- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേശ്വരിയിൽ നിന്നുള്ള മൊഴിയെടുക്കൽ സമയം കളയൽ; അമ്മ പറയുന്നതെല്ലാം കൃത്യതയില്ലാത്ത വൈരുദ്ധ്യങ്ങൾ; നുണപരിശോധനയുടെ സാധ്യത തേടി പൊലീസ്; ജിഷാ വധത്തിൽ മൂന്നാംമുറ ഒഴിവാക്കാൻ പുതുസാധ്യത തേടി അന്വേഷണ സംഘം
പെരുമ്പാവൂർ: ജിഷകൊലക്കേസിൽ അന്വേഷക സംഘം നിർണ്ണായകനീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതായി സൂചന. മൊഴികളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണക്കിലെടുത്തുകൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ നുണപരിശോധനക്ക് വിധേയയാക്കാൻ അന്വേഷക സംഘം സാധ്യതകളാരായുന്നു. പോലസ് മുറയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി രഹസ്യ കേന്ദ്രവും സജ്ജമാക്കി. എന്നാൽ മൂന്നാം മുറ ഉപയോഗിക്കാതെ ചോദ്യം ചെയ്താൽ പോലും രഹസ്യ കേന്ദ്രത്തിലെ മൊഴിയെടുക്കൽ ആരോപണത്തിന് വഴിവക്കും. ഈ സാഹചര്യത്തിലാണ് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് മൊഴിയും വിശ്വാസ്യത ഉറപ്പാക്കാനുള്ള ശ്രമം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിരന്തരമെന്നവണ്ണം ചോദ്യം ചെയ്തിട്ടും കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്നവരെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകാൻ ഇവർ തയ്യാറായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പലചോദ്യങ്ങൾക്കും കൃത്യതയില്ലാത്ത ഉത്തരങ്ങളാണ് രാജേശ്വരി നൽകുന്നതെന്നും ചില ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറുന്നതായും അന്വേഷകസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വട്ടോളിപ്പടിയിൽ പുറംപ
പെരുമ്പാവൂർ: ജിഷകൊലക്കേസിൽ അന്വേഷക സംഘം നിർണ്ണായകനീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതായി സൂചന. മൊഴികളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണക്കിലെടുത്തുകൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ നുണപരിശോധനക്ക് വിധേയയാക്കാൻ അന്വേഷക സംഘം സാധ്യതകളാരായുന്നു. പോലസ് മുറയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി രഹസ്യ കേന്ദ്രവും സജ്ജമാക്കി. എന്നാൽ മൂന്നാം മുറ ഉപയോഗിക്കാതെ ചോദ്യം ചെയ്താൽ പോലും രഹസ്യ കേന്ദ്രത്തിലെ മൊഴിയെടുക്കൽ ആരോപണത്തിന് വഴിവക്കും. ഈ സാഹചര്യത്തിലാണ് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് മൊഴിയും വിശ്വാസ്യത ഉറപ്പാക്കാനുള്ള ശ്രമം.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിരന്തരമെന്നവണ്ണം ചോദ്യം ചെയ്തിട്ടും കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്നവരെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകാൻ ഇവർ തയ്യാറായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പലചോദ്യങ്ങൾക്കും കൃത്യതയില്ലാത്ത ഉത്തരങ്ങളാണ് രാജേശ്വരി നൽകുന്നതെന്നും ചില ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറുന്നതായും അന്വേഷകസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വട്ടോളിപ്പടിയിൽ പുറംപോക്കിലെ ഒറ്റമുറിവീട്ടിൽ ഇവർ ഇത്രയുംനാൾ കഴിഞ്ഞിരുന്നത് പുറമേ നിന്നുള്ളവരുടെ സഹായംകൂടി സ്വീകരിച്ചായിരിക്കാമെന്നും ഇത്തരത്തിൽ സഹായിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചാൽ അത് ഒരുപക്ഷേ കൊലപാതകിയെ കണ്ടെത്താൻ വഴിതെളിച്ചേക്കാമെന്നുമാണ് അന്വേഷക സംഘത്തിന്റെ കണക്കു കൂട്ടൽ. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയുടെ സാധ്യത തേടുന്നത്.
നിലവിലെ നിയമപ്രകാരം രാജേശ്വരി സ്വയം സമ്മതിച്ചാൽ മാത്രമേ പൊലീസിനു നേരിട്ടു നുണപരിശോധന നടത്താൻ കഴിയൂ. ഇതിന് രാജേശ്വരി തയ്യാറായില്ലെങ്കിൽ അവർ പറയുന്നതെല്ലാം തെറ്റാണെന്ന നിഗമനത്തിൽ പൊലീസിന് എത്താനാകും. സത്യം പുറത്തുകൊണ്ടു വരാനായി കോടതി ഇടപെടലുകൾ ആവശ്യമായി വരുമെന്നാണ നിയമവിദഗ്ദ്ധർ സൂചനയും നൽകിയിട്ടുണ്ട്. കേസ് തെളിയിക്കാൻ ഏതറ്റംവരെ പോകാനും അന്വേഷക സംഘത്തിന് മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ അഭിമാനപ്രശ്‌നമായി മാറിയ ഈ കേസ് തെളിയിക്കാൻ കടുത്ത നടപടികൾ തന്നെ വേണ്ടിവരുമെന്നാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെയും വിലയിരുത്തൽ. അടിയന്തിര സാഹചര്യമെന്ന് ബോദ്ധ്യപ്പെട്ടാൽ ഉടൻ നുണപരിശോധനാ വിഷയത്തിൽ ശക്തമായ നടപടികളുമായി അന്വേഷക സംഘം നീങ്ങുമെന്നാണ് ലഭ്യമായ വിവരം.
