- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോമോന്റെ വെളിപ്പെടുത്തൽ ഒരു ദിവസം കൊണ്ട് തീരുമെന്ന് കരുതിയത് വെറുതെയായി; എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന ചോദ്യം സജീവമായപ്പോൾ വക്കീൽ നോട്ടീസ് അയയ്ക്കാൻ ഉറച്ച് തങ്കച്ചൻ
കൊച്ചി: ജിഷാ കൊലക്കേസിൽ ഞെട്ടിക്കുന്ന സൂചനകളാണ് ജോമോൻ പുത്തൻപുരയ്ക്കൽ പുറത്തുവിട്ടത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യയോടും പറഞ്ഞു. തെളിവുകളും കൈമാറി. ഇതോടെ യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പുതിയ നീക്കവുമായി സജീവമാകുന്നു. ജോമോന്റെ ജിഷയുടെ പിതൃത്വത്തിൽ സംശയം ഉയർത്തുന്ന ആരോപണത്തിനെതിരെ അച്ഛൻ പാപ്പു പൊലീസിന് പരാതി നൽകിയുന്നു. എന്നാൽ പരാതി നൽകിയത് താൻ അല്ലെന്നും സർക്കാർ സഹായം നൽകാമെന്ന് പറഞ്ഞ് വാർഡ് മെമ്പർ ഒപ്പിട്ട് വാങ്ങിയ വെള്ളക്കടലാസിൽ ആരെങ്കിലും എഴുതി നൽകിയതാകാം ഇതെന്നും പാപ്പു പറഞ്ഞതോടെ പരാതി പൊളിഞ്ഞു. ഇതിനിടെയാണ് തനിക്കെതിരെയാണ് ജോമോൻ ആരോപണം ഉന്നയിക്കുന്നതെന്ന് തങ്കച്ചൻ തന്നെ വെളിപ്പെടുത്തയത്. നിയമനടപടിയെടുക്കുമെന്നും പറഞ്ഞു. എന്നാൽ പ്രസ്താവനയിൽ കൂടതൽ ഒന്നും നടന്നില്ല. ജോമോൻ പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതോടെ തങ്കച്ചനെതിരെ പുതിയ ആരോപണങ്ങളുമെത്തി. ഇത് മറികടക്കാൻ തനിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്ന ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ പി.പി.തങ്കച്ചൻ നിയമ നടപടിക്കൊര
കൊച്ചി: ജിഷാ കൊലക്കേസിൽ ഞെട്ടിക്കുന്ന സൂചനകളാണ് ജോമോൻ പുത്തൻപുരയ്ക്കൽ പുറത്തുവിട്ടത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യയോടും പറഞ്ഞു. തെളിവുകളും കൈമാറി. ഇതോടെ യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പുതിയ നീക്കവുമായി സജീവമാകുന്നു. ജോമോന്റെ ജിഷയുടെ പിതൃത്വത്തിൽ സംശയം ഉയർത്തുന്ന ആരോപണത്തിനെതിരെ അച്ഛൻ പാപ്പു പൊലീസിന് പരാതി നൽകിയുന്നു. എന്നാൽ പരാതി നൽകിയത് താൻ അല്ലെന്നും സർക്കാർ സഹായം നൽകാമെന്ന് പറഞ്ഞ് വാർഡ് മെമ്പർ ഒപ്പിട്ട് വാങ്ങിയ വെള്ളക്കടലാസിൽ ആരെങ്കിലും എഴുതി നൽകിയതാകാം ഇതെന്നും പാപ്പു പറഞ്ഞതോടെ പരാതി പൊളിഞ്ഞു.
ഇതിനിടെയാണ് തനിക്കെതിരെയാണ് ജോമോൻ ആരോപണം ഉന്നയിക്കുന്നതെന്ന് തങ്കച്ചൻ തന്നെ വെളിപ്പെടുത്തയത്. നിയമനടപടിയെടുക്കുമെന്നും പറഞ്ഞു. എന്നാൽ പ്രസ്താവനയിൽ കൂടതൽ ഒന്നും നടന്നില്ല. ജോമോൻ പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതോടെ തങ്കച്ചനെതിരെ പുതിയ ആരോപണങ്ങളുമെത്തി. ഇത് മറികടക്കാൻ തനിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്ന ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ പി.പി.തങ്കച്ചൻ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാമ് സൂചന. മാനനഷ്ടത്തിന് ഉടൻ വക്കീൽ നോട്ടിസ് അയക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പുറമേ കേസ് അന്വേഷണ സംഘത്തിനു മുന്നിലും ആരോപണം ആവർത്തിച്ചതിനെ തുടർന്നാണ് നിയമ നടപടി സ്വീകരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി തങ്കച്ചൻ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
എന്നാൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജോമോൻ ഉറച്ചു നിൽക്കുകയാണ്. ഒരു നേതാവിന്റേയും പേര് താൻ പറഞ്ഞിട്ടില്ലെന്നതാണ് ജോമോൻ പറയുന്നത്. എന്നാൽ താൻ ആരോപണം ഉന്നയിച്ച യുഡിഎഫ് നേതാവ് പി.പി. തങ്കച്ചനാണെന്ന് ജോമോൻ അന്വേഷണ സംഘം മുൻപാകെ മൊഴി നൽകി. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ യുഡിഎഫ് നേതാവാരെന്ന് ജോമോൻ വ്യക്തമാക്കിയിരുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരി തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നത് സംബന്ധിച്ച തെളിവുകളും ജോമോൻ കൈമാറി. തങ്കച്ചനെ അടുത്ത ദിവസം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ജിഷ പെരുമ്പാവൂരിലെ യുഡിഎഫ് നേതാവിന്റെ മകളാണെന്നും സ്വത്തിൽ അവകാശമുന്നയിച്ചതാണ് കൊലക്ക് കാരണമെന്നും ചൂണ്ടിക്കാട്ടി ജോമോൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷിക്കുന്ന എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് ഏഴ് മണി വരെ നീണ്ടു.
പരാതിയിൽ ഉറച്ച് നിൽക്കുന്നതായി ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. പരാതി നൽകിയതിന് തന്നെ കള്ളക്കേസിൽ കുടുക്കി. തങ്കച്ചന്റെ വിശ്വസ്തനായ ഗ്രാമപഞ്ചായത്തംഗവും പൊലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് തനിക്കെതിരെ കേസ് നൽകാൻ ജിഷയുടെ പിതാവിനെ സ്വാധീനിച്ചതെന്നും ജോമോൻ ആരോപിച്ചു.
ഉന്നത കോൺഗ്രസ് നേതാവിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയതായി ജോമോൻ പുത്തൻപുരയ്ക്കൽ വെളിപ്പെടുത്തി. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ പത്തുമണിക്കൂർ നീണ്ട മൊഴിയെടുക്കലിലാണ് തെളിവുകൾ നൽകിയതത്രേ. ജിഷയുടെ മാതാവ് രാജേശ്വരി 20 വർഷത്തോളം ഈ നേതാവിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്നുവെന്ന് ജോമോന്റെ മൊഴി. ജിഷയുടെ കൊലയാളിയെ കണ്ടെത്തുന്നതിനുള്ള വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തെ ബോധിപ്പിച്ചെന്നും ജോമോൻ പറയുന്നു.