- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊലക്കേസിൽ വിധി വരാനിരിക്കെ അനാറുൾ ഇസ്ലാമിന്റെ അസാന്നിധ്യം പൊലീസിന് തലവേദനയാകും; അനാറുളിനെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ കോടതി മുറിയിൽ ആളൂരിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കേണ്ടി വരും: കൊലപാതക കേസിലേക്ക് അനാറുളിനെ വലിച്ചിഴച്ച് ഒടുക്കം കെട്ടുകഥയാണെന്ന് പറഞ്ഞ പൊലീസ് ഇരുട്ടിൽ തപ്പുന്നു
കൊച്ചി: നിയമവിദ്യാർത്ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതി അമിറൂൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം അസാന്നിധ്യം പ്രോസിക്യൂഷന് തലവേദനയാകുന്നു. വിധി വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രതിഭാഗത്തിന്റെ വാദങ്ങൾ പ്രോസിക്യൂഷനെ വെട്ടിലാക്കുന്നത്. അനാറുൾ ആരെന്നും, പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ എവിടെപ്പോയെന്നും പൊലീസിന് ഇതുവരെ കോടതിയെ ബോധിപ്പിക്കാനായിട്ടില്ല. കേസിന്റെ ആരംഭഘട്ടങ്ങളിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് അനാറുളിന്റേത്. അമിറൂളിന്റെ സുഹൃത്തായി പൊലീസ് തന്നെയാണ് ഈ പേര് പുറത്ത് വിട്ടതും. കൊലപാതകം നടക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായും, ഇയാളെ അന്വേഷിച്ച് വരുകയാണെന്നുമായിരുന്നു പൊലീസിന്റെ ആദ്യഭാക്ഷ്യം. എന്നാൽ പിന്നീട് ഇത് വെറും കെട്ടുകഥയാണെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയായിരുന്നു. കേസിൽ അഡ്വ.ബിഎ ആളൂർ പ്രതി അമിറുൾ ഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും അനാറുളിന്റെ പേര് ഉയർന്നുവരുന്നത്. കൊല നടത്തിയത് അനാറുൾ ആണെന്നും, പൊലീസിന്റെ മർദ്ദനത്തിൽ ഇയാൾകൊല്ലപ്പെട്ടതോടെ
കൊച്ചി: നിയമവിദ്യാർത്ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതി അമിറൂൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം അസാന്നിധ്യം പ്രോസിക്യൂഷന് തലവേദനയാകുന്നു. വിധി വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രതിഭാഗത്തിന്റെ വാദങ്ങൾ പ്രോസിക്യൂഷനെ വെട്ടിലാക്കുന്നത്. അനാറുൾ ആരെന്നും, പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ എവിടെപ്പോയെന്നും പൊലീസിന് ഇതുവരെ കോടതിയെ ബോധിപ്പിക്കാനായിട്ടില്ല. കേസിന്റെ ആരംഭഘട്ടങ്ങളിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് അനാറുളിന്റേത്. അമിറൂളിന്റെ സുഹൃത്തായി പൊലീസ് തന്നെയാണ് ഈ പേര് പുറത്ത് വിട്ടതും. കൊലപാതകം നടക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായും, ഇയാളെ അന്വേഷിച്ച് വരുകയാണെന്നുമായിരുന്നു പൊലീസിന്റെ ആദ്യഭാക്ഷ്യം. എന്നാൽ പിന്നീട് ഇത് വെറും കെട്ടുകഥയാണെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയായിരുന്നു.
കേസിൽ അഡ്വ.ബിഎ ആളൂർ പ്രതി അമിറുൾ ഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും അനാറുളിന്റെ പേര് ഉയർന്നുവരുന്നത്. കൊല നടത്തിയത് അനാറുൾ ആണെന്നും, പൊലീസിന്റെ മർദ്ദനത്തിൽ ഇയാൾകൊല്ലപ്പെട്ടതോടെ അമിറൂളിനെ പ്രതിയാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ ഭാക്ഷ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടക്കുന്നത്. 27 ആം തിയതി മുതൽ മുപ്പത് വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമവാദം. അനാറുളിന്റെ അസാന്നിധ്യം മുതലെടുത്ത് പ്രോസിക്യൂഷന്റെ വാദങ്ങളെ ഖണ്ഡിക്കുകയാണ് അഡ്വ. ആളൂർ ലക്ഷ്യമിടുന്നത്. അടച്ചിട്ട കോടതി മുറിയിൽ ഇതുവരെ 74 ദിവസത്തെ വാദമാണ് നടന്നത്.
