- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യേന ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ടുപോയി മർദ്ദനമേറ്റ് ആരോഗ്യം നഷ്ടപ്പെട്ട അയൽവാസി സാബു; ഷഡ്ഡിയിൽ നിർത്തി തല്ലും അവഹേളനവുമേറ്റ ചെറുപ്പക്കാർ, ഉറക്കവും സ്വസ്ഥതയും നഷ്ടപ്പെട്ട നാട്ടുകാർ: ജിഷവധക്കേസിന്റെ ആരവങ്ങൾക്കിടയിൽ ഇരിങ്ങോളുകാരുടെ വേദന ആരറിയാൻ?
കോതമംഗലം: കാലങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിലേക്ക് പെയ്തിറങ്ങിയ കനൽമഴയാണ് ജിഷ സംഭവമെന്ന് ഇരിങ്ങോൾ ഗ്രാമവാസികൾ. വിവരശേഖരണത്തിന്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയ പരാക്രമം തങ്ങളുടെ ഉറക്കംകെടുത്തിയെന്നാണ് ഇവിടത്തുകാരുടെ പ്രധാന പരാതി. ഇതിന്റെ പേരിൽ തങ്ങൾ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളേക്കുറിച്ച് ചിന്തിക്കാൻ പോലും ഇവിടത്തുകാർക്ക് ഇപ്പോൾ ഭയമാണ്. നിരപരാധികളായ സഹജീവികൾ പൊലീസുകാരുടെ കൈക്കരുത്തിന് വിധേയരായപ്പോൾ ജീവഭയം മൂലം ഒന്നു പ്രതികരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇത് ഇപ്പോൾ തങ്ങളുടെ മനസ്സിലെ വിങ്ങുന്ന വേദനയാണെന്നും സംഭവത്തിന്റെ പേരിൽ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന മിത്രം റസിഡൻസ് അസോസ്സിയേഷനിലെ അംഗങ്ങൾ പറഞ്ഞു. ഈ കേസന്വേഷണം അക്ഷരാർത്ഥത്തിൽ തങ്ങളുടെ സ്വസ്ഥത തകർത്തെന്നാണ് രായമംഗലം പഞ്ചായത്ത് 1, 20 വാർഡുകളിലായി കഴിയുന്ന ഇവിടത്തുകാരുടെ വിലയിരുത്തൽ. പേരിന് പോലും പൊലീസ് എത്താതിരുന്ന ഈ പ്രദേശം സദാസമയവും കാക്കിധാരികളുടെ വിഹാരകേന്ദ്രമായി മാറിയത് ഇവിടത്തുകാരുടെ മനസ്സിലെ നീറുന്ന മുറിവായ
കോതമംഗലം: കാലങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിലേക്ക് പെയ്തിറങ്ങിയ കനൽമഴയാണ് ജിഷ സംഭവമെന്ന് ഇരിങ്ങോൾ ഗ്രാമവാസികൾ.
വിവരശേഖരണത്തിന്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയ പരാക്രമം തങ്ങളുടെ ഉറക്കംകെടുത്തിയെന്നാണ് ഇവിടത്തുകാരുടെ പ്രധാന പരാതി. ഇതിന്റെ പേരിൽ തങ്ങൾ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളേക്കുറിച്ച് ചിന്തിക്കാൻ പോലും ഇവിടത്തുകാർക്ക് ഇപ്പോൾ ഭയമാണ്. നിരപരാധികളായ സഹജീവികൾ പൊലീസുകാരുടെ കൈക്കരുത്തിന് വിധേയരായപ്പോൾ ജീവഭയം മൂലം ഒന്നു പ്രതികരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇത് ഇപ്പോൾ തങ്ങളുടെ മനസ്സിലെ വിങ്ങുന്ന വേദനയാണെന്നും സംഭവത്തിന്റെ പേരിൽ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന മിത്രം റസിഡൻസ് അസോസ്സിയേഷനിലെ അംഗങ്ങൾ പറഞ്ഞു.
ഈ കേസന്വേഷണം അക്ഷരാർത്ഥത്തിൽ തങ്ങളുടെ സ്വസ്ഥത തകർത്തെന്നാണ് രായമംഗലം പഞ്ചായത്ത് 1, 20 വാർഡുകളിലായി കഴിയുന്ന ഇവിടത്തുകാരുടെ വിലയിരുത്തൽ. പേരിന് പോലും പൊലീസ് എത്താതിരുന്ന ഈ പ്രദേശം സദാസമയവും കാക്കിധാരികളുടെ വിഹാരകേന്ദ്രമായി മാറിയത് ഇവിടത്തുകാരുടെ മനസ്സിലെ നീറുന്ന മുറിവായി എന്നതാണ് വാസ്തവം. കേസിലെ പ്രതി പിടിയിലായിട്ടും വട്ടോളിപ്പടിയിലേ താമസകേന്ദ്രങ്ങളിലേക്ക് അന്യദേശങ്ങളിൽനിന്നും വിവരങ്ങൾ തിരക്കിയെത്തുന്ന 'നാടൻ പൊലീസ് ' തങ്ങൾക്കുണ്ടാക്കുന്ന ശല്യം സഹിക്കാവുന്നതിലപ്പുറമായിട്ടുണ്ടെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.
