- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ മൊബൈലിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകൾ; സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തതിനെ കുറിച്ചും അന്വേഷണം: ഗുണ്ടയെയും ചോദ്യം ചെയ്യും
പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരാളുടെപോലും അറസ്റ്റു രേഖപ്പെടുത്താൻ സാധിക്കാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോൾ പുറത്തുവരുന്നത് സങ്കീർണ്ണമായ വിവരങ്ങൾ. ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ശക്തമാകുമ്പോൾ തന്നെയും കേസിൽ ദുരൂഹത ജനിപ്പിക്കുന്ന നിരവധി വിവരങ്ങളാണ് ലഭിക്കുന്നത്. ജിഷയുടെ മൊബൈൽ ഫോണിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കൂടി ലഭിച്ചതോടെ ഏതു ദിശയിൽ അന്വേഷണം മുൻപോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് പൊലീസ്. ജിഷയുടെ കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നുവെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമെടുത്ത ഫോട്ടകളും ചർച്ചയാകുന്നത്. കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പാണ് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ജിഷ ഫോട്ടോ എടുത്തത്. ഈ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽനിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്. എന്നാൽ, അഭിമുഖത്തിനു
പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരാളുടെപോലും അറസ്റ്റു രേഖപ്പെടുത്താൻ സാധിക്കാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോൾ പുറത്തുവരുന്നത് സങ്കീർണ്ണമായ വിവരങ്ങൾ. ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ശക്തമാകുമ്പോൾ തന്നെയും കേസിൽ ദുരൂഹത ജനിപ്പിക്കുന്ന നിരവധി വിവരങ്ങളാണ് ലഭിക്കുന്നത്. ജിഷയുടെ മൊബൈൽ ഫോണിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കൂടി ലഭിച്ചതോടെ ഏതു ദിശയിൽ അന്വേഷണം മുൻപോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് പൊലീസ്. ജിഷയുടെ കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നുവെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമെടുത്ത ഫോട്ടകളും ചർച്ചയാകുന്നത്.
കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പാണ് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ജിഷ ഫോട്ടോ എടുത്തത്. ഈ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽനിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്. എന്നാൽ, അഭിമുഖത്തിനു പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാർലറിലും പോയിരുന്നു. ബ്യൂട്ടീഷൻ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
അതേസമയം ജിഷയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. അടുത്തിടെ ജയിലിൽനിന്നും തിരിച്ചെത്തിയ ഇയാളെ സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മയക്കുമരുന്നിന് അടിമയായ നേര്യമംഗലം സ്വദേശിയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ കൊല്ലപ്പെട്ടശേഷം ഇയാൾ വീട്ടിൽ നിന്നിറങ്ങിയിട്ടില്ലെന്ന വിവരത്തെ തുടർന്നായിരുന്നു ഇത്. ജിഷയുമായി ബന്ധമില്ലെന്നു കണ്ടതോടെ വിട്ടയച്ചു.
ജിഷയുടെ നഖത്തിനിടയിൽ നിന്നും ലഭിച്ച കോശത്തിന്റെ ഡി.എൻ.എയും ചുരിദാറിൽ നിന്നു ലഭിച്ച ഉമിനീരിന്റെ ഡി.എൻ.എയും ഒന്നാണെന്നും പുരുഷന്റേതാണെന്നും തെളിഞ്ഞതോടെ പ്രതി ഒരാൾ മാത്രമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ഒമ്പതുപേരുടെ രക്തം, തലമുടി എന്നിവ ഡി.എൻ.എ പരിശോധനക്കായി ഹൈദരാബാദിലേക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിക്കുമെന്നാണ് സൂചന.
അതേസമയം ജനങ്ങളിൽ നിന്നും കടുതൽ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി പൊലീസ് മറ്റു മാർഗ്ഗങ്ങളും തേടുന്നുണ്ട്. പൊതുജനങ്ങൾക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനായി ജിഷയുടെ വീടിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളിൽ ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇന്ന് വൈകിട്ട് ചിറപ്പടി ബീവറേജസ് ജംഗ്ഷൻ തുടങ്ങി അഞ്ച് കേന്ദ്രങ്ങളിൽ ബോക്സുകൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികൾ ഭയന്ന് ജിഷയുടെ അയൽവാസികളിൽ ചിലർ കേസിലെ പ്രതിയെ തിരിച്ചറിയാൻ സഹായകമായ വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.നേരിൽ വിളിച്ച് ഇവരിൽ പലരിൽ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ഗുണകരമാവുന്ന ഒരുവിവരവും ലഭിച്ചില്ല.
മറ്റുവഴികളിൽ വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നാട്ടുകാരിൽ പ്രതീക്ഷയർപ്പിച്ച് ഇൻഫർമേഷൻ ബോക്സുമായി പൊലീസ് രംഗത്തെത്തിയിട്ടുള്ളത്പരസ്പര വിരുദ്ധമായ ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴികൾ അന്വേഷക സംഘത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മകളുടെ കൊലപാതകത്തിൽ അയൽവാസികളിലൊരാൾക്ക് പങ്കുണ്ടെന്നാണ് ഇവർ ആവർത്തിച്ച് വ്യക്തമാക്കുന്നത്.എന്നാൽ ഇത് സംമ്പന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഇയാളെ കേസിൽ കുടുക്കാൻ പര്യാപ്തമായ വിവരങ്ങളൊന്നും അതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
നീല ആക്റ്റീവയിൽ മകൾക്കൊപ്പം അധികം മുടിയില്ലാത്ത ഒരുകൂട്ടുകാരി ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് ജിഷയുടെ കൊലപാതകം നടന്ന് അടുത്തനാളുകളിൽ ചാനൽ കാമറക്ക് മുന്നിൽ രാജേശ്വരി വെളി്പ്പെടുത്തിയിരുന്നു. ജിഷ ഈ പെൺകുട്ടിയുമായി കൂട്ടുകൂടി നടക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിനാൽ കൂട്ടുകാരിയോട് വീട്ടിൽ വരരുതെന്ന് താൻ വിലക്കിയതായും ഈ സന്ദർഭത്തിൽ രാജേശ്വരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം രാജേശ്വരി പിന്നീട് മാദ്ധ്യമ പ്രവർത്തകരോ പൊലീസുമായോ പങ്കുവച്ചിട്ടില്ലന്നാണ് അറിയുന്നത്.
മകളുടെ മരണത്തെത്തുടർന്നുള്ള മാനസീകാഘാതത്തിന് ചികത്സയിലായിരുന്ന ആദ്യനാളിലുണ്ടായ ഈ വെളിപ്പെടുത്തലിന് കേട്ടവരാരും കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ല. കുടുംബവുമായി അടുത്തുബന്ധമുള്ള ആളാണ് കൊലപാതകിയെന്ന ആദ്യ അന്വേഷക സംഘത്തിന്റെ നിഗമനങ്ങളാണ് പുതിയ അന്വേഷക സംഘവും പിൻതുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.