ജിഷ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഒരു യുവതി ജിഷയുടെ വീട്ടിൽ എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. കൊലപാതകം നടന്ന ഏപ്രിൽ 28 ന് ജിഷ പുറത്തുപോയി വന്നതിനുശേഷം വീട്ടിൽനിന്നും ഉച്ചത്തിലുള്ള സംസാരം അയൽവാസികൾ കേട്ടിരുന്നു. ജിഷയുടെ വീട്ടിൽ ഇടക്കിടെ വന്നുപോകാറുള്ള ഈ സ്ത്രീയുമായിട്ടാണ് ജിഷ ഉറക്കെ സംസാരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. 'ഇതാണ് ഞാൻ ആരെയും വിശ്വസിക്കാത്തത്' എന്നു പറഞ്ഞുകേട്ടതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇരുചക്രവാഹനത്തിലാണ് യുവതി വട്ടോളിപ്പടിയിലെ വീട്ടിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ പോലും നിർണ്ണായക വിവരങ്ങൾ നൽകാൻ ജിഷയുടെ അമ്മ തയ്യാറാകുന്നില്ല.
എന്നാൽ കൊല നടത്തിയത് പുരുഷൻതന്നെയാണെന്നാണ് പൊലീസിന്റെ ഉറച്ച വിശ്വാസം. ജിഷയുടെ ഇടതുതോളിന് പിന്നിൽ ചുരിദാർകൂട്ടി കടിച്ച ഭാഗത്ത് കണ്ടെത്തിയ ഉമിനീരും നഖത്തിനിടയിൽനിന്നും ലഭിച്ച തൊലിയിലെ കോശങ്ങളും വാതിൽ കൊളുത്തിൽ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ കൊലപാതകത്തിൽ ഈ യുവതിക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ജിഷ കൊല്ലപ്പെട്ടതിനുേശഷം അമ്മ രാജേശ്വരിക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവുമായി അടുപ്പമുള്ള ഒരു വനിതാനേതാവ് ദിവസങ്ങളോളം ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ അന്യസംസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച് പൊലീസ് നടത്തിവരുന്ന അന്വേഷണത്തിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് പുറത്തായ വിവരം. ജിഷ കൊല്ലപ്പെട്ട ശേഷം പരിസരപ്രദേങ്ങളിൽനിന്നും നാടുവിട്ട ഏതാനും അന്യസംസ്ഥാനതൊഴിലാളികളെത്തേടിയാണ് അന്വേഷക സംഘം ഒരാഴ്ചയിലേറെയായി അഞ്ചു സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി വരുന്നത്. മുൻ അന്വേഷക സംഘം ഇവരെ കണ്ടെത്താൻ ബംഗാളിൽ ഒരാഴ്ചയിലേറെ തമ്പടിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ജിഷയുടെ അമ്മ മൊഴി നൽകലിൽ സഹായിക്കാത്തതാണ് സാഹചര്യം ഉണ്ടാക്കുന്നത്. അല്ലാത്ത പക്ഷം കൊലയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടുമായിരുന്നുവെന്ന് പോലസ് കരുതുന്നു. സഹോദരി ദീപയുടെ മൊഴികളും അവശ്വസനീയമാണ്.
ജിഷയുടെ അച്ഛൻ പാപ്പുവിന്റെ പരാതിയും നിലപാടുകളുമായി ഇവയ്‌ക്കൊന്നും ബന്ധമില്ല. പിപി തങ്കച്ചനുമായി ഒരു ബന്ധവുമില്ലെന്ന് രാജേശ്വരി പറയുന്നു. എന്നാൽ നാട്ടുകാർക്കും മറ്റും ഇതേ പറ്റി വ്യത്യസ്ത അഭിപ്രായവുമുണ്ട്. അതിനിടെ രേഖാ ചിത്രവുമായി മുഖ സാമ്യമുള്ള ആളുകളെ കുറിച്ച് നിരവിധി സൂചനകൾ പോലസിന് കിട്ടുന്നുണ്ട്. ഇവർക്ക് പുറകെ പോയി സമയം കളയേണ്ടി വരുന്നതും പോലസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. ഫോട്ടോയുടെ സാമ്യത്തിന്റെ വെളിച്ചത്തിൽ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കാനും കഴിയുന്നില്ല. കേരളാ പൊലീസിന്റെ അന്വേഷണത്തിൽ ഏറ്റവും വെല്ലുവിളിയായ കേസായി മാറുകയാണ് ജിഷാ കൊലക്കേസ്.