- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനരോഷം ശമിപ്പിക്കാൻ ഇന്നലെ പൊലീസ് ധൃതി പിടിച്ച് അറസ്റ്റ് ചെയ്ത് വിട്ടത് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി വിശ്വനാഥന്റെ മകനെ; മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നുമാകാത്ത അന്വേഷണം പൊലീസിന് മാനക്കേട്
ഇരിങ്ങാലക്കുട : പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ നാണക്കേട് ഒഴിവാക്കാൻ പൊലീസിന്റെ കള്ളക്കളി തുടരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥൻ അറസ്റ്റിലുമായി. നോട്ടിസ് നൽകി വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയയ്‌ക്കേണ്ടിയും വന്നു. കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ മകനാണ് സഞ്ജിത്. ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബവും ഡിജിപി ഓഫീസിന് മുന്നിൽ നിരാഹാരത്തിന് വന്നതും സംഘർവുമെല്ലാം പൊലീസിന് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജിതിനെ അറസ്റ്റ് ചെയ്തതെന്ന വാദവും സജീവമാണ്. ഒന്നാം പ്രതി പി.കൃഷ്ണദാസിനെ ഇന്നലെ അറസ്റ്റു ചെയ്തു വിട്ടയച്ചിരുന്നു. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ
ഇരിങ്ങാലക്കുട : പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ നാണക്കേട് ഒഴിവാക്കാൻ പൊലീസിന്റെ കള്ളക്കളി തുടരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥൻ അറസ്റ്റിലുമായി. നോട്ടിസ് നൽകി വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയയ്‌ക്കേണ്ടിയും വന്നു. കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ മകനാണ് സഞ്ജിത്.
ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബവും ഡിജിപി ഓഫീസിന് മുന്നിൽ നിരാഹാരത്തിന് വന്നതും സംഘർവുമെല്ലാം പൊലീസിന് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജിതിനെ അറസ്റ്റ് ചെയ്തതെന്ന വാദവും സജീവമാണ്. ഒന്നാം പ്രതി പി.കൃഷ്ണദാസിനെ ഇന്നലെ അറസ്റ്റു ചെയ്തു വിട്ടയച്ചിരുന്നു. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസിന് രണ്ടു ദിവസം മുൻപ് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായ ശേഷമായിരുന്നു ഈ നടപടി. ഇദ്ദേഹത്തേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുൻകൂർ ജാമ്യമുള്ള സാഹചര്യത്തിലായിരുന്നു ഇതും.
ജിഷ്ണു മരിച്ച് 90 ദിവസമാകുമ്പോഴും അന്വേഷണം പൊലീസിന്റെ നാടകങ്ങളിൽ ഒതുങ്ങുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുമുണ്ട്. മുൻകൂർജാമ്യമുള്ള നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെ അറസ്റ്റുചെയ്തത് ജിഷ്ണുവിന്റെ ബന്ധുക്കൾ തിരുവനന്തപുരത്ത് സമരം തുടങ്ങുന്നതിന്റെ തലേന്നുരാത്രി. അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണ്. രാസപരിശോധനയ്ക്ക് അയച്ചവയുടെ ഫലം കിട്ടിയിട്ടില്ല. ഒളിവിലുള്ള പ്രതികളെ പിടികൂടാനായിട്ടില്ല. ബാക്കിയുള്ളവർ മുൻകൂർജാമ്യം നേടി. കുറ്റപത്രവുമായിട്ടില്ല. ഏറെ വീഴ്ചകളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായതും.
ജിഷ്ണുവിന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകളെപ്പറ്റി എഫ്.ഐ.ആറിൽ പരാമർശമില്ലാത്തിടത്ത് വിവാദങ്ങൾ തുടങ്ങി. മൂക്കിലെയും ദേഹത്തെയും മുറിവുകൾ സംബന്ധിച്ച തെളിവുകൾ പിന്നീടുവന്നു. ചുണ്ടിനുള്ളിലെ മുറിവുകൾ ഉൾപ്പെടെയുള്ളവ മരണത്തിനുമുമ്പേ സംഭവിച്ചതാണെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ട് വന്നിട്ടും കോളേജധികൃതരുടെ പേരിൽ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയില്ല. മൃതദേഹം തൂങ്ങിയ നിലയിൽക്കണ്ട തോർത്ത് മൃതദേഹപരിശോധന നടത്തിയ ഡോക്ടർ കണ്ടില്ല. ജൂനിയർ ഡോക്ടറെക്കൊണ്ട് മൃതദേഹപരിശോധന നടത്തിച്ചു. പ്രധാനമുറിവുകൾ പലതും രേഖപ്പെടുത്താതെപോയെന്നും ആരോപണമുണ്ട്.
രണ്ടാമതും മൃതദേഹപരിശോധന നടത്താമെന്ന വിദഗ്ധരുടെ അഭിപ്രായം ബന്ധുക്കൾ അംഗീകരിച്ചിട്ടും പൊലീസ് പരിഗണിച്ചില്ല. മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതാണെന്ന് വരുത്താൻ ആദ്യഘട്ടത്തിൽ ശ്രമിച്ചു. ജിഷ്ണുവിന്റേതെന്ന മട്ടിൽ മരണക്കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവംനടന്ന് അഞ്ചുദിവസംകഴിഞ്ഞ് കണ്ടെടുത്ത ഈ കുറിപ്പിനെക്കുറിച്ച് ഇപ്പോൾ മിണ്ടുന്നില്ല. കോപ്പിയടിവാദം പൊലീസും സർവകലാശാലയും തള്ളിയിട്ടും മാനേജ്മെന്റ് ഉറച്ചുനിൽക്കുന്നു. ഇതിനൊപ്പമായിരുന്നു പൊലീസും. നൂറുകണക്കിന് വിദ്യാർത്ഥികൾ മൊഴിനൽകിയിട്ടും ചെയർമാൻ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർക്കെതിരേ ആദ്യം കേസെടുത്തില്ല.
ജിഷ്ണുവിന്റെ ബന്ധുക്കൾ കോളേജ് പടിക്കൽ സമരംനടത്തുമെന്ന് പ്രഖ്യാപിച്ചതിനുശേഷം കൃഷ്ണദാസിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തിന്റെ 38-ാം നാളിലാണ് കൃഷ്ണദാസ്, പി.ആർ.ഒ. സഞ്ജിത്ത്, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, ഇൻവിജിലേറ്റർ പ്രവീൺ, അദ്ധ്യാപകൻ വിപിൻ എന്നിവരെ പ്രതിചേർത്തത്. കേസെടുത്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ പ്രതികളെല്ലാം ഒളിവിലാണെന്നും അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്നും പൊലീസ് പ്രഖ്യാപിച്ചു.
ചോദ്യംചെയ്തുവിട്ടയച്ചശേഷമാണ് കേസെടുത്തത്. ഒളിവിലുള്ള പ്രതികൾക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും സ്വത്തുകൾ കണ്ടുകെട്ടും തുടങ്ങിയ കാര്യങ്ങളും വീമ്പു പറയാൻ പൊലീസ് പല ആവർത്തി ഉപയോഗിത്തു. എന്നാൽ ഒന്നും നടന്നില്ല.