താനും കുടുംബാംഗങ്ങളും സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരുന്നെന്നും കൊലപാതകിയെ പൊലീസ് പിടികൂടിയതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ജിഷയുടെ വട്ടോളിപ്പടിലെ വീടിന്റെ എതിർവശത്ത് താമസിക്കുന്ന സുരയും കുടുംബാംഗങ്ങളും പറഞ്ഞു. സുരയുടെ ഭാര്യ ലേഖയാണ് കൊലയാളിയെ കണ്ടതായി പൊലീസിന് മൊഴി നൽകിയത്. ഇതുപ്രകാരമാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത് .തെളിവില്ലാതെ വട്ടം തിരിഞ്ഞ പൊലീസിന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ രേഖാചിത്രം
ഇതു തയ്യാറാക്കാനും മറ്റുമായി പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിൽ കഴിച്ചുകൂട്ടിയ മണിക്കൂറുകളേക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഭയപ്പാട് വിട്ടുമാറിയിട്ടില്ലെന്നു ലേഖ വെളിപ്പെടുത്തി. ഇതിനു മുമ്പ് പൊലീസ് സ്‌റ്റേഷന്റെ പടിവാതിൽ പോലും താണ്ടിയിട്ടില്ലാത്ത തനിക്ക് ആത്മധൈര്യം പകർന്നത് ഏ ഡി ജി പി സന്ധ്യയും സഹപ്രവർത്തകരുമാണെന്നും ഇവരെല്ലാം സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും ലേഖ പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പും മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമവും തന്നിലുണ്ടാക്കിയ മാനസിക പിരിമുറുക്കം ഇപ്പോഴും പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ലന്നും ലേഖ വ്യക്തമാക്കി..
തെളിവെടുപ്പിന്റെ പേരിൽ പൊലീസ് നടത്തിയ അതിരുവിട്ടുള്ള ഇടപെടൽ കുടുംബത്തിന്റെ ആകെ പ്രതീക്ഷയായ മകന്റെ ജീവിതം തകർത്തതായി മിത്രം റസിഡൻസ് അസ്സോസിയേഷനിലെ താമസക്കാരായ പുത്തൻകുടി മത്തായി-മറിയാമ്മ ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ്, മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നാണ് ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. മകൻ ഓരോദിവസവും പൊലീ്‌സ് സ്‌റ്റേഷനിൽ പോയിവരുന്നതും കാത്ത് കണ്ണീരോടെ തങ്ങൾ കാത്തിരുന്ന ദിവസങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ 72 കഴിഞ്ഞ മത്തായിയുടെയും 70 കഴിഞ്ഞ മറായാമ്മയുടടെയും വാക്കുകളിടറി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് വിളിപ്പിക്കും. അവർ പറയുന്നിടത്തെല്ലാം അവൻ പോകും.തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിൽ കയറിക്കിടക്കും.കണ്ണ്് കുഴിയിലേക്ക് താഴ്ന്ന് ശരീരം ശോഷിച്ച് ആരോഗ്യം നശിച്ച മട്ടാണ് ഇപ്പോഴത്തെ അവന്റെ നടപ്പ്.എന്താണു സംഭവിച്ചതെന്ന് അവൻ എന്നോട് പറഞ്ഞിട്ടില്ല .പക്ഷേ അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാ.... മത്തായി വ്യക്തമാക്കി.
'പെറ്റ തള്ള ഇതെങ്ങനെ സഹിക്കും? '. മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മാതാവ് മറിയാമ്മക്കും ദുഃഖം നിയന്ത്രിക്കാനാവുന്നില്ല.സാബുവിനെക്കുറിച്ച് ആരോട് സംസാരിക്കുമ്പോഴും മറിയാമ്മയുടെ മിഴികൾ നിറഞ്ഞൊഴുകും.ചെയ്യാത്ത കുറ്റത്തിന് അവനെ ഉപദ്രവിച്ചവർക്ക് ദൈവം കനത്ത ശിക്ഷ നൽകുമെന്നാണ് മറിയാമ്മയുടെ പക്ഷം.മകനെ ഓർത്ത് താൻ സഹിച്ച മനോവേദന ഭൂമുഖത്ത് ഇനി ഒരമ്മയ്ക്കും അനുഭവിക്കാൻ ഇടവരുത്തല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയെന്നും മറിയാമ്മ പറയുന്നു.
ഡ്രൈവറായ സാബു വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും നടത്തി വന്നിരുന്നു.ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു.സാബുവിന്റെ വീടിന് നേരെ എതിർവശത്താണ് ജിഷയുടെ വീട് . ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകൻ പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. ഇതിനിടയിൽ ജിഷയുടെ അമ്മ സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടിയായപ്പോൾ സാബു പൊലീസിന്റെ നോട്ടപ്പുള്ളിയായി. മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനമാണ് ഈ യുവാവിന് വിനയായത്.
ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി. സാബുവിനെയും ഈ പ്രശ്‌നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡി മാത്രം ഉടുപ്പിച്ചു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നുമാണ് പുറത്തായ വിവരം.മർദ്ദനമേറ്റവരിൽ വട്ടോളിപ്പടിയിലെ നിർദ്ധനനായ ചുമട്ടുതൊഴിലാളിയും ഉൾപ്പെടും. ഇയാളുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
സാബുവും മർദ്ദനമേറ്റ മറ്റു യുവാക്കളും സുഹൃത്തുക്കളുമായി വിവരങ്ങൾ പങ്കുവച്ചെങ്കിലും വീടുകളിൽ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.രഹസ്യമായി ചികിത്സ നടത്തിയാണ് ഇവർ വീട്ടുകാർക്ക് മുന്നിൽ പിടിച്ചുനിന്നത്. നാണക്കേട് കൊണ്ട് പൊലീസിന്റെ തല്ലുകിട്ടിയവരിൽ പലരും വിവരം പുറത്തുവിട്ടിട്ടില്ലന്നും സൂചനയുണ്ട്.