- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും സഹോദരിയും പ്രതിയെ തിരിച്ചറിഞ്ഞില്ല; കൊല്ലാൻ ഉപയോഗിച്ച കത്തിയെന്ന് പറഞ്ഞ് ഇന്നലെ കണ്ടെത്തിയത് മറ്റൊരു 'എസ് കത്തി'യെന്ന് സംശയം: ഒട്ടും മുൻപോട്ട് പോകാതെ തെളിവെടുപ്പ് അവസാനിപ്പിച്ച് ചാർജ്ജ് ഷീറ്റ് നൽകാൻ തിടക്കപ്പെട്ട് പൊലീസ്
കൊച്ചി: ജിഷ വധക്കേസിലെ ആദ്യ അന്വേഷണ സംഘത്തിന്റെ തെറ്റായ സമീപനം മൂലം നഷ്ടമായ പ്രതി അമീറുൽ ഇസ്ലാം കോടതിയിൽ എളുത്തപ്പിൽ രക്ഷപെടുമോ? പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പ്രതിക്ക് അനായാസം രക്ഷപെടാൻ അവസരം ഒരുങ്ങിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കാരണം നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നതെങ്കിലും പ്രതിക്ക് ശിക്ഷവാങ്ങി നൽകാൻ പാകത്തിന് തെളിവുകൾ ലഭ്യമാകുന്നില്ലെന്നാണ് പ്രധാന കാര്യം. കൊല നടത്തിയെന്ന് പറയുന്ന കത്തി ഇതുവരെ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. ഇപ്പോൾ കണ്ടെടുത്തു എന്ന് പറയുന്ന കത്തിയുടെ കാര്യത്തിലും ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നു. മുൻ എൽഡിഎഫ് സർക്കാറിനെ വെട്ടിലാക്കി എസ് കത്തി വിവാദത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊലീസിന്റെ പുതിയ നീക്കങ്ങളെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. അതിനിടെ ഇന്നലെ പ്രതിയെ ഹാജരാക്കി തിരിച്ചറിയൽ പരേഡ് നടത്തിയപ്പോൾ അമ്മയും സഹോദരിയും അമീറുൽ ഇസ്സാമിനെ തിരിച്ചറിഞ്ഞില്ല. അമീറിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ഇരുവരും
കൊച്ചി: ജിഷ വധക്കേസിലെ ആദ്യ അന്വേഷണ സംഘത്തിന്റെ തെറ്റായ സമീപനം മൂലം നഷ്ടമായ പ്രതി അമീറുൽ ഇസ്ലാം കോടതിയിൽ എളുത്തപ്പിൽ രക്ഷപെടുമോ? പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പ്രതിക്ക് അനായാസം രക്ഷപെടാൻ അവസരം ഒരുങ്ങിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കാരണം നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നതെങ്കിലും പ്രതിക്ക് ശിക്ഷവാങ്ങി നൽകാൻ പാകത്തിന് തെളിവുകൾ ലഭ്യമാകുന്നില്ലെന്നാണ് പ്രധാന കാര്യം. കൊല നടത്തിയെന്ന് പറയുന്ന കത്തി ഇതുവരെ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. ഇപ്പോൾ കണ്ടെടുത്തു എന്ന് പറയുന്ന കത്തിയുടെ കാര്യത്തിലും ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നു. മുൻ എൽഡിഎഫ് സർക്കാറിനെ വെട്ടിലാക്കി എസ് കത്തി വിവാദത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊലീസിന്റെ പുതിയ നീക്കങ്ങളെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
അതിനിടെ ഇന്നലെ പ്രതിയെ ഹാജരാക്കി തിരിച്ചറിയൽ പരേഡ് നടത്തിയപ്പോൾ അമ്മയും സഹോദരിയും അമീറുൽ ഇസ്സാമിനെ തിരിച്ചറിഞ്ഞില്ല. അമീറിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. തിരിച്ചറിയൽ പരേഡ് എന്ന നിലയിലല്ല ഇരുവരെയും അന്വേഷണ സംഘം ആലുവയിലെ പൊലീസ് ക്ലബ്ബിൽ അമീറിന്റെ മുന്നിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയ ആളെ കാണണമെന്ന രാജേശ്വരിയുടെ അപേക്ഷ പരിഗണിച്ചാണ് ഇവരെ അമീറിന് മുന്നിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേശ്വരിയെയും ദീപയെയും പൊലീസ് ക്ലബ്ബിലെത്തിച്ചത്. മറ്റുള്ളവരുടെ കൂടെ നിന്ന പ്രതിയെ ഇരുവരും ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് പൊലീസ് അമീറിനെ രാജേശ്വരിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. അമീറിനെ കണ്ടപ്പോൾ എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് രാജേശ്വരി അവനോട് ചോദിച്ചു. ആദ്യം മിണ്ടാതെ നിന്ന അമീർ പിന്നീട് 'അങ്ങനെ ചെയ്തുപോയി' എന്ന മറുപടിയും നൽകി.
