- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസമിലെത്തിയ കേരളാ പൊലീസ് അമീറുള്ളിന്റെ സുഹൃത്തിനേയും പൊക്കി; രണ്ട് പേരുടേയും ബന്ധുക്കളെ ചോദ്യം ചെയ്തു വരുന്നു; കൊലയ്ക്ക് സഹായിച്ചത് സുഹൃത്തെന്ന് സൂചന
നൗഗാവ്: ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെ കേരള പൊലീസ് സംഘം അസമിൽ കണ്ടെത്തി. ജജോരി പൊലീസ് സ്റ്റേഷനിൽവച്ച് അനാർ ഉൽ ഇസ്ലാമിന്റെ മൊഴിയെടുത്തു. കാലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നതായി പ്രതി അമീറുൾ മൊഴി നൽകിയിരുന്നു. അമീറുളിന്റെ പൂർവ കാലത്തെക്കുറിച്ചും അവസാനമായി നാട്ടിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചുമാണ് പൊലീസ് പ്രധാനമായും ആസമിൽ അന്വേഷിക്കുന്നത്. അനാറിന്റെ പ്രാഥമിക മൊഴിയെടുക്കൽ മാത്രമാണ് നടന്നത്. മൊഴിയെടുക്കൽ തുടരും. അമീറുള്ളിന്റെ വീട്ടിലെത്തിയ കേരള പൊലീസ് സംഘം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ: വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ ബർദ്വായിലുള്ള വീട്ടിലെത്തി മൊഴിയെടുത്തത്. അമീറുളിന്റെ മാതാവ്, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരുമായി പൊലീസ് സംസാരിച്ചു. മൊഴിയെടുക്കൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. അമീർ മദ്യപിച്ചു ബഹളമുണ്ടാക്കുമായിരുന്നുവെന്
നൗഗാവ്: ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെ കേരള പൊലീസ് സംഘം അസമിൽ കണ്ടെത്തി. ജജോരി പൊലീസ് സ്റ്റേഷനിൽവച്ച് അനാർ ഉൽ ഇസ്ലാമിന്റെ മൊഴിയെടുത്തു. കാലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നതായി പ്രതി അമീറുൾ മൊഴി നൽകിയിരുന്നു. അമീറുളിന്റെ പൂർവ കാലത്തെക്കുറിച്ചും അവസാനമായി നാട്ടിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചുമാണ് പൊലീസ് പ്രധാനമായും ആസമിൽ അന്വേഷിക്കുന്നത്.
അനാറിന്റെ പ്രാഥമിക മൊഴിയെടുക്കൽ മാത്രമാണ് നടന്നത്. മൊഴിയെടുക്കൽ തുടരും. അമീറുള്ളിന്റെ വീട്ടിലെത്തിയ കേരള പൊലീസ് സംഘം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ: വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ ബർദ്വായിലുള്ള വീട്ടിലെത്തി മൊഴിയെടുത്തത്. അമീറുളിന്റെ മാതാവ്, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരുമായി പൊലീസ് സംസാരിച്ചു. മൊഴിയെടുക്കൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. അമീർ മദ്യപിച്ചു ബഹളമുണ്ടാക്കുമായിരുന്നുവെന്നും കഴിഞ്ഞ തവണ വന്നപ്പോഴും മാതാപിതാക്കളോടു വഴക്കുണ്ടാക്കിയെന്നും അയൽവാസി പറഞ്ഞിരുന്നു. ഈ അയൽവാസി ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു.
കൊലപാതകം നടത്തിയശേഷം ആസമിലെ വീട്ടിലേക്കു പോയി എന്നായിരുന്നു പ്രതി പൊലീസിനു നൽകിയ മൊഴി. തെരഞ്ഞെടുപ്പിനു മുൻപ് പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് അമീറുൾ ഇസ്‌ലാമിന്റെ മാതാവും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ആസമിലെത്തിയത്. വീട്ടുകാരെ ചോദ്യം ചെയ്യുന്നത് ഇനിയും തുടരും. അമീറുള്ളിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. മൊഴിയെടുക്കൽ പൂർത്തിയായാലേ ഇത് ചെയ്യൂ. അല്ലാത്ത പക്ഷം അനാറിനേയും കേസിൽ സാക്ഷിയാക്കും. എന്നാൽ കൊലപാതകവുമായി ബന്ധമുണ്ടെന്നോ അമീറുളിനെ രക്ഷിക്കാൻ സഹായിച്ചെന്നോ തെളിഞ്ഞാൽ അനാർ കേസിൽ പ്രതിയാകുമെന്നാണ് സൂചന.
അതിനിടെ, അറസ്റ്റിലായ അമിറുളിന് 19 വയസ്സ് മാത്രമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പത്ത് വയസുള്ളപ്പോൾ അമിറുൾ നാടുവിട്ടതാണെന്ന് ബന്ധുക്കൾ പറയുന്നു. ജിഷ കൊല്ലപ്പെട്ടശേഷം മെയ് ഒന്നിനാണ് വീട്ടിൽ തിരിച്ചെത്തിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി പറഞ്ഞു. മുഖസാമ്യംകൊണ്ടാണ് അമിറുള്ളിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പിന്നീട് മെയ് 28 വരെ അമിറുൾ കൃഷിപ്പണിചെയ്ത് വീട്ടിൽ കഴിഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. ഇ സമയത്ത് മദ്യപിച്ചിരുന്നില്ല. പിന്നീട് ജോലിക്കായി കേരളത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി.
ആസം പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നീടാണ് വിവരങ്ങൾ അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.