- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷാ വധക്കേസന്വേഷണത്തിലെ അവസാനപിടിവള്ളിയും പോയി; ഡിഎൻഎ പരിശോധനകൾ യോജിക്കുന്നില്ല; കസ്റ്റഡിയിലൂള്ള പത്തുപേരെയും വിട്ടു; ബംഗാളിൽ പോയ പൊലീസ് സംഘത്തിനും ശുഭവാർത്തയില്ല
കോതമംഗലം : രാജ്യത്തെ നടുക്കിയ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷകസംഘത്തിന്റെ അവസാന പിടിവള്ളിയും നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവാക്കൾ ഉൾപ്പെടെ പത്തോളം പേരുടെ ഡി എൻ എ പരിശോധനാഫലം ജിഷയുടെ വസ്ത്രത്തിൽനിന്നും ലഭിച്ച ഉമിനീരിന്റെ അംശത്തിൽനിന്നും തിരിച്ചറിഞ്ഞ ഡി എൻ എ സാമ്പിളുമായി യോജിക്കുന്നില്ലന്നൊണ് ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം ഡി എൻ എ പരിശോധനാറിപ്പോർട്ട് ലഭിച്ചതോടെ കസ്റ്റഡിയിലുണ്ടായിരുന്ന മുഴുവൻപേരെയും ഉപാധികളോടെ മോചിപ്പിച്ചതായറിയുന്നു. സംഭവം സംബന്ധിച്ച് ബംഗാളിൽ നടന്നുവരുന്ന അന്വേഷണത്തിലും പുരോഗതിയില്ലെന്നാണ് സൂചന. ഇതോടെ ഇനി ഏതുവഴിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പൊലീസ് നട്ടംതിരിയുകയാണെന്നാണ് പുറത്തായ വിവരം. ജിഷയുടെ കുടുംബവുമായി പലതരത്തിൽ ഇടപെട്ട ഏഴു ബംഗാളികളെത്തേടിയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ബംഗാളിലേക്ക് തിരിച്ചിട്ടുള്ളത്. ഡാർജിലിംഗിലെത്തിയ സംഘം ഇവിടെ തങ്ങ
കോതമംഗലം : രാജ്യത്തെ നടുക്കിയ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷകസംഘത്തിന്റെ അവസാന പിടിവള്ളിയും നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവാക്കൾ ഉൾപ്പെടെ പത്തോളം പേരുടെ ഡി എൻ എ പരിശോധനാഫലം ജിഷയുടെ വസ്ത്രത്തിൽനിന്നും ലഭിച്ച ഉമിനീരിന്റെ അംശത്തിൽനിന്നും തിരിച്ചറിഞ്ഞ ഡി എൻ എ സാമ്പിളുമായി യോജിക്കുന്നില്ലന്നൊണ് ലഭ്യമായ വിവരം.
കഴിഞ്ഞ ദിവസം ഡി എൻ എ പരിശോധനാറിപ്പോർട്ട് ലഭിച്ചതോടെ കസ്റ്റഡിയിലുണ്ടായിരുന്ന മുഴുവൻപേരെയും ഉപാധികളോടെ മോചിപ്പിച്ചതായറിയുന്നു. സംഭവം സംബന്ധിച്ച് ബംഗാളിൽ നടന്നുവരുന്ന അന്വേഷണത്തിലും പുരോഗതിയില്ലെന്നാണ് സൂചന. ഇതോടെ ഇനി ഏതുവഴിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പൊലീസ് നട്ടംതിരിയുകയാണെന്നാണ് പുറത്തായ വിവരം. ജിഷയുടെ കുടുംബവുമായി പലതരത്തിൽ ഇടപെട്ട ഏഴു ബംഗാളികളെത്തേടിയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ബംഗാളിലേക്ക് തിരിച്ചിട്ടുള്ളത്.
ഡാർജിലിംഗിലെത്തിയ സംഘം ഇവിടെ തങ്ങി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചതായും ഇതരഭാഗങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചതായുമാണ് അറിയുന്നത്. പ്രാദേശിക പൊലീസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ലിസ്റ്റിലുള്ളവരെ കണ്ടെത്താൻ പൊലീസ് നീക്കം നടക്കുന്നത്. ജിഷയുടെ മാതവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് പ്രതിചേർത്ത യുവാവും ജിഷയുടെ വീട് നിർമ്മാണജോലികൾക്കായി എത്തിയ ആറുപേരുമുൾപ്പെടെ ഏഴുപേരെ കണ്ടെത്തുന്നതിനാണു പൊലീസ് ബംഗാളിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. ജിഷയും അമ്മയും ഇവരിൽ ചിലരുമായി വഴക്കിട്ടിരുന്നതായുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെത്തിരയുന്നത്.
സംഭവസമയം ഇവിടെയില്ലെങ്കിലും മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി ഇവർ കൃത്യം നിർവ്വഹിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് അന്വേഷകസംഘത്തിന്റെ നിലപാട്. കൊലചെയ്ത രീതിയാണ് പ്രധാനമായും അന്വേഷണം അന്യസംസ്ഥാനക്കാരിലേക്ക് നീളാൻ കാരണമായിട്ടുള്ളത്. സമീപകാലത്ത് അന്യസംസ്ഥാനക്കാർ പ്രതിയായ കൊലപാതകക്കേസുകളിലെല്ലാം തന്നെ കൃത്യം നടത്തിയിട്ടുള്ളത് സംഭവസ്ഥലത്തുനിന്നും കിട്ടുന്ന സാധന -സാമഗ്രികൾ കൊണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. മരക്കഷണം കൊണ്ടും കരിങ്കല്ലുകൊണ്ടും കൂടെ ജോലിചെയ്തിരുന്നവരെ ഇക്കൂട്ടർ കൊലപ്പെടുത്തിയ സംഭവം അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
ജിഷയുടെ തലക്കടിച്ചത് ആണി പറിക്കാൻ പ്രത്യേകം തയ്യാറാക്കിയ നീളമുള്ള കമ്പി കൊണ്ടാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കമ്പി സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ തൊണ്ടിസാധനങ്ങളുടെ ലിസ്റ്റിൽ പൊലീസ് ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ആന്തരാവയവങ്ങൾക്ക് ക്ഷതമേൽപ്പിക്കാൻ കൊലയാളി ഈ കമ്പി ഉപയോഗിച്ചിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുമുണ്ട്. ദേഹത്ത് കണപ്പെട്ട ആഴത്തിലുള്ള മുറിവുകൾ മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതാണെന്നും ജനനേന്ദ്രീയവും ആന്തരീകാവയവങ്ങളും തകർത്ത ആക്രമണം കമ്പിപോലുള്ള വസ്തുകൊണ്ടാവാമെന്നുമാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.