പെരുമ്പാവൂർ: അമീറുൾ ഇസ്ലാമിനെതിരെയുള്ള പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനു തെളിവ് പ്രതിയുടെ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചു. ജിഷാ കൊലക്കേസിലും ഇത് നിർണ്ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അമീറുൾ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന വിഡിയോ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിലും ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിന് അമീറുള്ളിനെതിരെ പൊലീസ് കേസെടുത്തത്. പ്രഥമ വിവര റിപ്പോർട്ട് കുറുപ്പുംപടി കോടതിയിൽ സമർപ്പിച്ചു. ഐപിസി 377 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതാണു കുറ്റം.

ജിഷയുടെ വീടിന്റെ പരിസരത്തു തന്നെയുള്ള വീട്ടിലെ ആടിനു നേരേയായിരുന്നു ഇയാളുടെ അതിക്രമം. പൊലീസ് ആടിനെ കണ്ടെത്തി വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിികുന്നു. തൃശൂരിലെ വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആടിന്റെ ജനനേന്ദ്രിയത്തിൽ കത്തികൊണ്ടു മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ലൈംഗിക ചൂഷണം മനുഷ്യനാൽ നടന്നതിനും തെളിവ് കിട്ടി. ഇതോടെയാണ് ആടിനെതിരായ അതിക്രമം വ്യക്തമായത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ഇതിനുള്ള തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചുതോടെ പ്രാഥമിക തെളിവും കിട്ടി. ജിഷാ കേസിന്റെ അന്വേഷണ വേളയിലാണ് പ്രതിയുടെ വിചിത്രമായ ശീലങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ആടിനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ അപ്പോൾ തന്ന് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇത് ജിഷ വധക്കേസിൽ പിടിയിലായ പ്രതിതന്നെയാമെന്ന് പൊലീസിന് മനസിലാവുകയായിരുന്നു. അമീറുളിന്റെ ലൈംഗിക വൈകൃതം വെളിവാക്കുന്ന വീഡിയോ മറ്റൊരു അന്യസംസ്ഥാന തൊഴിലാളി റെക്കോഡ് ചെയ്ത ദൃശ്യമാണെന്നാണ് വിവരം. ആടിന്റെ സ്വകാര്യഭാഗം ഒരു കല്ലുപയോഗിച്ച് പരിക്കേൽപ്പിച്ചതായി അമീറുൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നെങ്കിലും മുറിവ് കത്തിക്ക് കുത്തിയത് പോലെ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ജിഷയുടെ സ്വകാര്യഭാഗങ്ങളിലും മുറിവേറ്റിരുന്നു. അതുകൊണ്ട് തന്നെ ആടിന്റെ പീഡനവും ജിഷക്കേസിൽ നിർണ്ണായകമാകും.

ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ലൈംഗിക ആസക്തി കൂടിയ അമീറുൽ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ സത്യസന്ധത മനസ്സിലാക്കി മറുനാടനും പിന്നീട് വാർത്തകൾ നൽകി. ഇതിനിടെയാണ് വിവാദ വിഡിയോ പൊലീസിന് ലഭിച്ചത്. ഇത്തരം പ്രവർത്തികളിൽ അമീറുൾ മാത്രമല്ല. മറ്റ് അന്യസംസ്ഥാന തൊഴിലാളികളും പങ്കാളിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. അമീറുള്ളിന് സമാനമായ ലൈംഗിക വൈകൃതം ഉള്ളയാൾക്ക് മാത്രമേ ഇത് വീഡിയോയിൽ ചിത്രീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് നിഗമനം.

വലിയ തോതിൽ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലും പൊലീസ് എത്തുകയാണ്. ഇതിന് തെളിവാണ് വിഡിയോ എന്നാണ് പൊലീസ് നൽകുന്ന സൂചന. അമീറുളിന് രണ്ട് ഭാര്യമാർ ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയിൽ നാലു വയസുള്ള മകനുണ്ട്. 18 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതിൽ അസാമിലെ വീട്ടിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ജിഷയുടെ കൊലക്കേസുമായി ഈ വിവരങ്ങളേയും അന്വേഷണ സംഘം ബന്ധപ്പെടുത്തുമെന്നാണ് സൂചന.