- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമീറുൽ ഇസ്‌ളാം സമാനമായ കൊലപാതകം നടത്തി നാട്ടിൽ നിന്ന് മുങ്ങിയ പ്രതി; ഒളിസങ്കേതം കണ്ടെത്തിയത് ഇടയ്ക്ക് ഫോൺ ഓൺചെയ്ത് സുഹൃത്തുക്കളെ വിളിച്ചതോടെ; അസമിലെത്തിയ പൊലീസ് കേട്ടത് അമീറുലിന്റെ ഞെട്ടിക്കുന്ന കഥകൾ
കൊച്ചി: കേരളത്തെ ഞെട്ടിച്ച നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകക്കേസിൽ പിടിയിലായ അമീറുൽ ഇസ്‌ളാം ആസാമിൽ സമാനമായ കൊലപാതകം നടത്തി മുങ്ങിയ പ്രതിയാണെന്ന് പൊലീസ്. ദിവസങ്ങൾക്കുമുമ്പേ പിടിയിലായ അമീറുൽനെ ചോദ്യംചെയ്തപ്പോഴും ഇയാളുടെ നാട്ടിലെ ബന്ധങ്ങളും വിവരങ്ങളും അന്വേഷിച്ചപ്പോഴും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ലൈംഗികവൈകൃത സ്വഭാവമുള്ള പ്രതി ആസാമിലും സമാനമായി കൊലപാതകം നടത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല നേരത്തെ തന്നെ ഇത്തരത്തിൽ ഇയാൾക്കെതിരെ നാട്ടിൽ പരാതികളുയർന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്ധ്യയുടെ നേതൃത്വത്തിൽ കേസന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ജിഷ കൊല്ലപ്പെട്ട രീതിയിൽ രാജ്യത്തുണ്ടായ സമാനമായ കേസുകളെപ്പറ്റിയും അന്വേഷണം നടത്തിയിരുന്നു. രതിവൈകൃതങ്ങളിൽ തൽപരനായ പ്രതിയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന സംശയം പൊലീസിന് ആദ്യഘട്ടംമുതൽത്തന്നെ ഉണ്ടായിരുന്നു. ജിഷയെ ക്രൂരമായി പീഡിപ്പിച്ചും കൊലപാതകത്തിനുശേഷം മൃതദേഹം വികൃതമാക്കിയതുമെല്ലാം ഇത്തരത്തിൽ മനോവൈകൃതമുള്ളയാളോ കഞ്ചാവിനോ ലഹ
കൊച്ചി: കേരളത്തെ ഞെട്ടിച്ച നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകക്കേസിൽ പിടിയിലായ അമീറുൽ ഇസ്‌ളാം ആസാമിൽ സമാനമായ കൊലപാതകം നടത്തി മുങ്ങിയ പ്രതിയാണെന്ന് പൊലീസ്. ദിവസങ്ങൾക്കുമുമ്പേ പിടിയിലായ അമീറുൽനെ ചോദ്യംചെയ്തപ്പോഴും ഇയാളുടെ നാട്ടിലെ ബന്ധങ്ങളും വിവരങ്ങളും അന്വേഷിച്ചപ്പോഴും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ലൈംഗികവൈകൃത സ്വഭാവമുള്ള പ്രതി ആസാമിലും സമാനമായി കൊലപാതകം നടത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല നേരത്തെ തന്നെ ഇത്തരത്തിൽ ഇയാൾക്കെതിരെ നാട്ടിൽ പരാതികളുയർന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സന്ധ്യയുടെ നേതൃത്വത്തിൽ കേസന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ജിഷ കൊല്ലപ്പെട്ട രീതിയിൽ രാജ്യത്തുണ്ടായ സമാനമായ കേസുകളെപ്പറ്റിയും അന്വേഷണം നടത്തിയിരുന്നു. രതിവൈകൃതങ്ങളിൽ തൽപരനായ പ്രതിയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന സംശയം പൊലീസിന് ആദ്യഘട്ടംമുതൽത്തന്നെ ഉണ്ടായിരുന്നു. ജിഷയെ ക്രൂരമായി പീഡിപ്പിച്ചും കൊലപാതകത്തിനുശേഷം മൃതദേഹം വികൃതമാക്കിയതുമെല്ലാം ഇത്തരത്തിൽ മനോവൈകൃതമുള്ളയാളോ കഞ്ചാവിനോ ലഹരിമരുന്നിനോ അടിമയായ ആളോ ആയിരിക്കും കൊലപാതകിയെന്ന സംശയം ബലപ്പെടുത്തി. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മൃഗീയമായ രീതിയിലായിരുന്നു കൊല നടന്നത്. അതിനാൽത്തന്നെ ആദ്യംമുതലെ അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുളഅല പെരുമ്പാവൂരിൽ അന്വേഷണം അവരിലേക്കുതന്നെ നീണ്ടു.
