- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം ബലാൽസംഘത്തിന് വഴങ്ങാത്തതിന്റെ പ്രതികാരം എന്ന വാദം തള്ളിക്കൊണ്ട് അമ്മയുടെ ആദ്യ മൊഴി പുറത്ത്; തലേ ദിവസം ജിഷയുടെ വീട്ടിന് നേരെ കല്ലെറിഞ്ഞയാളെ കുറിച്ച് അന്വേഷണം നടന്നില്ല; പിറ്റേന്ന് കണ്ട ബീഡിക്കുറ്റികളും പൊലീസ് പരിശോധിച്ചില്ല
കൊച്ചി: ജിഷയുടെ കൊലപാതിക അമീറുൾ ഇസ്ലാം മാത്രമാണെന്ന് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷൻ പെടാപാടുപെടും. പൊലീസ് അന്വേഷണത്തിൽ പഴുതുകളെല്ലാം പൂർണ്ണമായും അടയ്ക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ജിഷാ കേസ് മറ്റൊരു സൗമ്യാ കേസ് ആകുമോ എന്ന ആശങ്കയാണ് സജീവമാകുന്നത്. അന്വേഷണത്തിലെ പഴുതുകളാണ് സൗമ്യാക്കേസിൽ ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി കുറയ്ക്കാൻ കാരണം. ജിഷാക്കേസിൽ പൊലീസ് വിശദീകരിക്കുന്ന പലതിനും മറുന്യായങ്ങൾ ഇപ്പോഴെ സജീവമാണ്. അതിൽ പ്രധാനമാണ് കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയിൽ വീടിനുനേരേ ആക്രമണം നടന്നതായി മാതാവ് രാജേശ്വരിയുടെ മൊഴി. ഈ അക്രമത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. ബലാൽസംഘത്തിന് വഴങ്ങാത്തതിനാൽ അമീറുൾ ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ അനാറുൾ ആണ് കൊന്നതെന്ന് കോടതിയിൽ അമീറുൾ തന്നെ വിളിച്ചു പറയുകയും ചെയ്തു. ജിഷാ കൊലയിൽ ഗൂഢാലോചനയുണ്ടെന്ന വാദം സജീവമാണ്. അത് പൊലീസ് പരിശോധിച്ചതേ ഇല്ല. ജിഷയുടെ അമ്മയുടെ ആദ്യ മൊഴിയിലും ഗൂഢാലോചനയുടെ സൂചന വ്യക്തമാണ്. ഇത് അന്വേ
കൊച്ചി: ജിഷയുടെ കൊലപാതിക അമീറുൾ ഇസ്ലാം മാത്രമാണെന്ന് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷൻ പെടാപാടുപെടും. പൊലീസ് അന്വേഷണത്തിൽ പഴുതുകളെല്ലാം പൂർണ്ണമായും അടയ്ക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ജിഷാ കേസ് മറ്റൊരു സൗമ്യാ കേസ് ആകുമോ എന്ന ആശങ്കയാണ് സജീവമാകുന്നത്. അന്വേഷണത്തിലെ പഴുതുകളാണ് സൗമ്യാക്കേസിൽ ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി കുറയ്ക്കാൻ കാരണം. ജിഷാക്കേസിൽ പൊലീസ് വിശദീകരിക്കുന്ന പലതിനും മറുന്യായങ്ങൾ ഇപ്പോഴെ സജീവമാണ്.
അതിൽ പ്രധാനമാണ് കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയിൽ വീടിനുനേരേ ആക്രമണം നടന്നതായി മാതാവ് രാജേശ്വരിയുടെ മൊഴി. ഈ അക്രമത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. ബലാൽസംഘത്തിന് വഴങ്ങാത്തതിനാൽ അമീറുൾ ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ അനാറുൾ ആണ് കൊന്നതെന്ന് കോടതിയിൽ അമീറുൾ തന്നെ വിളിച്ചു പറയുകയും ചെയ്തു. ജിഷാ കൊലയിൽ ഗൂഢാലോചനയുണ്ടെന്ന വാദം സജീവമാണ്. അത് പൊലീസ് പരിശോധിച്ചതേ ഇല്ല. ജിഷയുടെ അമ്മയുടെ ആദ്യ മൊഴിയിലും ഗൂഢാലോചനയുടെ സൂചന വ്യക്തമാണ്. ഇത് അന്വേഷിക്കാത്തത് പൊലീസ് അന്വേഷണത്തിലെ പാളിച്ചയാണ്. അമീറുള്ളിന് കേസിൽ രക്ഷപ്പെടാനുള്ള പഴുതുകളിൽ ഒന്നായി ഇത് മാറുമെന്നാണ് സൂചന.
ജിഷയുടെ കൊലപാതകത്തിനുശേഷം പൊലീസ് മുമ്പാകെ രാജേശ്വരി നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചശേഷം വളരെ ബുദ്ധിമുട്ടിയാണ് ജിഷയെ വളർത്തിയിരുന്നതെന്നും മൊഴിയിൽ പറയുന്നു. കനാൽ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു താനും മകളും താമസിച്ചിരുന്നത്. ജിഷയെ എൽഎൽ.ബി. വരെ പഠിപ്പിച്ചു. സൽസ്വഭാവിയായിരുന്നു ജിഷ. ജിഷ കൊല്ലപ്പെടുന്നതിന് തലേദിവസമായ ഏപ്രിൽ 27 ന് രാത്രിയിൽ ആരോ പുരപ്പുറത്തേക്കു ചരലും കല്ലും എറിഞ്ഞിരുന്നു. പിറ്റേദിവസം രാവിലെ നോക്കിയപ്പോൾ വീടിന്റെ പുറകു വശത്ത് അടുക്കിവച്ചിരുന്ന ഓടിന് മുകളിൽ ബീഡിയും ലൈറ്ററും കണ്ടിരുന്നു.
ഇതെടുത്ത് ഹോളോബ്രിക്‌സിനുള്ളിൽ സൂക്ഷിച്ചുവച്ചു. ജിഷ കൊല്ലപ്പെട്ട 28 ന് രാവിലെ താൻ വീട്ടിൽനിന്നു പോകുമ്പോൾ ജിഷ വീട്ടിൽ ഉണ്ടായിരുന്നു. വൈകിട്ട് ആറിനുശേഷം അല്ലപ്രയിലുള്ള മോളി എന്ന സ്ത്രീയുടെ വീട്ടിലെത്തിയ താൻ അവരുടെ വീട്ടിൽനിന്നു മൂന്നുനാല് പ്രാവശ്യം അവരെക്കൊണ്ട് ജിഷയെ വിളിപ്പിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി 8.30 നു വീട്ടിലെത്തി വിളിച്ചെങ്കിലും ജിഷ വാതിൽ തുറന്നില്ല.
തുടർന്ന് താൻ നിലവിളിച്ച് അയൽവക്കത്തുള്ളവരെയും മറ്റും അറിയിച്ചു. പിന്നീട് പൊലീസ് തന്നെ ആശുപത്രിയിൽ ആക്കി. അതിനുശേഷമാണ് മകൾ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്നും രാജേശ്വരിയുടെ മൊഴിയിലുണ്ട്.