- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാം കേസിലും സൗമ്യ കേസിലും ടെക്കി കേസിലും ഉണ്ടായ ആവേശം വക്കീലന്മാർക്കില്ല; പൊലീസ് ഭാഷയിൽ വിശ്വാസമില്ലാത്ത പ്രമുഖർക്ക് ജിഷ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാവാൻ മടി
കൊച്ചി: ജിഷ വധക്കേസിന്റെ ഭാവിയെന്താകും? പൊലീസ് തുടക്കത്തിൽ ഉഴപ്പി, പിന്നീട് ഒരു പ്രതിയെ എത്തിച്ച് തീർത്തും ദുരൂഹമായി വിധത്തിൽ ഒളിപ്പിച്ചു നിർത്തുകയും ചെയ്ത സാഹചര്യത്തിൽ പല കോണിൽ നിന്നും സംഭശങ്ങൾ ഉയരുകയാണ്. നിസാം കേസിലും സൗമ്യ കേസിലും ആറ്റിങ്ങൽ ടെക്കി കൊലപാതക കേസിലും വക്കീലന്മാർക്കുണ്ടായിരുന്ന ആവേശം എന്നാൽ ഈ കേസിൽ ഇല്ല. അതുകൊണ്ട് തന്നെ ജിഷ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറാകാൻ പ്രമുഖ അഭിഭാഷകരൊക്കെ മടിക്കുകയാണ്. അമീറുൽ തന്നെയാണോ യഥാർത്ഥ പ്രതിയെന്ന സംശയവും കൂടാതെ പൊലീസിന്റെ പക്കൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതുമാണ് കേസിൽ നിന്നും പിന്മാറാൻ വക്കീലന്മാരെ പ്രേരിപ്പിക്കുന്നതെന്നതാണ് അറിയുന്നത്. കേരളാ പൊലീസിന്റെ അഭിമാന കേസായി മാറിയ ജിഷ കേസിൽ തെളിവു സഹിതം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റപത്രം വായിച്ച ശേഷം സ്‌പെഷൽ പ്രോസിക്യൂട്ടർ പദവി ഏറ്റെടുക്കാമെന്ന നിലപാടാണു മുതിർന്ന അഭിഭാഷകർ പലരും സ്വീകരിച്ചത്. കേസന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് തുടർന്ന ദുരൂഹമായ സമീപനമാണ് വക്കീലന്മാരിലും അവിശ്വാസം ഉണ്ടാക
കൊച്ചി: ജിഷ വധക്കേസിന്റെ ഭാവിയെന്താകും? പൊലീസ് തുടക്കത്തിൽ ഉഴപ്പി, പിന്നീട് ഒരു പ്രതിയെ എത്തിച്ച് തീർത്തും ദുരൂഹമായി വിധത്തിൽ ഒളിപ്പിച്ചു നിർത്തുകയും ചെയ്ത സാഹചര്യത്തിൽ പല കോണിൽ നിന്നും സംഭശങ്ങൾ ഉയരുകയാണ്. നിസാം കേസിലും സൗമ്യ കേസിലും ആറ്റിങ്ങൽ ടെക്കി കൊലപാതക കേസിലും വക്കീലന്മാർക്കുണ്ടായിരുന്ന ആവേശം എന്നാൽ ഈ കേസിൽ ഇല്ല. അതുകൊണ്ട് തന്നെ ജിഷ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറാകാൻ പ്രമുഖ അഭിഭാഷകരൊക്കെ മടിക്കുകയാണ്. അമീറുൽ തന്നെയാണോ യഥാർത്ഥ പ്രതിയെന്ന സംശയവും കൂടാതെ പൊലീസിന്റെ പക്കൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതുമാണ് കേസിൽ നിന്നും പിന്മാറാൻ വക്കീലന്മാരെ പ്രേരിപ്പിക്കുന്നതെന്നതാണ് അറിയുന്നത്.
കേരളാ പൊലീസിന്റെ അഭിമാന കേസായി മാറിയ ജിഷ കേസിൽ തെളിവു സഹിതം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റപത്രം വായിച്ച ശേഷം സ്‌പെഷൽ പ്രോസിക്യൂട്ടർ പദവി ഏറ്റെടുക്കാമെന്ന നിലപാടാണു മുതിർന്ന അഭിഭാഷകർ പലരും സ്വീകരിച്ചത്. കേസന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് തുടർന്ന ദുരൂഹമായ സമീപനമാണ് വക്കീലന്മാരിലും അവിശ്വാസം ഉണ്ടാക്കിയത്.
കേസിനെ കുറിച്ച് പൂർണ വിവരങ്ങൾ പൊലീസ് പുറത്തു വിടാത്ത സാഹചര്യം പൊതുജനങ്ങളിലുണ്ടാക്കിയ അവിശ്വാസവും അഭിഭാഷകരുടെ നിലപാടിനു കാരണമായിട്ടുണ്ട്. കൊലനടത്തിയത് അമീർ ഒറ്റയ്ക്കാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിൽ കണ്ടെത്തിയ വിരലടയാളം സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നു. ഈ വിരലടയാളം ആരുടേതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തിടത്തോളം പ്രതിക്കെതിരായ കുറ്റം സംശയാതീതമായി സ്ഥാപിക്കാൻ സാധിക്കില്ല.
