- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീല ആക്ടീവയിൽ എത്തിയ അധികം മുടിയില്ലാത്ത കൂട്ടുകാരി ആര്? അമ്മയും സഹോദരിയും പൊലീസിനോട് ഒന്നും പറയുന്നില്ല; ജിഷാക്കേസിൽ തുമ്പുണ്ടാക്കാൻ പെട്ടികൾ സ്ഥാപിച്ച് പൊലീസ്; അയൽവാസികൾക്ക് പറയാനുള്ളത് ഇനി ഇൻഫർമേഷൻ ബോക്സിൽ ഇടാം
പെരുമ്പാവൂർ :ജിഷക്കേസ് അന്വേഷണത്തിൽ പൊലീസ് കൂടുതൽ ജനകീയമാവുന്നു. നേരിട്ടുള്ള പൊലീസ് ഇടപെടൽ ഒഴിവാക്കി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാരിൽ നിന്നും ശേഖരിക്കുന്നതിന് നടപടികളായി. ഇതിനായി വിശദമായ കർമ്മ പദ്ധതി തന്നെ അന്വേഷക സംഘം ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കുകയാണ് ഇതിൽ പ്രധാനം. ഇതിനായി ജിഷയുടെ വീടിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളിൽ ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇന്ന് വൈകിട്ട് ചിറപ്പടി ബീവറേജസ് ജംഗ്ഷൻ തുടങ്ങി അഞ്ച് കേന്ദ്രങ്ങളിൽ ബോക്‌സുകൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികൾ ഭയന്ന് ജിഷയുടെ അയൽവാസികളിൽ ചിലർ കേസിലെ പ്രതിയെ തിരിച്ചറിയാൻ സഹായകമായ വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.നേരിൽ വിളിച്ച് ഇവരിൽ പലരിൽ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ഗുണകരമാവുന്ന ഒരുവിവരവും ലഭിച്ചില്ല. മറ്റുവഴികളിൽ വ്യാപകമായി നടന്നുവരുന്ന അ
പെരുമ്പാവൂർ :ജിഷക്കേസ് അന്വേഷണത്തിൽ പൊലീസ് കൂടുതൽ ജനകീയമാവുന്നു. നേരിട്ടുള്ള പൊലീസ് ഇടപെടൽ ഒഴിവാക്കി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാരിൽ നിന്നും ശേഖരിക്കുന്നതിന് നടപടികളായി. ഇതിനായി വിശദമായ കർമ്മ പദ്ധതി തന്നെ അന്വേഷക സംഘം ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കുകയാണ് ഇതിൽ പ്രധാനം.
ഇതിനായി ജിഷയുടെ വീടിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളിൽ ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇന്ന് വൈകിട്ട് ചിറപ്പടി ബീവറേജസ് ജംഗ്ഷൻ തുടങ്ങി അഞ്ച് കേന്ദ്രങ്ങളിൽ ബോക്‌സുകൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികൾ ഭയന്ന് ജിഷയുടെ അയൽവാസികളിൽ ചിലർ കേസിലെ പ്രതിയെ തിരിച്ചറിയാൻ സഹായകമായ വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.നേരിൽ വിളിച്ച് ഇവരിൽ പലരിൽ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ഗുണകരമാവുന്ന ഒരുവിവരവും ലഭിച്ചില്ല.
മറ്റുവഴികളിൽ വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നാട്ടുകാരിൽ പ്രതീക്ഷയർപ്പിച്ച് ഇൻഫർമേഷൻ ബോക്‌സുമായി പൊലീസ് രംഗത്തെത്തിയിട്ടുള്ളത്പരസ്പര വിരുദ്ധമായ ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴികൾ അന്വേഷക സംഘത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മകളുടെ കൊലപാതകത്തിൽ അയൽവാസികളിലൊരാൾക്ക് പങ്കുണ്ടെന്നാണ് ഇവർ ആവർത്തിച്ച് വ്യക്തമാക്കുന്നത്.എന്നാൽ ഇത് സംമ്പന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഇയാളെ കേസിൽ കുടുക്കാൻ പര്യാപ്തമായ വിവരങ്ങളൊന്നും അതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
നീല ആക്റ്റീവയിൽ മകൾക്കൊപ്പം അധികം മുടിയില്ലാത്ത ഒരുകൂട്ടുകാരി ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് ജിഷയുടെ കൊലപാതകം നടന്ന് അടുത്തനാളുകളിൽ ചാനൽ കാമറക്ക് മുന്നിൽ രാജേശ്വരി വെളി്‌പ്പെടുത്തിയിരുന്നു. ജിഷ ഈ പെൺകുട്ടിയുമായി കൂട്ടുകൂടി നടക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിനാൽ കൂട്ടുകാരിയോട് വീട്ടിൽ വരരുതെന്ന് താൻ വിലക്കിയതായും ഈ സന്ദർഭത്തിൽ രാജേശ്വരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം രാജേശ്വരി പിന്നീട് മാദ്ധ്യമ പ്രവർത്തകരോ പൊലീസുമായോ പങ്കുവച്ചിട്ടില്ലന്നാണ് അറിയുന്നത്.
മകളുടെ മരണത്തെത്തുടർന്നുള്ള മാനസീകാഘാതത്തിന് ചികത്സയിലായിരുന്ന ആദ്യനാളിലുണ്ടായ ഈ വെളിപ്പെടുത്തലിന് കേട്ടവരാരും കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ല. കുടുംബവുമായി അടുത്തുബന്ധമുള്ള ആളാണ് കൊലപാതകിയെന്ന ആദ്യ അന്വേഷക സംഘത്തിന്റെ നിഗമനങ്ങളാണ് പുതിയ അന്വേഷക സംഘവും പിൻതുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
രാജേശ്വരിയിൽ നിന്നും ജിഷയുടെ സഹോദരി ദീപയിൽ നിന്നും പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായ വിവവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്ഥാനത്തായ അവസ്ഥയിലാണ് പൊലീസ്. അയൽക്കാരിനിന്നുള്ള വിവരശേഖരണം കാര്യക്ഷമാക്കാനും ഇതുവഴി പ്രതിയെ കണ്ടെത്താനും നീക്കം ശക്തമാക്കിയിരിക്കുന്നതെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ നിർദ്ദേശ പ്രകാരമാണ് ഇത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെല്ലാം ഗൗരവത്തോടെ പൊലീസ് പരിശോധിക്കും.
ജിഷയുടെ കൊലപാതകിയെ കുറിച്ചുള്ള വിവരങ്ങൾ ഭയം മൂലമാണ് ആരും പുറത്ത് പറയാത്തതെന്നാണ് പൊലീസ് നിഗമനം. നേരിട്ട് പറഞ്ഞാൽ പേര് പുറത്താകുമെന്ന ഭയം കാരണമാണ് ഇത്. ഈ സാഹചര്യത്തിലാണ് രഹസ്യമായി പോലും വിവരങ്ങൾ നിക്ഷേപിക്കാൻ ഒന്നിലധികം പെട്ടികൾ വയ്ക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള വിവരവും ഇതിലെത്തുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് ഇതിലെത്തുന്ന വിവരങ്ങൾ അതിസൂക്ഷ്മമായി തന്നെ പ്രത്യേക അന്വേഷണ സംഘം വിശകലനം ചെയ്യും.