- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകൾ കൂട്ടിക്കെട്ടി നാഭിക്ക് തൊഴിച്ചു; കുനിച്ചു നിർത്തി മുതുകത്തിടിച്ചു; നെഞ്ചിലും വയറിനു പുറത്തും അനേകം പൊലീസുകാർ ഇടിച്ചുകൊണ്ടിരുന്നു; മരണവെപ്രാളം വരും വരെ കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിച്ചു; രാജേശ്വരിയുടെ മൊഴി വിശ്വസിച്ച് പൊലീസുകാർ കൊണ്ട് പോയ കാള രാത്രിയുടെ ഭയം മാറാതെ സാബു
പെരുമ്പാവൂർ: ഇനി പേടിക്കേണ്ട, ഞങ്ങൾ ഒന്നും ചെയ്യില്ല. ജിഷ വധക്കേസ്സിലെ പ്രതി അമിയൂർ ഇസ്ലാമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കുറുപ്പംപടി സി ഐ വീട്ടിലെത്തി നൽകിയ ഈ ഉറപ്പിന്റെ പച്ചപ്പിലാണ് ഇന്ന് സാബുവിന്റെ ജീവിതം. ജിഷ കേസ്സ് ഏക മകൻ സാബുവിന്റെ ജീവിതംദുരുത പൂർണ്ണമാക്കിയിരിക്കുകയാണെന്ന് ഇരിങ്ങോൾ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികകൾ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെത്തിയിരുന്നു. മറുനാടനിലൂടെ ഇതു സംമ്പന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് സാബുവിന്റെ ദുരിതകഥ മറ്റ് മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചത്. ജിഷ കൊലപാതകം സംമ്പന്ധിച്ച പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ് ,മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നായിരുന്നു ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് സിഐ വീട്ടിലെത്തി ആശ്വാസിപ്പിച്ചത്. എന്നാൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ താൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് വിവരിക്കുമ്പോൾ കുറുപ്പംപടി വട്ടോളിപ്പടി നിവാസിയായ സാബുവിന്റെ മുഖത്ത് ഇപ്പോഴും ഭയം വിട്ടൊഴിയു
പെരുമ്പാവൂർ: ഇനി പേടിക്കേണ്ട, ഞങ്ങൾ ഒന്നും ചെയ്യില്ല. ജിഷ വധക്കേസ്സിലെ പ്രതി അമിയൂർ ഇസ്ലാമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കുറുപ്പംപടി സി ഐ വീട്ടിലെത്തി നൽകിയ ഈ ഉറപ്പിന്റെ പച്ചപ്പിലാണ് ഇന്ന് സാബുവിന്റെ ജീവിതം.
ജിഷ കേസ്സ് ഏക മകൻ സാബുവിന്റെ ജീവിതംദുരുത പൂർണ്ണമാക്കിയിരിക്കുകയാണെന്ന് ഇരിങ്ങോൾ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികകൾ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെത്തിയിരുന്നു. മറുനാടനിലൂടെ ഇതു സംമ്പന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് സാബുവിന്റെ ദുരിതകഥ മറ്റ് മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചത്. ജിഷ കൊലപാതകം സംമ്പന്ധിച്ച പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ് ,മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നായിരുന്നു ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് സിഐ വീട്ടിലെത്തി ആശ്വാസിപ്പിച്ചത്.
