- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം വയസ്സിൽ കാണിച്ച തെറ്റിന് കേരളാ പൊലീസ് ഇപ്പോൾ നൽകിയ ശിക്ഷ ഒരു യുവാവിന്റെ പണി തെറിപ്പിച്ചു; ജിഷ കൊലക്കേസിന്റെ പേരിൽ ഓഫീസിൽ ചെന്ന് ചോദ്യം ചെയ്ത നിരപരാധിയെ ജോലിയിലും നിന്നും പിരിച്ചുവിട്ടു; ജിഷയുടെ പേരിൽ പൊലീസ് വഴിയാധാരമാക്കിയവരുടെ എണ്ണം പെരുകുന്നു
കോട്ടയം: ജിഷവധക്കേസ് അന്വേഷണത്തിനിടെ പെരുമ്പാവൂരുകാരെല്ലാം സംശയ നിഴലിലായിരുന്നു. ജിഷയുടെ അയൽവാസിയായ സാബുവിന് ഏൽക്കേണ്ടി വന്നത് ക്രൂര പീഡനവും. പ്രതി അമീറുൾ ഇസ്ലാം പിടികൂടുന്നത് വരെ ഇവരുടെ പീഡനങ്ങൾ തുടർന്നു. ദളിത് പെൺകുട്ടിയുടെ കൊലയാളിയെ കണ്ടെത്തേണ്ടത് അഭിമാന പ്രശ്‌നമായി മാറിയതോടെ പൊലീസ് ഉണർന്നു. തുടക്കത്തിൽ നിഷ്‌ക്രിയരായിരുന്നവർ കണ്ണിൽ കണ്ടവരെയെല്ലാം ചോദ്യം ചെയ്തു. പീഡിപ്പിച്ചു. ഇവിടെ പലർക്കും തകർന്നത് അവരുടെ ജീവതമാണ്. ഇടുക്കിയിൽ പൊലീസ് ചോദ്യംചെയ്തതിനെത്തുടർന്ന് യുവാവിന് ജോലി പോയത് ഇതിലെ ഒരു ഏട് മാത്രമാണ്. ജിഷ വധക്കേസ് അന്വേഷണത്തിനിടയിൽ സമാനരീതിയിൽ മുമ്പ് നടന്ന സംഭവങ്ങളും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഇടുക്കിക്കാരന് പണി കിടിട്ടയിത്. ഇതാളിൽ നിന്ന് ഇടുക്കി ജില്ലയിൽ നടന്ന ഒരു കേസിനെക്കുറിച്ചും പൊലീസ് വിവരങ്ങൾ തിരക്കി. പിഞ്ചുപെൺകുട്ടി മരിക്കാനിടയായ കേസാണിത്. സംഭവത്തിൽ ഇടുക്കി സ്വദേശിയും അന്ന് അറസ്റ്റിലായിരുന്നു. കുറ്റംചെയ്യുമ്പോൾ ഇദ്ദേഹത്തിന് ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണം കഴിഞ്ഞ് സാമ
കോട്ടയം: ജിഷവധക്കേസ് അന്വേഷണത്തിനിടെ പെരുമ്പാവൂരുകാരെല്ലാം സംശയ നിഴലിലായിരുന്നു. ജിഷയുടെ അയൽവാസിയായ സാബുവിന് ഏൽക്കേണ്ടി വന്നത് ക്രൂര പീഡനവും. പ്രതി അമീറുൾ ഇസ്ലാം പിടികൂടുന്നത് വരെ ഇവരുടെ പീഡനങ്ങൾ തുടർന്നു. ദളിത് പെൺകുട്ടിയുടെ കൊലയാളിയെ കണ്ടെത്തേണ്ടത് അഭിമാന പ്രശ്‌നമായി മാറിയതോടെ പൊലീസ് ഉണർന്നു. തുടക്കത്തിൽ നിഷ്‌ക്രിയരായിരുന്നവർ കണ്ണിൽ കണ്ടവരെയെല്ലാം ചോദ്യം ചെയ്തു. പീഡിപ്പിച്ചു. ഇവിടെ പലർക്കും തകർന്നത് അവരുടെ ജീവതമാണ്. ഇടുക്കിയിൽ പൊലീസ് ചോദ്യംചെയ്തതിനെത്തുടർന്ന് യുവാവിന് ജോലി പോയത് ഇതിലെ ഒരു ഏട് മാത്രമാണ്.
