- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കാൻ പോയ നിനിയുടെ മൃതദേഹം കണ്ടെടുത്ത് പൊത്തിൽ തള്ളിക്കയറ്റിയ രീതിയിൽ; ഷിജോയെ കണ്ടെത്തിയത് വീടിനുള്ളിൽ കഴുത്തറത്ത നിലയിൽ; വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത ഈ കൊലപാതകങ്ങൾക്ക് തുല്യമാകുമോ ജിഷയുടെ വധവും
കോതമംഗലം : ജിഷ കൊലക്കേസിൽ പ്രതികളെ പൊലീസിന് പിടികൂടാനാകുമോ എന്ന സംശയം സജീവമാവുകയാണ്. പൊലീസ് ഇടപെടലിലൂടെ തെളിവുകൾ നിഷേധിക്കപ്പെട്ടതിനാൽ കൊലയാളി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണവുമെല്ലാം നടക്കുമ്പോൾ മാദ്ധ്യമ ശ്രദ്ധ മാറും. ഇതോടെ ജിഷ കൊലക്കേസും ഓർമകളിലേക്ക ്മാറും. ദളിത് വിദ്യാർത്ഥിനിയായ ജിഷയുടെ കൊല വിരൽചൂണ്ടുന്നത് കോതമംഗലത്തെ സമാനമായ രണ്ട് കൊലപാതകങ്ങളിലേയ്ക്ക്. ജിഷ കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് ഇവിടെയും രണ്ട് കൊലപാതകങ്ങൾ നടന്നത്. കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകൾ. ഒരാൾ കുളിക്കടവിലും മറ്റെയാൾ വീടിനുള്ളിലും. പെരുമ്പാവൂർ കൊലക്കേസിലേതുപോലെ തന്നെ ഈ കൊലപാതകക്കേസുകളിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ജിഷയുടെ മരണത്തിലെ അന്വേഷണത്തിന്റെ പോക്കും ഈ വഴിക്കാണെന്ന് നാട്ടുകാർ പറയുന്നില്ല. 2009 മാർച്ച് 11 നായിരുന്നു ഇതിൽ ആദ്യ കൊലപാതകം നടന്നത്. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയ അംഗൻവാടി അദ്ധ്യാപികയായ നിനിയുടെ മൃതദേഹം തോടിനോട് ചേർന
കോതമംഗലം : ജിഷ കൊലക്കേസിൽ പ്രതികളെ പൊലീസിന് പിടികൂടാനാകുമോ എന്ന സംശയം സജീവമാവുകയാണ്. പൊലീസ് ഇടപെടലിലൂടെ തെളിവുകൾ നിഷേധിക്കപ്പെട്ടതിനാൽ കൊലയാളി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണവുമെല്ലാം നടക്കുമ്പോൾ മാദ്ധ്യമ ശ്രദ്ധ മാറും. ഇതോടെ ജിഷ കൊലക്കേസും ഓർമകളിലേക്ക ്മാറും.
ദളിത് വിദ്യാർത്ഥിനിയായ ജിഷയുടെ കൊല വിരൽചൂണ്ടുന്നത് കോതമംഗലത്തെ സമാനമായ രണ്ട് കൊലപാതകങ്ങളിലേയ്ക്ക്. ജിഷ കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് ഇവിടെയും രണ്ട് കൊലപാതകങ്ങൾ നടന്നത്. കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകൾ. ഒരാൾ കുളിക്കടവിലും മറ്റെയാൾ വീടിനുള്ളിലും. പെരുമ്പാവൂർ കൊലക്കേസിലേതുപോലെ തന്നെ ഈ കൊലപാതകക്കേസുകളിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ജിഷയുടെ മരണത്തിലെ അന്വേഷണത്തിന്റെ പോക്കും ഈ വഴിക്കാണെന്ന് നാട്ടുകാർ പറയുന്നില്ല.
2009 മാർച്ച് 11 നായിരുന്നു ഇതിൽ ആദ്യ കൊലപാതകം നടന്നത്. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയ അംഗൻവാടി അദ്ധ്യാപികയായ നിനിയുടെ മൃതദേഹം തോടിനോട് ചേർന്നുള്ള ഒരു പൊത്തിൽ തള്ളിക്കയറ്റിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല നടന്ന് ഏഴുവർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല. ഏറെ പരാതികൾ കിട്ടിയിട്ടും ഇതാണ് സ്ഥിതി.
രണ്ടാമത്തെ കൊലപാതകം 2012 ഓഗസ്റ്റിലാണ് നടന്നത്. കോതമംഗലം മാതിരപ്പള്ളിയിൽ ഷോജിയാണ് അന്ന് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ പായിൽ കഴുത്തറുത്ത നിലയിലായിരുന്നു ഷോജിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് വിലയിരുത്തി അന്വേഷണം മുന്നോട്ടുപോയെങ്കിലും ആത്മഹത്യയ്ക്ക് ഉപയോഗിച്ച ആയുധം എവിടെയെന്ന ചോദ്യത്തോടെ ആ സാധ്യത അവസാനിച്ചു. എന്നാൽ, ഇതിനോടകം തെളിവുകൾ പലതും നശിച്ചിരുന്നു.
ഈ രണ്ടുകേസുകളിൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ജിഷ വധക്കേസ് അന്വേഷണത്തിനും സമാനമായ സ്ഥിതി വരുമെന്ന് നാട്ടുകാർ ആരോപിക്കുന്നത്.