- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെത്തിയ വിരലടയാളം ജിഷയുടേതല്ല; സമീപവാസികളായ 1000 പേരുടെ വിരലടയാളം ശേഖരിച്ചു; അന്യസംസ്ഥാനക്കാരുടെ സാധ്യത കണ്ടെത്താൻ ആധാർ കാർഡുമായും വിരലടയാളം ഒത്തു നോക്കും; ദളിത് യുവതി കൊല്ലപ്പെട്ടിട്ടു രണ്ടാഴ്ച കഴിഞ്ഞിട്ടും എത്തും പിടിയും ഇല്ലാതെ പൊലീസ്
കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളം കൊലയാളിയുടേതല്ലെന്നു സൂചന. ഈ വിരലടയാളം ജിഷയുടേതല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവമറിഞ്ഞ് എത്തിയ ആരുടെയെങ്കിലുമാണോ ഇതെന്നു പരിശോധിക്കാനായി പൊലീസ് സമീപവാസികളായ ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ചു. വട്ടോളിപ്പടിയിലെ റെസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെയായിരുന്നു വിരലടയാളമെടുക്കൽ. കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ വ്യക്തമായി കണ്ടെന്ന് അയൽവാസികളിൽ രണ്ടു പേർ പൊലീസിനെ അറിയിച്ചിരുന്നു. കൊലപാതകം നടന്ന് 14 ദിവസം കഴിഞ്ഞു. ശക്തമായ തെളിവുകളില്ലാത്തതിനാലാണ് പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാത്തതെന്ന് പൊലീസ് സൂചന നൽകിയിരുന്നു. ആയുധമോ കൊലയാളി ഉപേക്ഷിച്ച വസ്ത്രമോ ലഭിച്ചിട്ടില്ല. കൊലയാളി അതിവിദഗ്ധമായി തെളിവുകൾ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ജിഷയുടെ അമ്മയിൽ നിന്നും സഹോദരിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതെല്ലാം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനിടെ അന്വേഷണ പുരോഗതി വില
കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളം കൊലയാളിയുടേതല്ലെന്നു സൂചന. ഈ വിരലടയാളം ജിഷയുടേതല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവമറിഞ്ഞ് എത്തിയ ആരുടെയെങ്കിലുമാണോ ഇതെന്നു പരിശോധിക്കാനായി പൊലീസ് സമീപവാസികളായ ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ചു. വട്ടോളിപ്പടിയിലെ റെസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെയായിരുന്നു വിരലടയാളമെടുക്കൽ. കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ വ്യക്തമായി കണ്ടെന്ന് അയൽവാസികളിൽ രണ്ടു പേർ പൊലീസിനെ അറിയിച്ചിരുന്നു.
കൊലപാതകം നടന്ന് 14 ദിവസം കഴിഞ്ഞു. ശക്തമായ തെളിവുകളില്ലാത്തതിനാലാണ് പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാത്തതെന്ന് പൊലീസ് സൂചന നൽകിയിരുന്നു. ആയുധമോ കൊലയാളി ഉപേക്ഷിച്ച വസ്ത്രമോ ലഭിച്ചിട്ടില്ല. കൊലയാളി അതിവിദഗ്ധമായി തെളിവുകൾ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ജിഷയുടെ അമ്മയിൽ നിന്നും സഹോദരിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതെല്ലാം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താൽ ഡിജെപി സെൻകുമാർ പെരമ്പാവൂരിൽ എത്തുന്നുണ്ട്.
