമ്പാവൂരിലില്ലെന്നാണ് കണ്ടെത്തൽ. ആളൂരിന്റെ വാദം പൊളിക്കാൻ അനാറിനെ കോടതിയിലെത്തിക്കാനും സാധ്യതയുണ്ട്. തന്റെ സുഹൃത്തായ അനാർ ആണു ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീറുൾ കോടതിയിൽ മൊഴി കൊടുത്ത സാഹചര്യത്തിലാണ് ഇത്. പെരുമ്പാവൂരിൽ കണ്ടെത്തിയ അനാർ അല്ലാതെ മറ്റൊരു അനാർ ഉണ്ടോ, അതല്ലെങ്കിൽ രണ്ടും ഒരേയാളാണോ എന്നത് പൊലീസിന് അപ്പോഴും തലവേദനയാകും.
നിലവിൽ കേസിൽ റിമാന്റിലുള്ള പ്രധാന പ്രതി അമിറുൾ ഇസ്ളാമിന് ഒപ്പം ഉണ്ണിരാജയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നായിരുന്നു അഡ്വ.ആളൂർ പുറത്ത് വിട്ട വിവരം. ഇത് സംബന്ധിച്ച്് അമിറുൾ ഇസ്ലാം കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് വിവരങ്ങൾ കൈമാറിയിരുന്നു. തന്നെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇവരിൽ ഒരാൾ രക്ഷപെട്ടെന്നും ഭീകര മർദ്ധനത്തിനിടെ ഒപ്പമുണ്ടായിരുന്ന അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ താൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു അമിറുളിന്റെ കോടതിയിയെ ധരിപ്പിച്ചത്. തുടർന്ന് കേസിൽ പ്രൊസിക്യൂഷൻ സാക്ഷികളായ ഉണ്ണിരാജ,ജിഷയുടെ മാതാവ് രാജേശ്വരി, സഹോദരി ദീപ തുടങ്ങിയവരും പി പി തങ്കച്ചൻ സാജുപോൾ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമടക്കം 30 പേരെ പുനർവിചാരണ ചെയ്യണമെന്ന ആവശ്യവുമായി ആളൂർ വിചാരണകോടതിയെ സമീപിച്ചു.
എന്നാൽ കോടതി ഈ ആവശ്യം തള്ളിയിരുന്നു. വിചാരണകോടതി ഈ ആവശ്യം നിരാകരിച്ചതോടെ ആളൂർ ഹൈക്കോടതിയെ സമീപിക്കുകയും ലിസ്റ്റിലുൾപ്പെടുത്തിയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഉൾപ്പെടെ 7 പേരെ പുനർ വിചാരണചെയ്യാൻ കോടതി അനുമതി നൽകുകുകയും ചെയ്തിരുന്നു. ഇതിൽ പാപ്പു കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇവരിൽ ഉണ്ണിരാജ,ജിഷയുടെ സഹോദരി ദീപ,ആലുവ സി ഐ വിശാൽ ജോൺസൺ, കുറുപ്പംപടി എസ് ഐ സുനിൽ തോമസ്, സി പി ഒ ഹബീബ് എന്നിവരെ ഇന്നെ ആളുർ വിസ്തരിച്ചു.
പൊലീസ് മർദ്ധനത്തെക്കുറിച്ചും തുടർന്നുള്ള മരണത്തെക്കുറിച്ചും ആളൂർ ചോദിച്ചപ്പോൾ അങ്ങിനൊന്ന് നടന്നിട്ടില്ലന്നും അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നുമായിരുന്നു ഉണ്ണിരാജ മറുപിടി നൽകിയത്. അധികാര പരിധിയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളുടെ എണ്ണത്തെക്കുറിച്ചാരഞ്ഞപ്പോഴും ഓർമ്മക്കുറവ് ചൂണ്ടിക്കാട്ടിയാണെത്രേ ഉണ്ണരാജ രക്ഷപെട്ടത്. വിചാരണ പൂർത്തിയായി കേസ് വാദത്തിലേക്ക് നീങ്ങിയിരുന്ന ഘട്ടത്തിൽ പ്രതിഭഗം ഉയർത്തിയ പൊലീസ് മർദ്ധനവും തുടർന്നുള്ള കൊലയും മറ്റും കേസിൽ നിർണ്ണായ വഴിത്തിരിവകുമെന്നായിരുന്നു സൂചന. ഇതിനെ മറികടക്കാനാണ് അനാറുളിലെ പൊലീസ് അവതരിപ്പിക്കുന്നത്.
ഇതിനൊപ്പം കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ച ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിയുകയും വേണം. ഇതും നിർണ്ണായകമാണ്. ഇതിനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്. 2016 ഏപ്രിൽ 28-നാണ് ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അസം സ്വദേശി അമീർ ഉൾ ഇസ്ലാം ക്രൂരമായി കൊലപ്പെടുത്തിയെന്നാണു കേസ്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസം കൊണ്ടാണു വിസ്താരം പൂർത്തിയാക്കിയത്. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദ്ധർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരടക്കം 100 സാക്ഷികളെ വിസ്തരിച്ചു.