ജിഷ വധക്കേസ് അന്വേഷണത്തിനിടയിൽ സമാനരീതിയിൽ മുമ്പ് നടന്ന സംഭവങ്ങളും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഇടുക്കിക്കാരന് പണി കിടിട്ടയിത്. ഇതാളിൽ നിന്ന് ഇടുക്കി ജില്ലയിൽ നടന്ന ഒരു കേസിനെക്കുറിച്ചും പൊലീസ് വിവരങ്ങൾ തിരക്കി. പിഞ്ചുപെൺകുട്ടി മരിക്കാനിടയായ കേസാണിത്. സംഭവത്തിൽ ഇടുക്കി സ്വദേശിയും അന്ന് അറസ്റ്റിലായിരുന്നു. കുറ്റംചെയ്യുമ്പോൾ ഇദ്ദേഹത്തിന് ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണം കഴിഞ്ഞ് സാമൂഹികനീതിവകുപ്പ് ഇടപെട്ട് കുട്ടിയെ പുനരധിവസിപ്പിച്ചു. സർക്കാരിന്റെ സ്‌പെഷൽ ജുവനൈൽ ഹോമുകളിൽ താമസിപ്പിച്ച് പഠിപ്പിച്ചു. ഉയർന്ന മാർക്കോടെ ടെക്‌നിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
പ്രായപൂർത്തിയായപ്പോൾ ബംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലിയും കിട്ടി. പഴയ തെറ്റിൽ പശ്ചാത്തപിച്ച് പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുവരുന്നതിനിടയിലാണ് ജിഷ വധക്കേസ് അന്വേഷണം ഇദ്ദേഹത്തിലേയ്ക്കും എത്തുന്നത്. പൊലീസ്, ബംഗളൂരുവിൽ ഇദ്ദേഹത്തിന്റെ ജോലിസ്ഥലത്തെത്തി ചോദ്യംചെയ്തു. ഇതോടെ ഇദ്ദേഹത്തെ സ്ഥാപനം പിരിച്ചുവിട്ടു. ഇപ്പോൾ യഥാർത്ഥ പ്രതിയെ പിടിച്ചെങ്കിലും ഇദ്ദേഹത്തിന് ജോലിയിൽ തിരിച്ചു കയറാൻ കഴിയുന്നില്ല. ബാലനീതിനിയമം കാറ്റിൽപറത്തിയായിരുന്നു പൊലീസിന്റെ ഇടപെടലുകൾ.
അറിവുണ്ടാകുന്നതിനുമുമ്പ് ചെയ്യുന്ന കുറ്റങ്ങളിൽനിന്ന് കുട്ടികളെ രക്ഷിച്ച് നല്ല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരണമെന്നാണ് നിയമം പറയുന്നത്. ആ പ്രായത്തിലെ തെറ്റുകൾ ഭാവിയിൽ അവരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും നിയമത്തിലുണ്ട്. കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ചുകഴിഞ്ഞാൽ കേസ് സംബന്ധമായ എല്ലാ വിവരങ്ങളും നശിപ്പിച്ച് കളയണമെന്ന് ബാലനീതിനിയമം സെക്ഷൻ 29ൽ നിർദേശിക്കുന്നുമുണ്ട്. പിൽക്കാലത്ത് പാസ്‌പോർട്ട് എടുക്കാനോ ജോലി കിട്ടുന്നതിനോ ഇത്തരം കേസുകൾ തടസ്സമാകരുതെന്നു നിയമം അനുശാസിക്കുന്നു. ഇതെല്ലാം ഈ സംഭവത്തിൽ ലംഘിച്ചുവെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
ജോലി പോയതോടെ മാനസികമായി തകർന്ന ഇദ്ദേഹത്തിന് സാമൂഹിക പ്രവർത്തകരാണ് ഇപ്പോൾ ആശ്വാസം പകരുന്നത്. ഇവരിൽ ചിലർ ഇദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ നേരിൽക്കണ്ട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റേതെങ്കിലും ശാഖയിൽ ജോലി നൽകാമെന്ന് ഉടമ സമ്മതിച്ചെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ വന്നിരിക്കുന്നു. നാട്ടുകാരെല്ലാം ഈ യുവാവിന് വേണ്ടി വാദവുമായി രംഗത്തുണ്ട്. പൊലീസിന്റെ നടപടിക്കും പീഡനത്തിനുമെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനും ആലോചനയുണ്ട്.
