- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയെ നിഷ്ഠൂരം കൊന്ന അമീറുൾ ശിക്ഷിക്കപ്പെടുകയില്ലേ? ആയുധവും വസ്ത്രവും അടക്കം പ്രധാന തെളിവുകൾ പോലും കണ്ടെത്താനാവാതെ പൊലീസ്; പ്രതിയുടെ മുഖം കാണിക്കാതെയുള്ള തെളിവെടുപ്പ് തുടരുന്നു
ആലുവ: ജിഷ വധക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് പ്രതിസന്ധിയിലേക്ക്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വസ്ത്രവും പോലും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പ്രധാന തെളിവുകൾ കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാൽ അത് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറും. ശാസ്ത്രിയ തെളിവുകൾക്കൊപ്പം സാഹചര്യ തെളിവുകളും കേസിൽ നിർണ്ണായകമാണെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിട്ടുള്ളത്. അതിനിടെ തെളിവെടുപ്പിനായി കാഞ്ചീപുരത്തുകൊണ്ടുപോയേക്കും. കാഞ്ചീപുരത്തെ ശിങ്കിടിവാക്കത്ത് അമീറുൾ ജോലി ചെയ്തിരുന്ന കൊറിയൻ കമ്പനിയിൽ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അറിയുന്നു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇത്രയധികം അളവിൽ എങ്ങനെ കണ്ടെത്തി? ഉച്ചയ്ക്ക് കഴിച്ച ഹോട്ടൽഭക്ഷണം എവിടെ നിന്ന് ? മരണം നടന്ന ദിവസം ജിഷ രാവിലെ കോതമംഗലം റൂട്ടിൽ ബസ്സിൽ യാത്ര ചെയ്തത് എങ്ങോട്ട്? തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസിനെ കുഴക്കുന്നത്. ജിഷ തന്റെ കൊച്ചുവീട്ടിൽ മത്സ്യം വളർത്തിയിരുന്ന ജാറിൽ നിന്ന് ലഭിച്ച
ആലുവ: ജിഷ വധക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് പ്രതിസന്ധിയിലേക്ക്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വസ്ത്രവും പോലും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പ്രധാന തെളിവുകൾ കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാൽ അത് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറും. ശാസ്ത്രിയ തെളിവുകൾക്കൊപ്പം സാഹചര്യ തെളിവുകളും കേസിൽ നിർണ്ണായകമാണെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിട്ടുള്ളത്. അതിനിടെ തെളിവെടുപ്പിനായി കാഞ്ചീപുരത്തുകൊണ്ടുപോയേക്കും. കാഞ്ചീപുരത്തെ ശിങ്കിടിവാക്കത്ത് അമീറുൾ ജോലി ചെയ്തിരുന്ന കൊറിയൻ കമ്പനിയിൽ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അറിയുന്നു.
കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇത്രയധികം അളവിൽ എങ്ങനെ കണ്ടെത്തി? ഉച്ചയ്ക്ക് കഴിച്ച ഹോട്ടൽഭക്ഷണം എവിടെ നിന്ന് ? മരണം നടന്ന ദിവസം ജിഷ രാവിലെ കോതമംഗലം റൂട്ടിൽ ബസ്സിൽ യാത്ര ചെയ്തത് എങ്ങോട്ട്? തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസിനെ കുഴക്കുന്നത്. ജിഷ തന്റെ കൊച്ചുവീട്ടിൽ മത്സ്യം വളർത്തിയിരുന്ന ജാറിൽ നിന്ന് ലഭിച്ച വിരലടയാളം, സംഭവത്തിൽ മറ്റൊരാളുടെ സാന്നിധ്യം സംശയിപ്പിക്കുന്നു. കൂട്ടുപ്രതിയെന്ന് സംശയിക്കപ്പെടാവുന്ന അനാർ ഉൾ ഇസ്ലാം ഒളിവിലുമാണ്. കൊലയുടെ ഗൂഢാലോചനയിലേക്ക് വിരൽ ചുണ്ടുന്ന സാധ്യതകൾ തള്ളിക്കളയാൻ പൊലീസ് തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി കൂടുന്നത്.