ഇതോടെ ജിഷയുടെ വീടുമായി ബന്ധപ്പെടാൻ സാധ്യതയുള്ള തൊഴിലാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. പലരേയും ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പ്രതിയുടേതെന്ന് പൊലീസ് ഉറപ്പിച്ച ഡിഎൻഎ സാമ്പിൾ മാത്രമായിരുന്നു പൊലീസിന്റെ പക്കലുണ്ടായിരുന്ന പ്രധാന തുമ്പ്. ജിഷയുടെ വസ്ത്രത്തിൽ ലഭിച്ച സ്രവത്തിലും പ്രതിയുമായി ബലപ്രയോഗം നടന്നതിനിടെ ജിഷയുടെ നഖങ്ങൾക്കിടയിൽ കുടുങ്ങിയ പ്രതിയുടെ ചർമ്മത്തിലും കിട്ടിയ ഡിഎൻഎ പരിശോധിച്ചതിൽ നിന്ന് ഇത് ഒരാളുടേതാണെന്ന് വ്യക്തമായി. നിരവധിപേരുടെ രക്തം പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങി.
എങ്കിലും ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചില സൂചനകളിലേക്ക് പൊലീസിനെ നയിച്ചു. ജിഷയുമായി ബന്ധപ്പെട്ട ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ആറുമാസത്തിനിടെ നിരന്തരം ബന്ധപ്പെട്ട കൊലയാളിയുടെ ചിത്രം തെളിയുകയായിരുന്നു. കൊലപാതകം നടന്നശേഷം സ്വിച്ചോഫ് ചെയ്യപ്പെട്ട ഫോണുകളെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിൽ അമിയൂരിന്റെ നമ്പരും ഉൾപ്പെട്ടിരുന്നു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ആദ്യഘട്ടത്തിൽ വിവരമൊന്നും ലഭിച്ചില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെ അമിയൂർ ഒളിവിൽ പോയതായി കണ്ടെത്തി. ഇവരെ പിടികൂടി ചോദ്യംചെയ്തതോടെയാണ് കേരളത്തിന് പുറത്ത് അമിയൂരിന്റെ ഒളിസങ്കേതത്തെപ്പറ്റി സൂചനകൾ ലഭിക്കുന്നത്.
ഇതോടെ അമിയൂരിന്റെ നാടായ അസമിലേക്കും അന്വേഷണസംഘമെത്തി. അപ്പോഴാണ് അമിയൂർ നാട്ടിലും സമാനമായ കൊലപാതകം നടത്തിയതായും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉള്ളതായും വിവരം ലഭിക്കുന്നത്. കൊലപാതകത്തിനു ശേഷം അമിയൂർ നാട്ടിൽ എത്തിയിരുന്നതായും എന്നാൽ പിന്നീട് അവിടെനിന്ന് മുങ്ങിയതായും വിവരം ലഭിച്ചു. ഇതോടെ അമിയൂർതന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. അമിയൂരിന്റെ ഫോൺ ഇടയ്ക്ക് ഓണാക്കി അതിൽ നിന്ന് ചില സുഹൃത്തുക്കളെ വിളിച്ചിരുന്നു. ഇതോടെയാണ് ഇയാൾ എവിടെയുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.
ഒളിസങ്കേതത്തിൽ നിന്ന് പിടിയിലായ ഉടൻ ഇയാളുടെ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. പ്രതിയുടേതെന്ന് ഉറപ്പിച്ച സാമ്പിളും അമിയൂറിന്റെ ഡിഎൻഎയും ഒന്നെന്ന് സ്ഥിരീകരിച്ചതോടെ ഇയാൾതന്നെ കേരളത്തെ നടുക്കിയ കൊലപാതകിയെന്ന് പൊലീസ് സംഘം ഉറപ്പിച്ചു. ചെരിപ്പുകൾ വാങ്ങിയ കടയിൽനിന്ന് അക്കാര്യവും ക്യാമറാ ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലെ മുഖസാദൃശ്യവും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അമിയൂർ എന്ന അസം സ്വദേശിക്കൊപ്പം 3 സുഹൃത്തുക്കൾകൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെയൊന്നും പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ജിഷകേസിൽ മുഖ്യപ്രതി പിടിയിലായെന്ന വസ്തുത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സ്ഥിരീകരിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താതെ അന്വേഷണസംഘം. പ്രതിയെ കൂടുതൽ ചോദ്യംചെയ്യുകയും ശാസ്ത്രീയ തെളിവുകൾ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തശേഷമേ അറസ്റ്റ് രേഖപ്പെടുത്തി വിവരം പുറത്തുവിടൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.