- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി ബംഗ്ലാദേശിലേക്ക് കടന്നെന്ന് മുൻ അന്വേഷണ സംഘം; കൊല്ലപ്പെട്ട ദിവസം പീഡിപ്പിക്കപ്പെടാത്ത ജിഷ മുമ്പ് പ്രകൃതി വിരുദ്ധ ബന്ധത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട്; പിപി തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാവില്ല; ജിഷ വധത്തിലെ ദൂരൂഹതകൾ തുടരുന്നു
കൊച്ചി: ജിഷ വധക്കേസിലെ പ്രതി ബംഗ്ലാദേശിലെത്തിയെന്നാണ് മുൻ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതിയെ പിടിക്കാനായി ഇന്റർപോളിന്റെ സേവനം തേടാൻ പൊലീസ് സിബിഐയെ സമീപിക്കുമെന്നാണ് സൂചന. ജിഷയുടെ വ്യക്തിജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം കൊല നടത്തിയതെന്ന മുൻ അന്വേഷണ സംഘത്തിന്റെ നിഗമനത്തെ എഡിജിപി സന്ധ്യയും തള്ളിക്കളയുന്നില്ല. കൊലപാതകക്കേസിൽ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാൽ പൊലീസിൽ ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പുതിയസംഘം അന്വേഷിക്കുന്നു. യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്കച്ചനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. മുൻ അന്വേഷണസംഘത്തെ സ്വാധീനിക്കാൻ ബാഹ്യയിടപെടലുണ്ടായോ എന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കും. ശാസ്ത്രീയമായ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയസംഘം ഉദ്ദേശിക്കുന്നത്. അതിന്
കൊച്ചി: ജിഷ വധക്കേസിലെ പ്രതി ബംഗ്ലാദേശിലെത്തിയെന്നാണ് മുൻ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതിയെ പിടിക്കാനായി ഇന്റർപോളിന്റെ സേവനം തേടാൻ പൊലീസ് സിബിഐയെ സമീപിക്കുമെന്നാണ് സൂചന. ജിഷയുടെ വ്യക്തിജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം കൊല നടത്തിയതെന്ന മുൻ അന്വേഷണ സംഘത്തിന്റെ നിഗമനത്തെ എഡിജിപി സന്ധ്യയും തള്ളിക്കളയുന്നില്ല. കൊലപാതകക്കേസിൽ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാൽ പൊലീസിൽ ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പുതിയസംഘം അന്വേഷിക്കുന്നു.
യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്കച്ചനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. മുൻ അന്വേഷണസംഘത്തെ സ്വാധീനിക്കാൻ ബാഹ്യയിടപെടലുണ്ടായോ എന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കും. ശാസ്ത്രീയമായ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയസംഘം ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി സംഭവത്തിന്റെ ത്രിമാനാവിഷ്‌കാരം നടത്താനും ആലോചനയുണ്ട്.
ദുരൂഹത ഉറപ്പാക്കുന്ന പല തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷയുടെ വീട്ടിൽനിന്നു മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. ജിഷയുടെ ആന്തരാവയവങ്ങളിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. വീട്ടിൽ നാലിടത്തുനിന്നു ലഭിച്ച വിരലടയാളം, മുടിയിഴകൾ, ഉമിനീർ എന്നിവ ഡി.എൻ.എ. പരിശോധനാഫലവുമായി ഒത്തുപോകുന്നതാണ്. കൊലപാതകം നടന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ജിഷ മുമ്പു പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയായിട്ടുണ്ടെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ.
ജിഷയ്ക്കുണ്ടായിരുന്ന ഭീഷണി കണക്കിലെടുത്തു മാതാവ് പെൻക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും അത് ഒരിക്കൽപോലും ഉപയോഗിച്ചിരുന്നില്ല. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് വെളിപ്പെടുത്താമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെഹ്‌റ ഞായറാഴ്ച പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട് സന്ദർശിക്കും. ശനിയാഴ്ച രാത്രി ഏഴോടെ ആലുവ പൊലീസ് ക്‌ളബിലത്തെിയ അദ്ദേഹം എ.ഡി.ജി.പി ബി. സന്ധ്യയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
ഞായറാഴ്ച രാവിലെ വീട് സന്ദർശിക്കുന്ന ഡി.ജി.പി അയൽവാസികളിൽനിന്ന് മൊഴിയെടുക്കും. തുടർന്ന് അന്വേഷണസംഘാംഗങ്ങളുമായി അന്വേഷണ പുരോഗതി ചർച്ചചെയ്യും. താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ മാതാവ് രാജേശ്വരിയിൽനിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. അതിനിടെ, രേഖാചിത്രവുമായി സാമ്യമുള്ളവരെ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. തിങ്കളാഴ്ച ഇവരുടെ രക്തസാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ എത്തിക്കും. രേഖാചിത്രം പുറത്തുവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഫോൺ വിളികളാണ് അന്വേഷണസംഘത്തെ തേടി എത്തുന്നത്. രേഖാചിത്രവുമായി സാമ്യമുള്ളവരെ കണ്ടത്തെിയെന്നുപറഞ്ഞാണ് വിളികൾ.
തൃശൂർ പേരാമംഗലം അടക്കം ചില പൊലീസ് സ്റ്റേഷനുകളിൽ ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽ രേഖാചിത്രവുമായി കൂടുതൽ സാമ്യമുള്ളവരെയാണ് ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കുന്നത്. അതിനിടെ, ഇരിങ്ങോൾ കാവിൽനിന്ന് ലഭിച്ച ടീഷർട്ടും ഹാൻഡികാമും കാവിമുണ്ടും പ്രതിയുടേതല്‌ളെന്നും കാമറയിൽനിന്ന് അന്വേഷണത്തിന് സഹായകമായ ഒന്നും ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.