- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് ബഹളം കഴിഞ്ഞതോടെ ആർക്കും ഇപ്പോൾ ജിഷയെ വേണ്ട; ജിഷയുടെ അമ്മയെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പരാതിപ്പെട്ട പത്രക്കാരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല; രാജേശ്വരി ഭക്ഷണം കഴിക്കുന്നത് ആശുപത്രി ജീവനക്കാരുടെ കരുണ കൊണ്ട്
കൊച്ചി: ഇടതു തരംഗം ആഞ്ഞു വീശിയിട്ടും പെരുമ്പാവൂരിൽ സിപിഎമ്മിന്റെ സാജു പോൾ വീണു. ജിഷയെന്ന ദളിത് പെൺകുട്ടിയുടെ മരണത്തിലെ മലയാളിയുടെ പ്രതികരണത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാൽ ജിഷ കൊല്ലപ്പെട്ട് 25 ദിവസമായിട്ടും ഒന്നും നടന്നില്ല. പ്രതിയുടെ തുമ്പു പോലും കിട്ടിയില്ല. തെരഞ്ഞെടുപ്പിൽ ജിഷയെ കുറിച്ചായിരുന്നു ചർച്ച മുഴുവൻ. കേന്ദ്രമന്ത്രിമാർ വരെ പെരുമ്പാവൂർ ജനറൽ ആശുപത്രയിലെത്തി ജിഷയുടെ അമ്മ രാജേശ്വരിയെ സമാധാനിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞു മുഖ്യമന്ത്രിയായി പിണറായി വിജയനേയും നിശ്ചയിച്ചു. ഇനി എല്ലാം മറക്കാം. തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതൽ പെരുമ്പാവൂർ ജനറൽ ആശുപത്രിയിൽ ആളും ആരവവുമൊഴിഞ്ഞു. ചികിൽസയിൽ കഴിയുന്ന രാജേശ്വരിക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല. രാജേശ്വരിയെ ചികിൽസിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് ഇവർക്കു ഭക്ഷണം വാങ്ങി നൽകുന്നത്. അതായാത് ആർക്കും ഇപ്പോൾ രാജേശ്വരിയെ വേണ്ട. കാണാൻ അനുവദിക്കില്ലെന്ന പരാതി പറഞ്ഞ പത്രക്കാരുമില്ല. വാഗ്ദാനങ്ങളും പാഴ് വാക്കായി. ജിഷയ്ക്കുവേണ്
കൊച്ചി: ഇടതു തരംഗം ആഞ്ഞു വീശിയിട്ടും പെരുമ്പാവൂരിൽ സിപിഎമ്മിന്റെ സാജു പോൾ വീണു. ജിഷയെന്ന ദളിത് പെൺകുട്ടിയുടെ മരണത്തിലെ മലയാളിയുടെ പ്രതികരണത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാൽ ജിഷ കൊല്ലപ്പെട്ട് 25 ദിവസമായിട്ടും ഒന്നും നടന്നില്ല. പ്രതിയുടെ തുമ്പു പോലും കിട്ടിയില്ല. തെരഞ്ഞെടുപ്പിൽ ജിഷയെ കുറിച്ചായിരുന്നു ചർച്ച മുഴുവൻ. കേന്ദ്രമന്ത്രിമാർ വരെ പെരുമ്പാവൂർ ജനറൽ ആശുപത്രയിലെത്തി ജിഷയുടെ അമ്മ രാജേശ്വരിയെ സമാധാനിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞു മുഖ്യമന്ത്രിയായി പിണറായി വിജയനേയും നിശ്ചയിച്ചു. ഇനി എല്ലാം മറക്കാം.
തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതൽ പെരുമ്പാവൂർ ജനറൽ ആശുപത്രിയിൽ ആളും ആരവവുമൊഴിഞ്ഞു. ചികിൽസയിൽ കഴിയുന്ന രാജേശ്വരിക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല. രാജേശ്വരിയെ ചികിൽസിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് ഇവർക്കു ഭക്ഷണം വാങ്ങി നൽകുന്നത്. അതായാത് ആർക്കും ഇപ്പോൾ രാജേശ്വരിയെ വേണ്ട. കാണാൻ അനുവദിക്കില്ലെന്ന പരാതി പറഞ്ഞ പത്രക്കാരുമില്ല. വാഗ്ദാനങ്ങളും പാഴ് വാക്കായി. ജിഷയ്ക്കുവേണ്ടി കലക്ടർ തുടങ്ങിയ അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരിൽനിന്ന് സംഭാവന ലഭിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ തുകയെന്നും ഇവർക്കു ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിനു മുന്നണികൾ ആയുധമാക്കിയത് ജിഷ കൊലക്കേസ് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു ദിവസം രാജേശ്വരിയെ പോളിങ് ബൂത്തിലെത്തിക്കാൻ പോലും ഒരു പാർട്ടിയും സന്നദ്ധമായില്ല. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയെ പഠിപ്പിക്കാൻ അമ്മ രാജേശ്വരിക്കു ഭിക്ഷ എടുക്കേണ്ടിവരെ വന്നു. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിൽ പ്രസവശുശ്രൂഷ നടത്തിയാണ് രാജേശ്വരിയും ജിഷയും ജീവിച്ചിരുന്നത്. ജോലിയില്ലാത്തപ്പോൾ വെള്ളിയാഴ്ച ദിവസങ്ങളിൽ മുസ്ലിം പള്ളികൾക്കു മുമ്പിൽ ചെന്നിരുന്നു തലമൂടി ഭിക്ഷ വരെ എടുത്താണു ജിഷയെ വളർത്തിയതെന്നു രാജേശ്വരി പറഞ്ഞതായി ഇവരെ ചികിത്സിക്കുന്ന പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സിജോ കുഞ്ഞച്ചൻ പറയുന്നു.
രാജേശ്വരിക്ക് അസുഖങ്ങൾ ഇല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു ഡിസ്ചാർജിന് ഡോക്ടർ നിർദേശിച്ചെങ്കിലും കലക്ടറുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇപ്പോഴും രാജേശ്വരിയെ ആശുപത്രിയിൽതന്നെ കിടത്തിയിരിക്കുന്നത്. മാനസികാരോഗ്യവിദഗ്ധന്റെ കൗൺസിലിങിനു വിധേയയാക്കണമെന്ന് ഡോക്ടർമാർ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും അന്വേഷണഉദ്യോഗസ്ഥർ അവഗണിച്ചു. കൗൺസിലിങിന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങളില്ലാത്തതിനാൽ കൊച്ചിൻ മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഡിസ്ചാർജ് വാങ്ങി ബന്ധുക്കളുടെ വീട്ടിലേക്ക് പോകുന്നതിനു ജിഷയുടെ അമ്മക്ക് താൽപര്യമില്ല. കുറുപ്പംപടിയിലെ വീട് പൊലീസ് ബന്തവസിലുമാണ്.
അന്വേഷണം സഹപാഠികളിലേക്കും
അതിനിടെ ജിഷ വധക്കേസിൽ അന്വേഷണം സഹപാഠികളിലേക്കു വ്യാപിക്കുന്നു. ജിഷ കൊല്ലപ്പെട്ട വീട്ടിനുള്ളിൽ പൊലീസ് കണ്ടെത്തിയ ഡയറിയിലെ ചില കുറിപ്പുകളാണ് അന്വേഷണം സഹപാഠികളിലേക്കു നീളാൻ പൊലീസിനെ പ്രേരിപ്പിച്ചത്. സഹപാഠികളിൽ ഒരു പ്രത്യേക പേരുള്ള അഞ്ചു പേരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അടുത്ത ബന്ധുക്കൾ, ഇതര സംസ്ഥാന തൊഴിലാളികൾ, ശത്രുതയുള്ള ചില പരിസരവാസികൾ എന്നിവരെ ചുറ്റിപ്പറ്റി വിശദമായ അന്വേഷണം പൊലീസ് നടത്തിയെങ്കിലും യഥാർഥ കൊലയാളിയിലേക്ക് എത്താൻ കഴി!!ഞ്ഞില്ല.
കൊലയാളിയാവാൻ സാധ്യതയുള്ള മറ്റെല്ലാവരെയും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം ഫലം കാണാതായതോടെ കൊലനടത്തിയത് ഒരു സഹപാഠിയല്ലെന്നുകൂടി ഉറപ്പിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. ജിഷയോടൊപ്പം പഠിച്ചിട്ടുള്ള പത്തിലധികം പേരെ ഇതിനകം ചോദ്യംചെയ്തു. യഥാർഥ കൊലയാളിയുടെ ഡിഎൻഎ കണ്ടെത്തിയതോടെ സംശയിക്കുന്നവരുടെ ഡിഎൻഎ പരിശോധിക്കുന്ന അന്വേഷണരീതിയാണു പൊലീസ് സ്വീകരിച്ചിട്ടുള്ളത്.