കസ്റ്റഡിയിൽ പ്രതികൾ നൽകുന്ന കുറ്റസമ്മത മൊഴികൾ വിചാരണവേളയിൽ തള്ളിപ്പറയുകയാണു പതിവ്. ജിഷയെ കൊലപ്പെടുത്തുമ്പോൾ പ്രതി ധരിച്ചിരുന്ന മഞ്ഞ വസ്ത്രവും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം പ്രതിയെ കണ്ട സാക്ഷികളെല്ലാം പറഞ്ഞ മൊഴികളിൽ മഞ്ഞ ഷർട്ടിന്റെ കാര്യം പ്രത്യേകം പറയുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യും മുൻപു തന്നെ ആയുധം പൊലീസ് കണ്ടെത്തിയെങ്കിലും പ്രതി നേരിട്ടു കാണിച്ചു കൊടുത്ത ആയുധം കണ്ടെത്തുമ്പോൾ ലഭിക്കുന്ന നിയമസാധുത അതിനില്ല.
പ്രതിയുടെ രണ്ടു സുഹൃത്തുക്കൾക്കു കൊലപാതകത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. അനറുൽ ഇസ്ലാം, ഹർഷദ് ബറുവ എന്നിവരാണു സംഭവ ശേഷം പെരുമ്പാവൂരിൽ നിന്നു മുങ്ങിയത്. കേസിലെ ഇത്തരത്തിലുള്ള പഴുതുകൾ അടച്ചു കുറ്റപത്രം തയാറാക്കാൻ പൊലീസിനു കഴിയുമോയെന്ന സംശയമാണു പ്രോസിക്യൂഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അഭിഭാഷകരെ വിമുഖരാക്കുന്നത്.
അഭിഭാഷകരാകാൻ പ്രമുഖർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പൊലീസ് മികച്ച അഭിഭാഷകരെ തേടാനുള്ള ശ്രമത്തിലാണ്. കേസിലെ പ്രതിയായ അമീറുൽ പരസ്പ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. ജിഷയെ മദ്യലഹരിയിൽ താൻ കുത്തുകയായിരുന്നെന്ന് പ്രതി അമീറുൽ ഇസ്ലാം അഭിഭാഷകനോട് പറഞ്ഞിരുന്നു. പ്രതിക്കുവേണ്ടി കോടതി ഏർപ്പെടുത്തിയ അഭിഭാഷകൻ അഡ്വ. പി. രാജൻ ജയിലിൽ സന്ദർശിച്ചപ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ആരാഞ്ഞ അഭിഭാഷകനോട് താൻ മദ്യലഹരിയിൽ കുത്തി എന്നുമാത്രമാണ് മറുപടി നൽകിയത്.
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രതി ഇങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രതി പറയുന്നത് മുഖവിലക്കെടുക്കാനാവില്ലെന്നാണ് അഡ്വ. രാജൻ വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് ചോദിച്ചറിയേണ്ടതുണ്ട്. ഇപ്പോൾ നൽകിയത് പൊലീസ് പഠിപ്പിച്ചുകൊടുത്ത മൊഴിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഷയെ മദ്യലഹരിയിൽ കടന്നുപിടിച്ച പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നെന്നായിരുന്നു കേസിൽ പൊലീസും നൽകുന്ന വിശദീകരണം. അതേസമയം, പൊലീസ് രജിസ്റ്റർ ചെയ്ത മൃഗപീഡന കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന മറുപടിയാണ് ഇയാൾ നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ദ്വിഭാഷിയായ കൊച്ചി സ്വദേശി മനോജ് പത്മനാഭനുമൊത്ത് അഭിഭാഷകൻ കാക്കനാട് ജില്ലാ ജയിലിൽ എത്തിയത്. 20 മിനിറ്റ് അമീറുൽ ഇസ്ലാമിനോട് സംസാരിച്ച ഇവരോട് തനിക്ക് ബന്ധുക്കളുമായി സംസാരിക്കാൻ സൗകര്യം ഒരുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഫോൺ നമ്പറടക്കമുള്ള രേഖകളെല്ലാം പിടിച്ചെടുത്തെന്നും ഇയാൾ അഭിഭാഷകനോട് പറഞ്ഞു. ഹിന്ദിയും ബംഗാളിയും അറിയുന്ന അമീറുൽ ഇസ്ലാമുമായി ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഇയാൾക്ക് നന്നായി ഹിന്ദി സംസാരിക്കാനറിയാമെന്നും അഭിഭാഷകൻ പറയുകയുണ്ടായി.