കൊലപാതകം നടത്തിയ ശേഷം ആയുധവും വസ്ത്രവും എവിടെ ഉപേക്ഷിച്ചുവെന്നതിനെ പറ്റി വ്യക്തമായ സൂചന പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ചില്ല. അമീറുൾ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നതും വലയ്ക്കുന്നുണ്ട്. അതിനാൽ ധൃതി പിടിച്ച് അമീറുളുമായി സ്വദേശമായ ആസമിലേക്ക് കൊണ്ട് പോകില്ല. ശനിയാഴ്ച ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി പ്രതിയെ ആലുവ പൊലീസ് ക്ലബ്ബിൽ വച്ച് ചോദ്യം ചെയ്തിരുന്നു. അപ്പോഴും കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല. കേസ് ബലപ്പെടുത്തുന്നതിനായി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. പ്രതിയുടെ മുഖം മറച്ച് തെളിവെടുപ്പ് തുടരാനാണ് തീരുമാനം.
അതിനിടെ കോടതി ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് അമീറിന്റെ രക്തസാമ്പിൾ, സർക്കാർ ഡോക്ടർ ആലുവ പൊലീസ് ക്ലബ്ബിലെത്തി ശേഖരിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി ലാബിലാണ് രക്തസാമ്പിൾ പരിശോധിക്കുക. ജിഷയെ കൊലപ്പെടുത്തിയത് അമീർ തന്നെയെന്ന് പൊലീസിന് ഉത്തമ ബോധ്യമുണ്ടെങ്കിലും തക്ക ശിക്ഷ ഉറപ്പാക്കാൻ ഉതകുന്ന തെളിവുകളുടെ അഭാവം പൊലീസിനെ കുഴക്കുന്നു. പ്രതി അനുദിനം മൊഴി മാറ്റിപ്പറയുന്നതാണ് പ്രധാന പ്രശ്‌നം. കുറ്റം സമ്മതിക്കുന്നുണ്ടെങ്കിലും ജിഷയെ കൊലപ്പെടുത്താനുള്ള കാരണം പ്രതി വിശദമാക്കുന്നത് വിശ്വാസ യോഗ്യമല്ല. ഇത് കേസിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ കരുതലോടെ കുറ്റപത്രം തയ്യാറാക്കണമെന്നാണ് പൊലീസിന് ഡിജിപി നൽകിയ നിർദ്ദേശം.
അമീർ മനോരോഗത്തിനോ മറവിരോഗത്തിനോ അടിമയായിരിക്കാം എന്ന നിഗമനം ചില ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നു. മുഴുവൻ സമയം മദ്യപാനിയായ പ്രതി പരസ്?പര ബന്ധമില്ലാതെ സംസാരിക്കുന്നതാകാം. രാജ്യത്തെ നടുക്കിയ കുറ്റകൃത്യമായിട്ടു പോലും ഇതിന്റെ വ്യാപ്തിയെക്കുറിച്ച് പ്രതി ബോധവാനല്ല. കോടതിയിൽ ഹാജരാക്കിയപ്പോൾ 'വീട്ടിൽ പോകണമെന്നാണ്' പ്രതി പറഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്കുപയോഗിച്ച ആയുധവും ആ സമയം പ്രതി ധരിച്ചിരുന്ന വസ്ത്രവും എവിടെയെന്ന ചോദ്യം നിലനിൽക്കുന്നു. ലോഡ്ജിൽ ഉണ്ടെന്ന മൊഴി പ്രതി പിന്നീട് മാറ്റി. ആസമിലേക്കും അവിടെ നിന്ന് കാഞ്ചീപുരത്തേക്കും കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് പ്രതി പിന്നീട് പറഞ്ഞത്.
തൊണ്ടിമുതലെന്നു ധരിച്ച് താമസ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയ കത്തി, കൊലയ്ക്കുപയോഗിച്ചതല്ലെന്നും തെളിഞ്ഞു. പ്രതി ധരിച്ച ചെരിപ്പുകൾ, ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയ സാദൃശ്യം, സാക്ഷിമൊഴികൾ, മൊബൈൽ ഫോൺ ടവർ മുഖേന ശേഖരിച്ച തെളിവുകൾ എന്നിവ മാത്രമാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് പൊലീസ് തയ്യാറാക്കിയ രണ്ട് രേഖാചിത്രങ്ങളുമായി അമീറിന്റെ മുഖത്തിന് സാമ്യമില്ലെന്നതും മറ്റൊരു പ്രതിസന്ധിയാണ്. ജിഷയുടെ അച്ഛൻ പാപ്പു ഉയർത്തുന്ന സംശയങ്ങളെ തള്ളിക്കളയാനും പൊലീസിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം അവസാനിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.