ജിഷയുടെ കൊലയാളിയുടെ രൂപം, ഉയരം, വസ്ത്രം തുടങ്ങിയ വിവരങ്ങളും ചില അയൽവാസികൾ നൽകിയിരുന്നു. പോകുന്നതിനിടെ ഇയാൾ രണ്ടു തവണ തിരിഞ്ഞുനോക്കിയെന്നും മുഖത്ത് അമ്പരപ്പോ പേടിയോ ഉണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ, കൊലപാതകി നാട്ടുകാരനല്ലെന്ന് പൊലീസ് കരുതുന്നു. ഇതേത്തുടർന്നാണ് ആധാർ കാർഡിനു വേണ്ടി ശേഖരിച്ച വിരലടയാളങ്ങളുടെ താരതമ്യത്തിനുള്ള സാധ്യതകൾ പൊലീസ് ഉപയോഗിക്കുന്നത്. കുറ്റവാളിയെ കണ്ടെത്താൻ നേരത്തേയും ആധാർ കാർഡിന്റെ സേവനം സംസ്ഥാന പൊലീസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ മറിയക്കുട്ടി കൊലക്കേസിലായിരുന്നു അത്. രാജ്യത്താദ്യമായി ആധാർ കാർഡിന്റെ സാധ്യതകൾ ഉപയോഗിച്ച അന്നത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. ജിഷ കേസിൽ ആധാർ സേവനം ഉപയോഗപ്പെടുത്താൻ അനുമതി തേടി പൊലീസ് തിങ്കളാഴ്ച പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് പൊലീസ് സമീപപ്രദേശങ്ങളിലെ എല്ലാ പുരുഷന്മാരുടെയും സംശയിക്കുന്നവരുടെയും വിരലടയാളം ശേഖരിച്ചത്. താരതമ്യ പരിശോധനയ്ക്കായി അന്വേഷണ സംഘം ബംഗളുരുവിലേക്ക് തിരിച്ചു. ടി.പി വധക്കേസ് അന്വേഷിച്ച കണ്ണൂർ ഇന്റലിജൻസ് ഡിവൈ.എസ്‌പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ രീതിയിലുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളം ആധാർ ഡേറ്റാബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി ആളെ തിരിച്ചറിയാൻ കഴിയുമോ എന്നാണു നോക്കുന്നത്. ജിഷയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ പുറംചട്ടയുള്ള മൂന്നു ഡയറികളിലും പുറംചട്ടയില്ലാത്ത ഒരു ഡയറിയിലുമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതിനിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നു. അന്വേഷണത്തിൽ പൊലീസ് അശ്രദ്ധ കാണിച്ചെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സാമൂഹികനീതി-ശാക്തീകരണ മന്ത്രി താവർ ചന്ദ് ഗെലോട്ട് കുറ്റപ്പെടുത്തി. പ്രാദേശിക എംഎൽഎയ്‌ക്കെതിരെ ജിഷയുടെ മാതാവ് പൊലീസിന് പരാതി നൽകിയിരുന്നു. അവർക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. എംഎൽഎ ജിഷയെ തൊട്ടുകൂടാത്തവൾ എന്നു വിളിച്ചു. ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പോയപ്പോൾ മകളുടെ മരണത്തിന് കാരണം പ്രാദേശിക എംഎൽഎ ആണെന്ന് എല്ലാവരും കേൾക്കെ ജിഷയുടെ അമ്മ പറഞ്ഞു. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് സൂപ്രണ്ടും പരാതി കിട്ടിയ കാര്യം സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് എന്നോട് പറഞ്ഞില്ല. സംഭവം നടന്നു പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണ്-കേന്ദ്ര മന്ത്രി താവർ ചന്ദ് ഗെലോട്ട് പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഗെലോട്ട് പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജിഷയുടെ കുടുംബത്തിന്റെ ഒറ്റപ്പെട്ട അവസ്ഥ, സംഭവത്തെക്കുറിച്ചു വിവരങ്ങൾ നൽകാൻ അയൽക്കാർ ആദ്യം തയാറാവാതിരുന്നത്, ജിഷയുടെ സഹോദരിയുടെ മൗനം തുടങ്ങിയവ അന്വേഷണസംഘത്തിനു സുപ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനു തടസ്സമായെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു. അമ്മയുടേതല്ല, പഞ്ചായത്ത് അംഗത്തിന്റേതാണു പ്രഥമവിവര റിപ്പോർട്ട്. മരിച്ചയാളുടെ പിതാവിനെയും മൂത്ത സഹോദരിയെയും സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് (മന്ത്രിക്കും മറ്റും) ലഭ്യമാക്കാനും അവരെ കാണാനുള്ള സൗകര്യങ്ങൾ ചെയ്യാനും പൊലീസ് തയാറായില്ല. കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുക്കുമ്പോൾ, ആദ്യംതന്നെ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമായിരുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.