ഇരിങ്ങോൾ ഗ്രാമവാസികൾക്കും പീഡനമാണ് ജിഷയുടെ കൊലപാതകം സംഭവിച്ചത്. കേസന്വേഷണം അക്ഷരാർത്ഥത്തിൽ തങ്ങളുടെ സ്വസ്ഥത തകർത്തെന്നാണ് രായമംഗലം പഞ്ചായത്ത് 1, 20 വാർഡുകളിലായി കഴിയുന്ന ജിഷയുടെ നാട്ടുകാരുടെ വിലയിരുത്തൽ. പേരിന് പോലും പൊലീസ് എത്താതിരുന്ന ഈ പ്രദേശം സദാസമയവും കാക്കിധാരികളുടെ വിഹാരകേന്ദ്രമായി മാറിയത് ഇവിടത്തുകാരുടെ മനസ്സിലെ നീറുന്ന മുറിവായി എന്നതാണ് വാസ്തവം. തെളിവെടുപ്പിന്റെ പേരിൽ പൊലീസ് നടത്തിയ അതിരുവിട്ടുള്ള ഇടപെടൽ കുടുംബത്തിന്റെ ആകെ പ്രതീക്ഷയായ മകന്റെ ജീവിതം തകർത്തതായി മിത്രം റസിഡൻസ് അസ്സോസിയേഷനിലെ താമസക്കാരായ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ്, മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നാണ് ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. മകൻ ഓരോദിവസവും പൊലീ്‌സ് സ്‌റ്റേഷനിൽ പോയിവരുന്നതും കാത്ത് കണ്ണീരോടെ തങ്ങൾ കാത്തിരുന്ന ദിവസങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ 72 കഴിഞ്ഞ മത്തായിയുടെയും 70 കഴിഞ്ഞ മറായാമ്മയുടടെയും വാക്കുകളിടറി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് വിളിപ്പിക്കും. അവർ പറയുന്നിടത്തെല്ലാം അവൻ പോകും.തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിൽ കയറിക്കിടക്കും.കണ്ണ്് കുഴിയിലേക്ക് താഴ്ന്ന് ശരീരം ശോഷിച്ച് ആരോഗ്യം നശിച്ച മട്ടാണ് ഇപ്പോഴത്തെ അവന്റെ നടപ്പ്.എന്താണു സംഭവിച്ചതെന്ന് അവൻ എന്നോട് പറഞ്ഞിട്ടില്ല .പക്ഷേ അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാ.... മത്തായി വ്യക്തമാക്കി. 'പെറ്റ തള്ള ഇതെങ്ങനെ സഹിക്കും? '. മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മാതാവ് മറിയാമ്മക്കും ദുഃഖം നിയന്ത്രിക്കാനാവുന്നില്ല.സാബുവിനെക്കുറിച്ച് ആരോട് സംസാരിക്കുമ്പോഴും മറിയാമ്മയുടെ മിഴികൾ നിറഞ്ഞൊഴുകും.ചെയ്യാത്ത കുറ്റത്തിന് അവനെ ഉപദ്രവിച്ചവർക്ക് ദൈവം കനത്ത ശിക്ഷ നൽകുമെന്നാണ് മറിയാമ്മയുടെ പക്ഷം.മകനെ ഓർത്ത് താൻ സഹിച്ച മനോവേദന ഭൂമുഖത്ത് ഇനി ഒരമ്മയ്ക്കും അനുഭവിക്കാൻ ഇടവരുത്തല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയെന്നും മറിയാമ്മ പറയുന്നു.
ഡ്രൈവറായ സാബു വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും നടത്തി വന്നിരുന്നു.ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു.സാബുവിന്റെ വീടിന് നേരെ എതിർവശത്താണ് ജിഷയുടെ വീട് . ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകൻ പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. ഇതിനിടയിൽ ജിഷയുടെ അമ്മ സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടിയായപ്പോൾ സാബു പൊലീസിന്റെ നോട്ടപ്പുള്ളിയായി. മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനമാണ് ഈ യുവാവിന് വിനയായത്.
ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി. സാബുവിനെയും ഈ പ്രശ്‌നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡി മാത്രം ഉടുപ്പിച്ചു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നുമാണ് പുറത്തായ വിവരം.മർദ്ദനമേറ്റവരിൽ വട്ടോളിപ്പടിയിലെ നിർദ്ധനനായ ചുമട്ടുതൊഴിലാളിയും ഉൾപ്പെടും. ഇയാളുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ഇതിന് സമാനമായി നിരവധി പേർക്ക് ജിഷാക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പീഡനമുണ്ടായി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിലും പലരും പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ പ്രതി പിടിയിലായപ്പോൾ അയാൾക്ക് രേഖാചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നതും വിമർശനങ്ങളുടെ മൂർച്ഛകൂട്ടി.