- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരലടയാള പരിശോധനയും പൊളിഞ്ഞു; ആധാർ കാർഡ് പരിശോധനയ്ക്ക് കോടതി വിധി തടസം; ഇരുട്ടിൽ തപ്പി മടുത്ത പൊലീസ് ഇപ്പോൾ തപ്പുന്നത് മുൻ നിരയിൽ വിടവുള്ള പല്ലുകൾ ഉള്ളവരെ; ചോദ്യം ചെയ്ത് വിട്ടവരേയും പല്ലു പരിശോധനയ്ക്ക് വിധേയരാക്കും
കൊച്ചി : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടി ജിഷയുടെ മരണത്തിൽ തുമ്പുണ്ടാക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കൊലയാളിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയില്ല. നാട്ടുകാരുടെ വിരലടയാള പരിശോധനയും ഫലം കാണാത്തതോടെ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് പൊലീസ്. മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുതുകിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ മുൻനിരയിലെ പല്ലുകൾക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുൻനിരയിൽ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. മുൻനിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകിൽ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന്നാണു നിഗമനം. മുൻനിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകൾ തമ്മിൽ സാധാരണയിൽ കവിഞ്ഞ അകലമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് തെളിവായി കണ്ട് അന്വേഷണം നടത്തുകയാണ് പൊലീസ്. ചോദ്യം ചെയ്തു വിട്ടവരുടെയും
കൊച്ചി : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടി ജിഷയുടെ മരണത്തിൽ തുമ്പുണ്ടാക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കൊലയാളിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയില്ല. നാട്ടുകാരുടെ വിരലടയാള പരിശോധനയും ഫലം കാണാത്തതോടെ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് പൊലീസ്. മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുതുകിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ മുൻനിരയിലെ പല്ലുകൾക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുൻനിരയിൽ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.
മുൻനിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകിൽ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന്നാണു നിഗമനം. മുൻനിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകൾ തമ്മിൽ സാധാരണയിൽ കവിഞ്ഞ അകലമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് തെളിവായി കണ്ട് അന്വേഷണം നടത്തുകയാണ് പൊലീസ്. ചോദ്യം ചെയ്തു വിട്ടവരുടെയും പല്ലുകൾ പരിശോധിക്കാനാണു പുതിയ തീരുമാനം. ഒപ്പം പ്രദേശത്തെ മുഴുവൻ ഇതര സംസ്ഥാനത്തൊഴിലാളികളുടെയും പല്ലുകൾ പരിശോധിക്കും.
ജിഷ വധക്കേസിൽ ആധാർ ഡേറ്റാ ബാങ്ക് പരിശോധിക്കാനുള്ള കേരളാ പൊലീസിന്റെ നീക്കത്തിനു തിരിച്ചടിയായത് സുപ്രിം കോടതി വിധി. ഗോവയിൽ 2014ൽ പതിനാലുകാരിയെ കൂട്ടമാനഭംഗം നടത്തിയ കേസിൽ അവിടത്തെ കോടതി ആധാർ രേഖകൾ പരിശോധിക്കാൻ സിബിഐക്ക് ഉത്തരവു നൽകിയിരുന്നു. മറ്റൊരു കേസിൽ ബോംബെ ഹൈക്കോടതിയും കുറ്റവാളികളെ കണ്ടെത്താൻ ആധാർ രേഖകൾ പരിശോധിക്കാൻ ഉത്തരവു നൽകി. എന്നാൽ ഇതിനെതിരെ യുഐഡി അധികാരികൾ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. വ്യക്തിഗത വിവരങ്ങൾ ഉടമയുടെ അനുവാദം കൂടാതെ നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു ജിഷ വധക്കേസിൽ കേരളാ പൊലീസിന്റെ അപേക്ഷ ആധാർ അധികാരികൾ നിരസിച്ചത്.
ഈ സാഹചര്യത്തിൽ പല്ലുപരിശോധനയ്ക്കായി ഇന്നലെ മാത്രം ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതരസംസ്ഥാനക്കാർ കൂടുതലുള്ള പ്ലൈവുഡ് ഫാക്ടറികളിലായിരുന്നു പരിശോധന. ജിഷ കൊല്ലപ്പെട്ട ശേഷം തൊഴിലിടത്തുനിന്നു പോവുകയോ, കാണാതാവുകയോ ചെയ്തവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മുൻനിരയിലെ പല്ലിനു വിടവുള്ളവരുണ്ടോ എന്നറിയാനാണ് ശ്രമം. കൊലക്കേസ് ശാസ്ത്രീയമായി തെളിയിക്കാൻ ഇത് അനിവാര്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ. സമീപവാസികളുടെ വിരലടയാളം ശേഖരിച്ചുള്ള പരീക്ഷണം ഇന്നലെയും നടന്നുവെങ്കിലും ഇതു ഫലപ്രദമാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ തന്നെ പറയുന്നു. കൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളം ആധാർ കാർഡിനായി നൽകിയിരിക്കുന്ന വിരലടയാളവുമായി ക്രോസ് മാച്ച് ചെയ്തു കണ്ടെത്താമെന്ന ആലോചനയും പാളി. ബെംഗളൂരുവിലെ യുഐഡി റീജനൽ കേന്ദ്രത്തിൽനിന്ന് ഇതിന് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഈ മാർഗം ഉപേക്ഷിക്കേണ്ടിവന്നത്.
കേന്ദ്ര പ്ലാനിങ് കമ്മിഷന്റെ ഭാഗമായി യുഐഡിഎഐ രൂപീകരിച്ചപ്പോൾ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്കു ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി ആധാർ രേഖകൾ പരിശോധിക്കാൻ കഴിയുമെന്നു വ്യക്തമാക്കിയിരുന്നു. മുംബൈയിലെ രണ്ടു കൊലക്കേസുകൾക്കു തുമ്പുണ്ടാക്കാൻ ആധാർ വിവരങ്ങൾ ഉപയോഗപ്പെട്ടു. ഇതേ തുടർന്നു സംസ്ഥാന പൊലീസ് സേനകളുടേയും സിബിഐയുടേയും അപേക്ഷകൾ ലഭിച്ചു തുടങ്ങിയതോടെയാണ് ഇതിനെതിരെ യുഐഡിഎഐ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാണ് ജിഷാകേസിൽ പൊലീസിന് വിനയായത്.
കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ 2012ൽ വയോധികയായ മറിയക്കുട്ടി തലക്കടിയേറ്റു കൊല്ലപ്പെട്ട കേസിൽ ആധാർ രേഖകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് നടത്തിയ നീക്കവും പരാജയപ്പെട്ടിരുന്നു.