- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
36 മുറിവുകളിൽ 26 എണ്ണം അനാറുൾ ഉണ്ടാക്കിയതോ? അനാറിനെ പിടിക്കാൻ അറ്റകൈ പ്രയോഗവുമായി പുതിയ പൊലീസ് സംഘം വീണ്ടും അസമിലേക്ക്; രാജേശ്വരിയെ ബൈക്കിടിപ്പിച്ച അനാർ ഹസനും ഒളിവിൽത്തന്നെ; ജിഷാക്കേസ് അന്വേഷണത്തിൽ പഴുതുകൾ അടയുന്നില്ല
പെരുമ്പാവൂർ: ജിഷ കൊലക്കേസ്സിൽ കുറ്റപ്രതം സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. അനാറുൾ ഇസ്ലാമിന്റെയും അനാർ ഹസന്റെയും തിരോധാനം തീർത്ത ആശയക്കുഴപ്പത്തിൽനിന്നും കരകയറാനാവാതെ അന്വേഷകസംഘം. നാടിനെ നടുക്കിയ ജിഷകൊലക്കേസ്സിൽ പിടിയിലായ അസാം സ്വദേശി അമിറുൾ ഇസഌമിനെതിരെയുള്ള കുറ്റപത്രം ഈ മാസം അവസാനത്തിനു മുമ്പായി കോടതിയിൽ എത്തിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അന്വേഷക സംഘം. കേസ്സ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം കോടതിയിലെത്തിക്കണമെന്ന ചട്ടം പാലിക്കുക എന്ന ലക്ഷ്യത്തിലാണ് അന്വേഷകസംഘം ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ നിയമവിദ്യാർത്ഥിനിയായ ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ട അമിറുൾ ഇസഌമിന്റെ വെളിപ്പെടുത്തലുകളിൽ പലതിനും കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് കേസ്സിനെ ദോഷകരമായി ബാധിക്കുമെന്നുള്ള പ്രചാരണം ശക്തമായിട്ടുണ്ട്. അമിറുളിന്റെ സുഹൃത്ത് അനാർ ഉൾ ഇസ്ലാം കേസ്സിലെ പ്രധാന കണ്ണിയാണെന്നാണ് ഇതുവരെ പുറത്തുവന്നിട്
പെരുമ്പാവൂർ: ജിഷ കൊലക്കേസ്സിൽ കുറ്റപ്രതം സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. അനാറുൾ ഇസ്ലാമിന്റെയും അനാർ ഹസന്റെയും തിരോധാനം തീർത്ത ആശയക്കുഴപ്പത്തിൽനിന്നും കരകയറാനാവാതെ അന്വേഷകസംഘം.
നാടിനെ നടുക്കിയ ജിഷകൊലക്കേസ്സിൽ പിടിയിലായ അസാം സ്വദേശി അമിറുൾ ഇസഌമിനെതിരെയുള്ള കുറ്റപത്രം ഈ മാസം അവസാനത്തിനു മുമ്പായി കോടതിയിൽ എത്തിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അന്വേഷക സംഘം. കേസ്സ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം കോടതിയിലെത്തിക്കണമെന്ന ചട്ടം പാലിക്കുക എന്ന ലക്ഷ്യത്തിലാണ് അന്വേഷകസംഘം ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ നിയമവിദ്യാർത്ഥിനിയായ ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ട അമിറുൾ ഇസഌമിന്റെ വെളിപ്പെടുത്തലുകളിൽ പലതിനും കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് കേസ്സിനെ ദോഷകരമായി ബാധിക്കുമെന്നുള്ള പ്രചാരണം ശക്തമായിട്ടുണ്ട്.
അമിറുളിന്റെ സുഹൃത്ത് അനാർ ഉൾ ഇസ്ലാം കേസ്സിലെ പ്രധാന കണ്ണിയാണെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽനിന്നും വ്യക്തമായിട്ടുള്ളത്.അനാറിനൊപ്പമാണോ അമിറുൾ നാട്ടിലേക്ക് പോയത്, ഇവർ ഒരുമിച്ച് മദ്യപിച്ചിരുന്നോ, ജിഷയുടെ ദേഹത്ത് അനാർ മുറിവേൽപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താൻ അന്വേഷകസംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ മൂന്നുകാര്യങ്ങളിലും അനാറിന്റെ പങ്ക് അമിറുൾ അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ നിലയിൽ കുറ്റപത്രം പൂർണ്ണമാവണമെങ്കിൽ അനാറിൽനിന്നും മൊഴിയെടുത്ത് ആവശ്യമെങ്കിൽ തെളിവുകളും ശേഖരിക്കണം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ അത് കേസിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് നിയമവിദഗ്ധരുടെ നിഗമനം. അനാറിനെ ഒളിസങ്കേതത്തിൽനിന്നും പുകച്ച് പുറത്തുചാടിക്കാൻ അന്വേഷക സംഘം പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകിയതായും സൂചനയുണ്ട്. ഇപ്പോൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള അറ്റകൈ പ്രയോഗത്തിൽ അനാർ കുടുങ്ങുമെന്നുതന്നെയാണ് അന്വേഷക സംഘത്തിന്റെ ഉറച്ചവിശ്വാസം.
