- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിജയുടേയും അവിഷ്ണയുടേയും നിരാഹാരം വെറുതെയായില്ല; ശക്തിവേലിന്റെ മൊഴി കൃഷ്ണകുമാറിനെ കുരുക്കും; പ്രതികൾക്ക് ഒളിവ് സങ്കേതമൊരുക്കിയ നെഹ്‌റു ഗ്രൂപ്പ് ചെയർമാന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ സാധ്യത തേടി ക്രൈംബ്രാഞ്ച്; ജിഷ്ണു പ്രണോയ് കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
തൃശൂർ: പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ പുതിയ കേസെടുക്കാൻ ക്രൈംബ്രാഞ്ച് സാധ്യത തേടുന്നു. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് കൃഷ്ണദാസെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. പുതിയ കേസ് രജിസ്റ്റർ ചെയ്ത് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് തേടുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും അഞ്ച് ദിവസം നിരാഹാര സമരത്തിലായിരുന്നു. ഈ പ്രതിഷേധം പൊതു സമൂഹം ഏറ്റെടുത്തു. ഇതോടെയാണ് ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവാകുകയാണ് ഈ സംഭവം. ഒളിവുകാലത്ത് കൃഷ്ണദാസിനെ സന്ദർശിച്ചിരുന്നുവെന്നും അറസ്റ്റിലായ ശക്തിവേൽ മൊഴി നൽകിയിട്ടുണ്ട്. അതായത് പ്രതിയെ ഒളിവിൽ താമസിക്കാൻ കൃഷ്ണദാസ് അവസരമൊരുക്കിയെന്നതാണ് കുറ്റം. ശക്തിവേലിന്റെ മൊഴി കാട്ടി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷയും നൽകാം. പ്രതി പുറ
തൃശൂർ: പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ പുതിയ കേസെടുക്കാൻ ക്രൈംബ്രാഞ്ച് സാധ്യത തേടുന്നു. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് കൃഷ്ണദാസെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. പുതിയ കേസ് രജിസ്റ്റർ ചെയ്ത് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് തേടുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും അഞ്ച് ദിവസം നിരാഹാര സമരത്തിലായിരുന്നു. ഈ പ്രതിഷേധം പൊതു സമൂഹം ഏറ്റെടുത്തു. ഇതോടെയാണ് ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവാകുകയാണ് ഈ സംഭവം.
ഒളിവുകാലത്ത് കൃഷ്ണദാസിനെ സന്ദർശിച്ചിരുന്നുവെന്നും അറസ്റ്റിലായ ശക്തിവേൽ മൊഴി നൽകിയിട്ടുണ്ട്. അതായത് പ്രതിയെ ഒളിവിൽ താമസിക്കാൻ കൃഷ്ണദാസ് അവസരമൊരുക്കിയെന്നതാണ് കുറ്റം. ശക്തിവേലിന്റെ മൊഴി കാട്ടി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷയും നൽകാം. പ്രതി പുറത്തു നിൽക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന വാദമാകും പൊലീസ് ഇതിനായി ഉയർത്തുക. ഇതിനുള്ള സാധ്യതകൾ തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിപി ഉദയഭാനുവിന്റെ ഉപദേശമാകും നിർണ്ണായകം. മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണോ അതോ പുതിയ കേസ് എടുക്കണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക ഉദയഭാനുവിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
കോപ്പിയടി സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേൽ പറഞ്ഞത്. ഇന്നലെ രാത്രി അഞ്ചു മണിക്കൂറിലധികം പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുലർച്ചെ ഒന്നരയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജിഷ്ണു കേസിൽ സുപ്രധാന വിവരങ്ങൾ നൽകാൻ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേൽ. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസും ഇയാളുമായുള്ള ബന്ധം വ്യക്തമാക്കേണ്ടത് പൊലീസിന്റെ അനിവാര്യത കൂടിയാണ്. ഇതിനായി തെളിവുകൾ ശേഖരിക്കുയാണ് പൊലീസ്. ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃഷ്ണദാസിനേയും പിആർഒ സഞ്ജിത്ത് വിശ്വനാഥനേയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ജിഷ്ണു കോപ്പിയടിച്ചെന്ന മൊഴിയിലും അവ്യക്തതയുണ്ട്. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നാണ് ശക്തിവേൽ നൽകിയ മൊഴിയെന്നാണ് വിവരം. ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീൺ ആണെന്നും പൊലീസിന് മൊഴി നൽകി. ഇന്നലെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയമാണ് പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തത്. ഒളിവിൽ കഴിഞ്ഞ 58 ദിവസത്തിനിടെ പാലക്കാട് ഒരു ഹോട്ടലിൽ വച്ച് കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മൊഴി. ഈ സമയം എല്ലാ നിയമസഹായവും കൃഷ്ണദാസ് വാഗ്ദാനം ചെയ്തിരുന്നു. ഒളിവിൽ കഴിയുന്നതിനുള്ള സാമ്പത്തിക സഹായവും നൽകിയത് കോളജ് ചെയർമാൻ ആണെന്നാണ് ശക്തിവേൽ പൊലീസിനോട് പറഞ്ഞത്.
ഈ മൊഴിയാണ് കൃഷ്ണദാസിന് വിനയാകുന്നത്. പ്രവീണിനേയും കൃഷ്ണദാസ് ഒളിവിൽ താമസിപ്പിക്കുകയാണെന്ന വാദവും പ്രോസിക്യൂഷന് കോടതിയിൽ ഉയർത്താനാകും. ഇതോടെ കൃഷ്ണദാസിനെ അഴിക്കുള്ളിലാക്കാനുള്ള സുവർണ്ണാവസരമാണ് പൊലീസിന് കൈവരുന്നത്. എന്നാൽ ചില ഉന്നതർ ഈ നീക്കം തടയാനും രംഗത്തുണ്ട്. ലോക്കൽ പൊലീസല്ല ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഈ സാഹചര്യത്തിൽ സ്വാധീനിക്കൽ അത്ര എളുപ്പവുമാകില്ല. അതിനിടെ പ്രവീൺ നാസിക്കിലുണ്ടെന്ന സൂചന ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ പ്രവീണിനേയും പിടികൂടും. അഞ്ച് പ്രതികൾ കൂടി കേസിലുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ശക്തിവേലിനെ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കോയമ്പത്തൂർ അവിനാശി റോഡിലെ അന്നൂരിൽ തങ്കവേലു എന്നയാളുടെ ഫാം ഹൗസിൽ നിന്നാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരിൽ കുടുക്കാനും തുടർന്ന് മർദിക്കാനും നേതൃത്വം നൽകിയത് വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ, നാലാം പ്രതി സി.പി. പ്രവീൺ, അഞ്ചാം പ്രതി ഡിപിൻ എന്നിവരെ പിടികൂടാനുണ്ട്.