എന്നാൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ താൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് വിവരിക്കുമ്പോൾ കുറുപ്പംപടി വട്ടോളിപ്പടി നിവാസിയായ സാബുവിന്റെ മുഖത്ത് ഇപ്പോഴും ഭയം വിട്ടൊഴിയുന്നില്ല. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന പൊലീസ് മർദ്ദനത്തിൽ തകർന്ന ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ഡ്രൈവറായ സാബു ഇപ്പോൾ നിരന്തരം ആശുപത്രികൾ കയറി ഇറങ്ങുകയാണ്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ കാളരാത്രിയെക്കുറിച്ച് സാബു വിശദമായി മറുനാടനോട് സംസാരിച്ചു. ആ രാത്രിയെ സാബു വിശദീകരിക്കുന്നത് ഇങ്ങനെ:
ഇലക്ഷന് തൊട്ടുത്ത ദിവസം രാത്രി പൊലീസ് വീട്ടിലെത്തി കൂടെവരാൻ ആവശ്യപ്പെട്ടു.ജീപ്പ് വീടിനടുത്തുനിന്ന് നീങ്ങി അധികം താമസിയാതെ തന്നെ അടുത്തിരുന്ന പൊലീസുകാരൻ കറത്ത മുഖം മൂടി അണിയിച്ചു.വല്ലാത്ത ഭയം തോന്നി .മുഖം മറച്ചതെന്തിനാണാണെന്ന് ആവർത്തിച്ച് ചോദിച്ചൾ തെറിയഭിഷേകമായിരുന്നു മറുപിടി .ഇതുകൂടിയായപ്പോൾ നെഞ്ചിടിപ്പ് കൂടി. ഏതാണ്ട് അരമുക്കാൽ മണിക്കൂറ് കഴിഞ്ഞിട്ടാണ് ജീപ്പ് നിന്നത്.തുടർന്ന് രണ്ടുപൊലീസുകാർ ഇരുകൈകളിലും പിടിച്ച് കുറച്ചുദൂരം നടത്തിച്ചു.പിന്നീട് മുഖംമൂടി നീക്കി. നിൽക്കുന്നത് ഒരുമുറിയിലാണെന്നുമനസ്സിലായി.ചുറ്റും 20ളം പേരുണ്ടായിരുന്നു. വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം ശരീരത്തിന് വിറയൽ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. നിരപരാധിയാണെന്നും ഒന്നും ചെയ്യരുതെന്നും കരഞ്ഞു പറഞ്ഞു.ഇതുവകവയ്ക്കാതെ രണ്ടുപേർ വന്ന് കൈകൾ കൂട്ടിക്കെട്ടി.
പിന്നെ ഓരോരുത്തരായി വന്ന് ചോദ്യവും മർദ്ദനവും തുടങ്ങി.നീ കൊലനടത്തിയതെങ്ങിനെയാണെന്ന് വിവരിക്കാനാണ് ആദ്യം മർദ്ദനത്തിനൊരുങ്ങിയെത്തിയ പൊലീസുകാരൻ ആവശ്യപ്പെട്ടത്. കൊല നടത്തിയിട്ടില്ലന്നും ഒന്നും അറിയില്ലെന്നും പറഞ്ഞപ്പോൾ കീഴ്‌നാഭിക്ക് തൊഴിയും മുതുകിൽ ഇടിയുകിട്ടി.പൊലീസുകാരിൽ ചിലർ തലയിൽ പലവട്ടം മുഷ്ടി ചുരുട്ടി ഇടിച്ചു.ഇടക്ക് തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു.ഇതിന് ശേഷം മർമ്മ സ്ഥാനങ്ങിൽ ഞെക്കിയും പിഴിഞ്ഞും പീഡനം തുടർന്നു. വാവിട്ട് കരഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷിണി മുഴക്കി.
ഒരു ടിം അരമണിക്കൂറോളം ചോദ്യം ചെയ്യൽ കഴിഞ്ഞ് പിന്മാറിയപ്പോൾ വേറെ മൂന്നുപേരെത്തി. നീ കൊന്നില്ലങ്കിൽ കൊന്നതാരാണെന്ന് പറയമമെന്നായിരുന്നു ഇവരുടെ ആവശ്യം.അറിയില്ലെന്ന് പറഞ്ഞപ്പോൾ ഇവരും മർദ്ദനം തുടങ്ങി. നെഞ്ചിലും വയറിലും പുറത്തും തുരുതുര ഇടിച്ചു. പല തവണ കഴുത്തിൽ കുത്തിപ്പിടിച്ചു.ശ്വാസം മുട്ടിമരണപ്പെടുന്ന് തോന്നി. മരണവെപ്രാളം കാട്ടി തുടങ്ങുമ്പോൾ കഴുത്തിലെ പിടിവിടും .പിന്നെയും പലതവണ ഇത് തുടർന്നു.ഇതിനിടയിൽ പലതവണ കാൽ വെള്ളയിൽ ചൂരൽ പ്രയോഗവും നടത്തി.
മണിക്കൂറുകളോളം ഇതുതന്നെയായിരുന്നു സ്ഥിതി.കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി നിന്നെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും നാളെ നിന്നെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും ഒരു ഒദ്യോഗസ്ഥൻ ഭീഷിണിപ്പെടുത്തി.നിവർത്തിയില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ നിങ്ങൾ പറയുന്നതെന്തും അംഗീകരിക്കാമെന്ന് മർദ്ദകരോട് ഞാൻ സമ്മതിച്ചു.ഞാൻ കുറ്റം ഏറ്റാൽ യഥാർദ്ധകുറ്റവാളി രക്ഷപെടുമെന്നും നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാനും ഞാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇത് കേട്ട് ഒരാൾ മുന്നോട്ട് വന്ന് കൈയിലെ കെട്ടഴിക്കാൻ ആവശ്യപ്പെട്ടു.പിന്നെ തല്ലിയില്ല.