അന്വേഷണ സംഘങ്ങൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഫൊറൻസിക്, ഡിഎൻ.എ വിദഗ്ദ്ധർ ഉൾപ്പടെ ഇതിനകം 100 സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞു. ഇതിൽ 15 പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകൾ ഹാജരാക്കി. 36 തൊണ്ടിമൊതലുകളാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്. അമിറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന, സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സിആർപിസി 313 പ്രകാരം അമിറൂളിനെ പ്രത്യേകം വിസ്തരിച്ചു. പ്രതിഭാഗം ആവശ്യപ്പെടുന്ന സാക്ഷികളിൽ ജിഷയുടെ സഹോദരി ദീപ, ക്രൈം ബ്രഞ്ച് എസ്‌പി പിഎൻ ഉണ്ണിരാജ, ആലുവ സിഐ വിശാൽ ജോൺസൺ, കുറുപ്പുംപടി എസ്ഐ സുനിൽ തോമസ്, സിപിഒ ഹബീബ് എന്നിവരേയും വിസ്തരിച്ചിരുന്നു. അടുത്ത മാസം ആദ്യം കേസിൽ വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് സൂചന. കേസിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ അമിറൂൾ ഇസ്ലാം ആർക്ക് വേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തതെന്ന ചോദ്യങ്ങളും ഇതിനിടയിൽ ഉയർന്നുവന്നു. കേസിൽ അന്തിമവാദത്തിനായി പ്രതിഭാഗം നൽകിയ ലിസ്റ്റ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കേസിന്റെ വാദങ്ങൾക്കായി രണ്ടുമസത്തിലേറെയായി അമിറൂളിനെ കോടതിയിൽ എത്തിക്കാറുണ്ടെങ്കിലും, സ്വന്തം അഭിഭാഷകനോട് അല്ലാതെ ഇയാൾ ഇന്നുവരെ മിണ്ടിയിട്ടില്ല. കേസിന്റെ വിസ്താരത്തിന്റെ ഇടവേളകളിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പുതിയ ബ്ലോക്കിലെ മൂന്നാം നിലയിൽ ഇരിക്കുന്ന അമിറൂളിനോട്, പല മാധ്യമപ്രവർത്തകരും, പല ചോദ്യങ്ങളും ചോദിച്ചിരുന്നു. രഹസ്യമായെത്തി എന്ത് ചോദ്യങ്ങൾ ചോദിച്ചാലും മുഖത്ത് പോലും നോക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. ആലുവ സബ് ജയിലിലെ രണ്ടാം നമ്പർ സെല്ലിലെ ഒരു വർഷക്കാലത്തെ ജീവിതത്തിലൂടെ അമിറൂൾ നന്നായി മലയാളം പഠിച്ചു. മെലിഞ്ഞ് ശോഷിച്ച് വന്ന അമിറൂൾ ഇന്ന് ഗോവിന്ദചാമിയെപ്പോലെ, ആവശ്യത്തിലേറെ തടിയും വെച്ചിട്ടുണ്ട്.
2016 ഏപ്രിൽ 28 നാണ് ഇരിങ്ങോൾ വട്ടോളിപ്പടി കുറ്റിക്കാട്ട് രാജേശ്വരിയുടെ മകൾ ജിഷമോൾ കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളിൽ ജിഷയെ അസം സ്വദേശി അമിറൂൾ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൂരമായ ബലാത്സംഘത്തിന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം രണ്ടാം ദിവസമാണ് കൊലപാതകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കാര്യമായ തെളിവുകൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തെ വെട്ടിലാക്കി. പിന്നീട് എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് അമിറൂൾ ഇസ്ലാമെന്ന അന്ന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടുന്നത്.