- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചറിയൽ പരേഡിന്റെ പേരിൽ പ്രതിയുടെ മുഖം മറയ്ക്കൽ തുടരാൻ പൊലീസിന് മോഹം; ഇനി തുറന്ന കോടതിയിൽ പ്രതിയെ കണ്ടാൽ മതിയെന്ന് മജിസ്‌ട്രേട്ട് പറഞ്ഞതായി സൂചന; ഇന്ന് ജിഷയെ കൊന്ന കൊടുംകുറ്റവാളിയുടെ മുഖം വ്യക്തമായേക്കും
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറൂൾ ഇസ്ലാമിന്റെ മുഖത്തെ മുഖം മൂടി ഇന്ന് പൊലീസിന് അഴിക്കേണ്ടി വന്നേക്കും. ഇന്നലെ ജില്ലാ ജയിലിൽ തിരിച്ചറിയിൽ പരേഡ് നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഇനിയും മുഖം ധരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനെ മജിസ്‌ട്രേട്ട് പ്രോത്സാഹിപ്പിക്കില്ലെന്നാണ് സൂചന. തുറന്ന കോടതിയിലാകും ജിഷ കേസ് സംബന്ധച്ച വാദങ്ങൾ ഇനി നടക്കുകയെന്നാണ് സൂചന. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയിൽ തുറന്ന കോടതിയിലേക്ക് വാദമെത്തിയാൽ അമിറുൾ ഇസ്ലാമിന്റെ മുഖം പുറലോകത്തിന് കാണാനാകും. പ്രതിയെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു. ഇതേത്തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സാക്ഷികളെ ജയിലിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനായിരുന്നു ആദ്യ പരിഗണന എന്ന
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറൂൾ ഇസ്ലാമിന്റെ മുഖത്തെ മുഖം മൂടി ഇന്ന് പൊലീസിന് അഴിക്കേണ്ടി വന്നേക്കും. ഇന്നലെ ജില്ലാ ജയിലിൽ തിരിച്ചറിയിൽ പരേഡ് നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഇനിയും മുഖം ധരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനെ മജിസ്‌ട്രേട്ട് പ്രോത്സാഹിപ്പിക്കില്ലെന്നാണ് സൂചന. തുറന്ന കോടതിയിലാകും ജിഷ കേസ് സംബന്ധച്ച വാദങ്ങൾ ഇനി നടക്കുകയെന്നാണ് സൂചന. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയിൽ തുറന്ന കോടതിയിലേക്ക് വാദമെത്തിയാൽ അമിറുൾ ഇസ്ലാമിന്റെ മുഖം പുറലോകത്തിന് കാണാനാകും.
പ്രതിയെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു. ഇതേത്തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സാക്ഷികളെ ജയിലിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനായിരുന്നു ആദ്യ പരിഗണന എന്നതിനാൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്ന് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നില്ല. തിങ്കളാഴ്ച കാക്കനാട് ജയിലിൽ നടന്ന തിരിച്ചറയിൽ പരേഡിൽ കേസിലെ പ്രധാന സാക്ഷിയും ജിഷയുടെ അയൽവാസിയുമായ സ്ത്രീ അമീർ ഉൾ ഇസ്ലാമിനെ തിരിച്ചറിഞ്ഞിരുന്നു. ഇനി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും തിരിച്ചറിയൽ പരേഡ് നടത്താനുമാണ് പൊലീസിന്റെ നീക്കം
പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയാകാത്ത സാഹചര്യത്തിൽ നേരത്തേ ഹാജരാക്കിയതു പോലെ മുഖം മറച്ച രീതിയിലാകും അമീറിനെ കോടതിയിൽ ഹാജരാക്കുക. എന്നാൽ തുറന്ന കോടതിയിൽ നടപടികൾ നടക്കട്ടേ എന്ന നിലപാടിൽ കോടതിയെത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ പൊലീസിന് ആശങ്കയുണ്ട്. പ്രതി ചെരുപ്പ് വാങ്ങിയ കടയുടെ ഉടമയടക്കമുള്ളവരുടെ തിരിച്ചറിയൽ പരേഡും വരും ദിവസങ്ങളിൽ നടന്നേക്കും. പ്രതിയെ തിരിച്ചറിഞ്ഞ ജിഷയുടെ അയൽവാസിയായ സ്ത്രീ ഉൾപ്പെടെ കേസിൽ ആറ് പേരാണ് മുഖ്യ സാക്ഷികളായുള്ളത്. ഇവർ തിരിച്ചറിയുന്നത് വരെ മുഖം മറയ്ക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ മജിസ്‌ട്രേട്ടിന്റെ മുന്നിൽ നടന്ന ആദ്യ തിരിച്ചറിയൽ പരേഡിൽ മുഴുവൻ സാക്ഷികളും എത്തിയിരുന്നില്ല. പൊലീസ് ചെയ്യേണ്ടിയിരുന്നത് അന്ന് മുഴുവൻ പേരേയും കൊണ്ടു വരികയായിരുന്നു എന്നതാണ്. അതിനാൽ മുഖം മറച്ചുള്ള പ്രതിയുടെ യാത്ര ഇനി കോടതി അംഗീകരിക്കില്ല. പ്രത്യേകിച്ച് കോടതിക്ക് മുന്നിൽ ഹെൽമറ്റ് ഊരി പ്രതിയെ നിർത്തേണ്ടി വരും.
