- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ അയൽവാസി വീണ്ടും പൊലീസ് കസ്റ്റഡിയിൽ; അറസ്റ്റ് അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; പിടിയിലായ യുവാവിന്റെ പല്ലുകൾ പരിശോധിക്കും
പെരുമ്പാവൂർ: ദളിത് യുവതി ജിഷ വധക്കേസിൽ അന്വേഷണം വീണ്ടും അയൽവാസികളിലേക്ക്. പരിസരവാസിയായ യുവാവിനെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലഭ്യമായ പുതിയ മൊഴികളും തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം ജിഷയുടെ വീടിനു സമീപത്തേക്കു കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചു. ജിഷയുടെ ശരീരത്തിൽ കണ്ട പല്ലുകളുടെ പാടുകൾ ഈ യുവാവിന്റെ പല്ലിന്റെ ഘടനയുമായി പൊലീസ് താരതമ്യം ചെയ്യും. ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുതുകിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ മുൻനിരയിലെ പല്ലുകൾക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുൻനിരയിൽ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മുൻനിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകിൽ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന
പെരുമ്പാവൂർ: ദളിത് യുവതി ജിഷ വധക്കേസിൽ അന്വേഷണം വീണ്ടും അയൽവാസികളിലേക്ക്. പരിസരവാസിയായ യുവാവിനെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലഭ്യമായ പുതിയ മൊഴികളും തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം ജിഷയുടെ വീടിനു സമീപത്തേക്കു കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചു.
ജിഷയുടെ ശരീരത്തിൽ കണ്ട പല്ലുകളുടെ പാടുകൾ ഈ യുവാവിന്റെ പല്ലിന്റെ ഘടനയുമായി പൊലീസ് താരതമ്യം ചെയ്യും. ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുതുകിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ മുൻനിരയിലെ പല്ലുകൾക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുൻനിരയിൽ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മുൻനിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകിൽ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന്നാണു നിഗമനം. മുൻനിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകൾ തമ്മിൽ സാധാരണയിൽ കവിഞ്ഞ അകലമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് തെളിവായി കണ്ട് അന്വേഷണം നടത്തുകയാണ് പൊലീസ്. അതുകൊണ്ടാണ് ഇപ്പോൾ പിടിയിലായ യുവാവിന്റേയും പല്ലുകൾ പരിശോധിക്കുന്നത്.
അതിനിടെ ജിഷയുടെ അടുത്ത ബന്ധുക്കൾ സംശയിക്കുന്നവരെ ഇനിയും വിശദമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവിനെതിരെ ജിഷയുടെ അമ്മയുടെ ആവർത്തിച്ചുള്ള മൊഴികളുണ്ട്. എന്തു കൊണ്ടാണു ഇയാളെ സംശയിക്കുന്നതെന്ന കാര്യം അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലായ യുവാവും ജിഷയുമായി പ്രത്യേകിച്ച് എന്തെങ്കിലും അടുപ്പമോ അകൽച്ചയോ ഉള്ളതായി പരിസരവാസികൾക്ക് അറിയില്ല. സംഭവദിവസം വീടിനുള്ളിൽ നിന്നു ജിഷയുടെ ഉച്ചത്തിലുള്ള സംസാരവും കരച്ചിലും കേട്ടിട്ടും വിവരം തിരക്കാതിരുന്നതിന്റെ കാരണം അയൽവാസികളോടു പൊലീസ് അന്വേഷിച്ചിരുന്നു. രാജേശ്വരിയും മകളും തമ്മിലുള്ള വഴക്കാണെന്നു തെറ്റിധരിച്ചതിനാലാണ് ഇടപെടാതിരുന്നതെന്ന് അവർ മൊഴി നൽകി.
കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് വീടിനു പുറത്തിറങ്ങി കാനാൽ കുറുകെ കടന്നു റോഡിലൂടെ നീങ്ങിയപ്പോഴാണു പന്തികേടു തോന്നിയത്. തന്നെ നേരിൽ കണ്ട രണ്ടു സ്ത്രീകളെയും കൊലയാളി ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാമെന്നാണു പൊലീസിന്റെ അനുമാനം. മരണ ഭീതിമൂലമാണ് ഇവർ ഇക്കാര്യം തുറന്നു പറയാത്തതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ആദ്യഘട്ടം മുതൽ കൊലപാതകിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ അയൽവാസികൾ പ്രകടിപ്പിച്ച ഭീതിയും അന്വേഷണം സമീപവാസികളിലേക്കു കേന്ദ്രീകരിക്കാൻ വഴിയൊരുക്കി.
കൊലപാതകിയെ നേരിൽ കണ്ട വിവരം പോലും പരിസരവാസികൾ പൊലീസിനോടു വെളിപ്പെടുത്തിയതു സംഭവത്തിന്റെ ആറാം ദിവസമാണ്. മണം പിടിച്ച പൊലീസ് നായ കടന്നുപോയ വഴിയും യുവാവിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രേരണയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ 15 പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.