രാവിലെ പെരുമ്പാവൂരിൽ തെളിവെടുപ്പിന് കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് അമീറിനെ ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും മുന്നിലെത്തിച്ചത്. ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും അമീറിനെ മുൻ പരിചയമുണ്ടെന്ന് ചിലർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഇത് വാസ്തവമല്ലെന്ന് തെളിയിക്കുന്നതായി ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച. പ്രതിയും ജിഷയുടെ കുടുംബവും തമ്മിൽ മുൻ പരിചയമില്ലെന്നായിരുന്നു പൊലീസും പറഞ്ഞിരുന്നത്. ജിഷയെ ലൈംഗികമായി പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മദ്യലഹരിയിൽ അമീർ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പീഡന ശ്രമം ജിഷ ചെറുത്തതാണ് കൊലപാതകത്തിൽ എത്തിയതെന്നും പൊലീസ് പറയുന്നു.
കൊല നടന്നു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ വലിയ കറിക്കത്തി ഉപയോഗിച്ചാണു പ്രതി അമീറുൾ ഇസ്ലാം കൊല നടത്തിയതെന്നാണു പൊലീസ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. കത്തി നേരത്തെ പൊലീസ് പരിശോധിച്ചിരുന്നെങ്കിലും രക്തക്കറ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കത്തിയുടെ മരപ്പിടി അഴിച്ചു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ രക്തക്കറ കണ്ടെത്തിയത്. ഇതിന്റെ സാംപിൾ ജിഷയുടെ രക്തവുമായി താരതമ്യ പഠനം നടത്താൻ ഫൊറൻസിക് ലാബിലേക്ക് അയച്ചു. എന്നാൽ ഈ പൊലീസ് നടപടി എത്രകണ്ട് വിശ്വസനീയമാണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
അമീർ അറസ്റ്റിലായതിനു ശേഷം ഇരിങ്ങോളിലെ ഇയാളുടെ താമസ സ്ഥലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ ടെറസിൽ ഒരു കത്തി കണ്ടെത്തിയിരുന്നെങ്കിലും കൊല നടത്തിയ കത്തി അതല്ലെന്നു ഫൊറൻസിക് പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതോടെയാണ് ആദ്യം കണ്ടെത്തിയ കത്തിയുടെ പിടി അഴിച്ചു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇന്നലെ സംഭവ സ്ഥലത്തു തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ കൊലയ്ക്കു ശേഷം കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി അമീർ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം അതേ സ്ഥലത്തു നിന്നാണു പൊലീസിനു കത്തി കിട്ടിയത്. ഇന്നലെ പുലർച്ചെ വട്ടോളിപ്പടിയിലെ കനാൽ പുറമ്പോക്കിലെ ജിഷയുടെ വീട്ടിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.
കൊലനടന്ന ദിവസം രാത്രി തന്നെ അമീർ പെരുമ്പാവൂർ വല്ലത്തു ജോലി ചെയ്യുന്ന സഹോദരൻ ബദറുൽ ഇസ്ലാമിനെ കണ്ടിരുന്നു. അമീറിന്റെ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ട വിവരം ആദ്യ ദിവസം മുതൽ ബദറിന് അറിയാമായിരുന്നു. നാട്ടിലേക്കു മടങ്ങാൻ പണം ചോദിച്ച അമീറിനു മറ്റൊരാളുടെ പക്കൽ നിന്നു പണം കടം വാങ്ങി നൽകിയത് ബദറാണ്. പണം നൽകിയ ആൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിയെ സംരക്ഷിച്ചതിന് ബദറിനെതിരെ കുറ്റം ചുമത്താമെങ്കിലും പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ബദറിനെ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്.
കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത് ഡിഎൻഎ ഫലമാണ്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നിന്ന് ഡി.എൻ.എ. പരിശോധനാ ഫലം കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് പൊലീസിന് അനുകൂലമാണെന്നാണ് വിവരം. പ്രതിയുടെ പല്ലിന്റെ മാതൃകയും കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. അതേസമയം കേസിൽ ബദറിനുള്ള പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതിയുടെ വസ്ത്രങ്ങളും കണ്ടെത്താൻ കഴിയാതെ ഇരുട്ടിലായിരുന്ന പൊലീസ് പ്രതി അമീറിന്റെ സഹോദരനെയും ഒരു ഓട്ടോ ഡ്രൈവറെയുമാണ് പുതിയ തെളിവുകളായി കൊണ്ടുവരുന്നത്. പ്രോസിക്യൂഷന് ശക്തി പകരുന്ന തെളിവുകളാണ് ഇരുവരുമെന്നും ഉറപ്പിച്ചാണ് പൊലീസ്. കൊലപാതകത്തിനു ശേഷം അമീറിന് അസമിലേക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയത് സഹോദരൻ ബദറുൽ ഇസ്ലാമാണെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബദർ ഏർപ്പാടാക്കിക്കൊടുത്ത ഓട്ടോയുടെ ഡ്രൈവറും അമീറിനെ തിരിച്ചറിഞ്ഞു.
ആലുവ പൊലീസ് ക്ലബ്ബിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ബദറിൽ നിന്ന് പൊലീസ് നിർണായകമായ പല വിവരങ്ങളും അറിഞ്ഞത്. കൊലപാതകത്തിനു ശേഷം ജിഷയുടെ വീട്ടിൽ നിന്ന് താമസ സ്ഥലത്തെത്തിയ അമീർ അവിടെ നിന്ന് പോയത് ബദറിന്റെ അടുത്തേക്കായിരുന്നു. പെരുമ്പാവൂരിൽ നിന്ന് പത്ത് കി.മീ. അകലെ വല്ലത്താണ് ബദർ താമസിച്ചിരുന്നത്. ബദറിന്റെ വീട്ടിലെത്തിയ അമീർ കുളിച്ച് വസ്ത്രങ്ങൾ മാറിയാണ് നാട്ടിലേക്ക് പോയത്. ബദറിൽ നിന്ന് 2500 രൂപയും അമീർ വാങ്ങിയിരുന്നു. ബദർ തന്നെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി അമീറിന് ഓട്ടോ ഏർപ്പാടാക്കി കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആലുവ പൊലീസ് ക്ലബ്ബിൽ നടത്തിയ പരേഡിലാണ് ഓട്ടോ ഡ്രൈവർ അമീറിനെ തിരിച്ചറിഞ്ഞത്. വല്ലത്ത് നിന്ന് 20 കിലോമീറ്ററോളം അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് രാത്രി യാത്ര ചെയ്തതാണ് അമീറിനെ ഡ്രൈവർ ഇപ്പോഴും കൃത്യമായി ഓർക്കാൻ കാരണം. ഇത്ര ദൂരത്തിലുള്ള ട്രിപ്പുകൾ വളരെ അപൂർവമായേ ലഭിക്കാറുള്ളൂ എന്നതിനാൽ തന്നെ അമീറിനെ മറന്നിട്ടില്ലെന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം അറിഞ്ഞാണോ ബദർ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന് ഇനിയും ഉറപ്പിക്കാനായിട്ടില്ല. അമീറിനെ അസമിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതില്ലെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പ്രതി അമീറിന്റെ സുഹൃത്ത് അനറിനു പുറമേ ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. കോടതിയുടെ അനുവാദത്തോടെ നടത്തിയ പരിശോധനയിലും അമീറിന്റെയും കൊലയാളിയുടെയും ഡിഎൻഎ സാംപിളുകൾ പൊരുത്തപ്പെട്ടതായാണു സൂചന. പക്ഷേ, ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടില്ല. കൊലയാളിയുടെ പല്ലിന്റെ മാതൃകയും അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചു. അമീറിന്റെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും. ആവശ്യം വന്നാൽ കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.