അതിനിടെ കോടതി മുറിയിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ മാറ്റി നിർത്താൻ പൊലീസ് ശ്രമിക്കും. തുറന്ന കോടതിയിൽ നടപടികൾ നടന്നാലും ആരും ഫോട്ടോ എടുക്കാതിരിക്കാനാണ് ഇത്. കോടതി നടപടിക്ക് മുമ്പും പിമ്പും പ്രതിയെ ഹെൽമറ്റ് ധരിപ്പിക്കും. പ്രതിക്ക് നേരെ അക്രമം ഉണ്ടാകുമെന്ന വാദമാകും പൊലീസ് ഇതിനായി ഉയർത്തുക. എന്നാൽ പ്രതിയുടെ മുഖം കാണണമെന്ന പൊതുജനാഭിപ്രായം സജീവമാണ്. അതിനാൽ മുഖം കാണിക്കാൻ കോടതി ആവശ്യപ്പെട്ടാൽ പൊതു സമൂഹത്തിന്റെ പ്രതികരണം പുതിയ തലത്തിലെത്തും. മുഖം മറച്ച് പ്രതിയെ എങ്ങനെ തെളിവെടുപ്പിന് കൊണ്ടു പോകുമെന്ന ചോദ്യവും ഉയരുന്നു. ഏതായാലും കോടതിയിൽ കൊണ്ടു വരുമ്പോഴും തിരിച്ചു പോകുമ്പോഴും പ്രതിക്ക് ഹെൽമറ്റുണ്ടാകുമെന്ന് തന്നെയാണ് പൊലീസ് നൽകുന്ന സൂചനയ
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയെന്നതാണ് പൊലീസിന് മുൻപിലെ പ്രധാനവെല്ലുവിളി. പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷമുണ്ടായേക്കുമെന്നതിനാൽ കനത്ത പൊലീസ് കാവലിൽ മാത്രമേ ഇവിടെ തെളിവെടുപ്പ് നടത്തുവാൻ സാധിക്കൂ. നാടിളക്കിയുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയെങ്കിലും ജിഷയെ കൊല്ലാൻ ഇയാളെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കൃത്യമായി വിശദീകരിക്കാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. കുളക്കടവിൽ വച്ച് ജിഷയുടെ അമ്മ മർദ്ദിച്ചതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും, ഈ മൊഴി വ്യാജമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജിഷയെ കൊല്ലാനായി അമീയുർ ഇസ്ലാം ഉപയോഗിച്ച ആയുധം കണ്ടെത്താൻ സാധിക്കാത്തതും പൊലീസിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൊല്ലാനുപയോഗിച്ച ആയുധവും കൊലപാതകത്തിലേക്ക് നയിച്ച കാരണവും കണ്ടെത്താൻ സാധിച്ചാൽ മാത്രമേ കേസ് കോടതിയിൽ ശക്തമായി നിലനിൽക്കൂവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആയുധം കണ്ടെത്താനാണ് പൊലീസ് ഇനി ശ്രമിക്കുക.