അറസ്റ്റിലായ അമിറുളിന്റെ സുഹൃത്തായ അനാർ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്. ഇയാളെത്തേടി അസാമിൽ ഉണ്ടായിരുന്ന സംസ്ഥാന പൊലീസ് സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു. ഇവരേക്കാൾ പ്രഗത്ഭരായ ഒരു സംഘത്തെ ഉടൻ അസാമിലേക്കയക്കാൻ ഏ ഡി ജി പി, ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. തങ്ങൾ അന്വേഷണം അവസാനിപ്പിച്ചതായി ദൂതന്മാർ മുഖേന അനാറിന്റെ ഗ്രാമത്തിൽ വിവരമെത്തിച്ച ശേഷമാണ് അസാമിലുണ്ടായിരുന്ന പൊലീസ്‌സംഘം കേരളത്തിലേക്ക് വണ്ടികയറിയത്. ഇതറിഞ്ഞ് താമസിയാതെ അനാർ ഒളിസങ്കേതത്തിൽനിന്നും പുറത്തുവരുമെന്നും ഈ അവസരത്തിൽ ഇയാളെ പിടികൂടാമെന്നുമാണ് അന്വേഷകസംഘത്തിന്റെ കണക്കുകൂട്ടൽ.
ജിഷയുടെ കൊലപാതകത്തിൽ അനാറിന് നേരിട്ടു പങ്കുണ്ടെന്ന തരത്തിലായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. സംഭവ ദിവസം അനാറുമായിച്ചേർന്ന് മദ്യപിച്ചെന്നും ജഡത്തിലുണ്ടായിരുന്ന 36 മുറിവുകളിൽ 10-ൽ താഴെ മുറിവുകളേ താൻ ഏൽപ്പിച്ചിട്ടുള്ളുവെന്നും മറ്റു മുറിവുകൾ അനാറിന്റെ ആയുധ പ്രയോഗത്തെത്തുടർന്ന് ഉണ്ടായതാണെന്നും മറ്റുമുള്ള അമിറുളിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഇതിന് കാരണം.
ആദ്യ അന്വേഷകസംഘവും അമിറുളിനൊപ്പം അനാറിനെയും കണ്ടെത്താൻ നീക്കം നടത്തിയിരുന്നു.വട്ടോളിപ്പടിയിലെ താമസസ്ഥലത്തുനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ എസ് പി ജിജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ഇവരെത്തേടി ഇറങ്ങിയത്. കേസ്സ് അന്വേഷണം അവസാനിപ്പിക്കണമെങ്കിൽ അനാറിനെ പിടികൂടിയേ തീരൂ എന്നതാണ് നിലവിലെ സാഹചര്യം. അമിറുളിന്റെ കുറ്റസമ്മതമൊഴിയും ഡി എൻ എ പരിശോധനാഫലവുമാണ് കേസ്സിൽ അന്വേഷകസംഘത്തിന്റെ കൈയിലുള്ള' തെളിവുകൾ'.
കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ച കേസ്സിലെ പ്രതി അനാർ ഹസ്സനും ഒളിവിലാണ്. കേസന്വഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആസാമിലെത്തി കണ്ടെത്തുന്നതിനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. അമിറുൾ ഇസ്‌ളാം പിടിയിലാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആസാമിലെത്തിയ പൊലീസ് സംഘം അനാറുൾ ഇസഌമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടതിനു ശേഷമാണ് ഇയാൾ നാട്ടിൽ നിന്നും അപ്രത്യക്ഷനായത്. ഒരേ നാട്ടുകാരായ ഇവർ മൂവരും ആസൂത്രിതമായിട്ടാണോ കൊലനടത്തിയതെന്ന സംശയവും പൊലീസിനുണ്ട്. ജിഷയുടെ വീട്ടിലെ ജാറിൽ കണ്ടെത്തിയ വിരലടയാളം ആരുടേതാണെന്ന് തെളിയിക്കുന്നതിലുണ്ടായ പൊലീസിന്റെ വീഴ്ചയും കേസ്സിനെ ദോഷകരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.