കുറച്ചുനേരം അവിയെത്തന്നെയിരുത്തി. പിന്നെ മർദ്ദിക്കാൻ ഒത്തുകൂടിയ പൊലീസുകാർ തമ്മിൽ എന്തൊക്കെയോ കൂടിയാലോചനകൾ നടത്തുത് കണ്ടു.വീണ്ടും കറുത്ത മുഖംമൂടി അണിയിച്ചു.പഴയതുപോലെ പൊലീസുകാർ ഇരുവശവും നിന്ന് നടത്തിച്ചു.ജീപ്പിൽ കയറ്റി. പുലർച്ചെ 4 മണിയോടടുത്ത് വീട്ടിൽ കൊണ്ടുവന്നാക്കി. നടക്കാൻ വല്ലാതെ പാടുപെട്ടു. അപ്പൻ വാതിൽ തുറന്നപ്പോൾ കട്ടിളപ്പടിയിലും ഭിത്തിയിലും പിടിച്ച് വീഴാതെ മുറിയിലെത്തി കിടന്നു.ഉച്ചയോടെയാണ് ബോധം വീണത്. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ വല്ലാതെപാടുപെട്ടു.ആരോടും ഒന്നുംപറയാതെ ആശുപത്രിയിലെത്തി വേദനയ്ക്കുള്ള മരുന്ന് വാങ്ങി.ചതവും നീർക്കെട്ടും മാറാൻ ഇപ്പോൾ ഒരുമാസത്തോളമായി ആയുർവേദ ചികത്സയും നടത്തുന്നുണ്ട്.
പൊലീസിനെ ഇപ്പോഴും ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സാബു താൻവെളിപ്പെടുത്തിയ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന അഭ്യർത്ഥനയോടെയാണ് അഭിമുഖം അവസാനിപ്പിച്ചത്.രാജ്യത്തെ നടക്കിയ ജിഷകൊലക്കേസിൽ മാനസ്സിന്റെ സമനിലതെറ്റിയതുപോലെ പെരുമാറിയിരുന്ന രാജേശ്വരിയുടെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുത്ത പൊലീസിന്റെ വിവരമില്ലായ്മ ഒരു കുടുംമ്പത്തിന്റെ ആകെ പ്രതീക്ഷയായ നിർദ്ധന യുവാവിന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പുറേമേ ഏറ്റ പരുക്കുകൾ ഭേദപ്പെട്ടെങ്കിലും ആന്തരീക ക്ഷതങ്ങളുടെ ദൂഷ്യവശങ്ങങ്ങൾ സാബുവിനെ വല്ലാതെ അലട്ടുന്നുണ്ട്.
ജിഷ കേസ്സ് ഏക മകൻ സാബുവിന്റെ ജീവിതംദുരുത പൂർണ്ണമാക്കിയിരിക്കുകയാണെന്ന് ഇരിങ്ങോൾ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികകൾ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെത്തിയിരുന്നു. മറുനാടനിലൂടെ ഇതു സംമ്പന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് സാബുവിന്റെ ദുരിതകഥ മറ്റ് മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചത്. ജിഷ കൊലപാതകം സംമ്പന്ധിച്ച പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ് ,മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നായിരുന്നു ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ.
ഡ്രൈവറായ സാബു വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും നടത്തി വന്നിരുന്നു.സംഭവദിവസം 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു.നേരെ എതിർവശത്താണ് ജിഷയുടെ വീട് . ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകൻ പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നും മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിക്കുന്ന വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ആരോപിച്ചാണ് അന്വേഷക സംഘം ഇയാളെ നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാക്കിയരുന്നത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് സാബുവിനെയും ഈ പ്രശ്‌നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും കൊടിയ മർദ്ദനത്തിന് വിധേയക്കുകയും ചെയ്‌തെന്നാണ് പുറത്തായ വിവരം. ഈ കാട്ടാളിത്തത്തിനെതിരെ ഇവരിലൊരാൾ പോലും പൊലീസിനെ ഭയന്ന് ഇതുവരെ അധികാരകേന്ദ്രങ്ങളിൽ പരാതിപ്പെട്ടിട്ടില്ലന്നും അറിയുന്നു.
മർദ്ധനത്തിൽ പങ്കാളിയായില്ലങ്കിലും ആശ്വസം പകർന്ന് വീട്ടിലെത്തിയ കുറുപ്പംപടിയിലെ പുതിയ സർക്കിൾ ഇൻസ്പകടർ ഷംസുദ്ദീന്റെ സമീപനത്തിൽ താനും കുടുമ്പവും ഏറെ സന്തുഷ്ടമനാണെന്നും സാബു വ്യക്തമാക്കി.