- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ ഘാതകൻ ഒടുവിൽ പൊലീസ് വലയിലായെന്ന് റിപ്പോർട്ട്; ജിഷയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ ചെന്ന ആൺ സുഹൃത്തു കൊലയാളിയെന്ന് പൊലീസ് നിഗമനം; മഞ്ഞ ഷർട്ടുകാരനെ പിന്തുടർന്നതിന്റെ നാണക്കേട് ഒഴിവാക്കാൻ വിവരം രഹസ്യമാക്കി വച്ചിരിക്കുന്നതായി സൂചന; ഡിഎൻഎ പരിശോധനയുടെ ഫലം കാത്ത് പൊലീസ്
കൊച്ചി : നിയമ വിദ്യാർത്ഥിനി ജിഷ കൊലക്കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തുവെന്ന് സൂചന. ജിഷയുടെ ആൺസുഹൃത്താണ് ഇയാൾ. മുഖ്യപ്രതിയെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ഈ യുവാവിനെ തൃശൂർ-പാലക്കാടു ജില്ലകളുടെ അതിർത്തിയിൽനിന്നാണു പൊലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ വ്യക്തിയുടെ ഡി.എൻ.എ. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊലയാളി ഇയാൾ തന്നെയെന്ന് ഉറപ്പിച്ച ശേഷം മാത്രമേ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കൂ. അജ്ഞാത കേന്ദ്രത്തിലാണ് പൊലീസ് ഇയാളെ സൂക്ഷിച്ചിരിക്കുന്നത്. കൊലപാതകത്തിൽ ഒന്നിൽകൂടുതൽ പേർ പ്രതിയായേക്കുമെന്നാണു സൂചന. ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയിൽ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയിരുന്നു. കൊല നടന്ന ജിഷയുടെ വീട്ടിൽനിന്നു കണ്ടെടുത്ത ചെരുപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയത് എന്നാണു സൂചന. ഈ
കൊച്ചി : നിയമ വിദ്യാർത്ഥിനി ജിഷ കൊലക്കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തുവെന്ന് സൂചന. ജിഷയുടെ ആൺസുഹൃത്താണ് ഇയാൾ. മുഖ്യപ്രതിയെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ഈ യുവാവിനെ തൃശൂർ-പാലക്കാടു ജില്ലകളുടെ അതിർത്തിയിൽനിന്നാണു പൊലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ വ്യക്തിയുടെ ഡി.എൻ.എ. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊലയാളി ഇയാൾ തന്നെയെന്ന് ഉറപ്പിച്ച ശേഷം മാത്രമേ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കൂ. അജ്ഞാത കേന്ദ്രത്തിലാണ് പൊലീസ് ഇയാളെ സൂക്ഷിച്ചിരിക്കുന്നത്.
കൊലപാതകത്തിൽ ഒന്നിൽകൂടുതൽ പേർ പ്രതിയായേക്കുമെന്നാണു സൂചന. ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയിൽ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയിരുന്നു. കൊല നടന്ന ജിഷയുടെ വീട്ടിൽനിന്നു കണ്ടെടുത്ത ചെരുപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയത് എന്നാണു സൂചന. ഈ ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. കസ്റ്റഡിയിലായ യുവാവിനെ വിശദമായി ചോദ്യംചെയ്യുന്നതു തുടരുകയാണ്.
സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോൺ ചെരുപ്പാണ് ജിഷയുടെ വീട്ടിൽനിന്നു ലഭിച്ചത്. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഈ ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിച്ചു. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പുകൾ കൊലപാതകം നടക്കുമ്പോൾ കൊലയാളി ധരിച്ചിതാണെന്ന് ഇതോടെ തെളിഞ്ഞു. ചെരുപ്പുകൾ ആ ദിവസങ്ങളിൽ തന്നെ സമീപവാസികൾക്കു തിരിച്ചറിയാനായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ചെരുപ്പിൽ സിമെന്റ് പറ്റിയിരുന്നതിനാൽ കെട്ടിടനിർമ്മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാൻ ബുദ്ധിമുട്ടായതിനാൽ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള തെരച്ചിൽ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വിൽപ്പന നടത്തിയ ആൾ നിർണായകമൊഴി നൽകിയത്. ഇതോടെ ഈ വ്യക്തിയിലേക്ക് എത്താൻ പൊലീസിന് കഴിയുകയായിരുന്നു.
ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. സാഹചര്യ തെളിവുകൾ മുഴുവൻ പൊലീസ് സംശയിക്കുന്ന യുവാവിനെതിരാണെങ്കിലും കൊലയാളിയുടെ ഡിഎൻഎ സാമ്പിൾ കണ്ടെത്തിയതിനാൽ അതുകൂടി പൊരുത്തപ്പെട്ടാൽ മാത്രമേ ഇയാളെ കേസിൽ പ്രതിയാക്കാൻ കഴിയൂ. കൊലക്കേസുകളിൽ പ്രതിയാക്കാവുന്ന സാഹചര്യ തെളിവുകൾ പൊലീസ് തിരയുന്ന യുവാവിനെതിരെ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ ഫലം അനുകൂലമല്ലെങ്കിൽ പൊലീസിനതു വലിയ തിരിച്ചടിയാവും.
കൊലയാളിയെന്ന് ആദ്യഘട്ടത്തിൽ സംശയിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു നീങ്ങിയ പൊലീസ് സംഘങ്ങളെ കഴിഞ്ഞ ദിവസം കേരളത്തിലേക്കു തിരികെ വിളിച്ചു. ജിഷയെ കൊലപ്പെടുത്തുന്നതിൽ ഒന്നിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്ന പുതിയ വിവരവും പുറത്തുവരുന്നുണ്ട്. പൊലീസ് തിരയുന്ന യുവാവിനെ ജിഷയ്ക്ക് അടുത്തു പരിചയമുണ്ടായിരുന്നിട്ടും അമ്മ രാജേശ്വരിക്ക് അതു സംബന്ധിച്ച അറിവില്ലാതിരുന്നതാണ് അന്വേഷണ സംഘത്തെ ഇതുവരെ കുഴക്കിയത്. കൊല്ലപ്പെട്ട ആദ്യ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച, ജിഷയുടെ കണ്ണട ധരിച്ച ഫോട്ടോയാണ് ഏറ്റവും പുതിയതെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാൽ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപു ജിഷ ഫോട്ടോ എടുത്തിരുന്നു. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല.