- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നമായ മൃതദ്ദേഹത്തിൽ ആഴത്തിലുള്ള മുറിവുകളും കുടൽമാല പുറത്തുവന്നിട്ടും പൊലീസ് ആദ്യം പറഞ്ഞതു കൊലപാതകമാണോ എന്ന് ഉറപ്പില്ലെന്ന്; ജിഷയുടെ അരുംകൊലയെ കൈകാര്യം ചെയ്തത് മാട് ചത്ത ലാഘവത്തോടെ: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പരക്കം പാഞ്ഞ് പൊലീസ്
കോതമംഗലം: ജിഷ കൊല്ലപ്പെട്ടത് അതിക്രൂരമായ ആക്രമണത്തെത്തുടർന്നാണെന്ന് വ്യക്തമായിട്ടും ഒരു മാട് ചത്തതിന്റെ ഗൗരവം പോലും കേസിന് നൽകാതിരുന്ന കുറുംപ്പംപടി സി ഐയുടെ നിപലാട് കടുത്ത വിമർശനത്തിന് ഇടയാക്കുന്നു. തന്റെ പരാതികളിൽ ലോക്കൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലന്നുള്ള ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ കേസിലെ സി ഐയുടെ തണുപ്പൻ സമീപനം ഉന്നതവൃത്തങ്ങളിലും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് കുറുപ്പംപടി എസ് ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇവർ അറിയിച്ചതനുസരിച്ച് തൊട്ടുപിന്നാലെ സി ഐ എൻ എ രാജേഷും ഏതാനും പൊലീസുകാരും സ്ഥലത്തെത്തി. മൃതദ്ദേഹം കിടന്നിരുന്ന മുറിയിൽ കയറി പ്രാഥമീക നിരീക്ഷണം പൂർത്തിയാക്കി നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ സി ഐ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകനോട് നടത്തിയ വെളിപ്പെടുത്തൽ നിലവിലെ സാഹചര്യവുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ലന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകമെന്ന് ഉറപ്പിച്ച് പ
കോതമംഗലം: ജിഷ കൊല്ലപ്പെട്ടത് അതിക്രൂരമായ ആക്രമണത്തെത്തുടർന്നാണെന്ന് വ്യക്തമായിട്ടും ഒരു മാട് ചത്തതിന്റെ ഗൗരവം പോലും കേസിന് നൽകാതിരുന്ന കുറുംപ്പംപടി സി ഐയുടെ നിപലാട് കടുത്ത വിമർശനത്തിന് ഇടയാക്കുന്നു. തന്റെ പരാതികളിൽ ലോക്കൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലന്നുള്ള ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ കേസിലെ സി ഐയുടെ തണുപ്പൻ സമീപനം ഉന്നതവൃത്തങ്ങളിലും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് കുറുപ്പംപടി എസ് ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇവർ അറിയിച്ചതനുസരിച്ച് തൊട്ടുപിന്നാലെ സി ഐ എൻ എ രാജേഷും ഏതാനും പൊലീസുകാരും സ്ഥലത്തെത്തി. മൃതദ്ദേഹം കിടന്നിരുന്ന മുറിയിൽ കയറി പ്രാഥമീക നിരീക്ഷണം പൂർത്തിയാക്കി നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ സി ഐ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകനോട് നടത്തിയ വെളിപ്പെടുത്തൽ നിലവിലെ സാഹചര്യവുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ലന്നും വ്യക്തമായിട്ടുണ്ട്.
കൊലപാതകമെന്ന് ഉറപ്പിച്ച് പറയാനാവില്ലന്നും അന്വേഷണം നടത്തിവരികയാണെന്നും മാത്രമായിരുന്നു സി ഐ യുടെ വെളിപ്പെടുത്തൽ. മൃതദേഹം കാണിക്കണമെന്ന മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ആവശ്യം സി ഐ പാടെ അവഗണിക്കുകയായിരുന്നു. ഈ സമയം ഇവിടെ പൊലീസുകാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലന്നതാണ് ഏറെ ശ്രദ്ധേയം. നഗ്നമായ നിലയിലായിരുന്ന മൃദ്ദേഹത്തിലെ ആഴത്തിലുള്ള മുറിവുകളും ജനനേന്ദ്രിയത്തിൽ കൂടി കുടൽമാല പുറത്തുവന്നിരുന്നതും ഒറ്റനോട്ടത്തിൽ തന്നെ ദൃശ്യമാവുമെന്നാണ് പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ഈ സാഹചര്യത്തിൽ സി ഐ കൊലപാതക സാധ്യത തള്ളിയത് മാദ്ധ്യമപ്രവർത്തകരെ വല്ലാതെ വട്ടംകറക്കി.
നിഷ്ഠൂര കൊലപാതകത്തെ ദൂരൂഹ മരണമെന്ന നിലയിലാണ് പിറ്റേന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പ്രധാനകാരണം സി ഐ സംഭവത്തെ നിസാരവൽക്കരിച്ചതാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതുകൊണ്ടുമാത്രമാണ് പൊലീസ് മനഃപ്പൂർവ്വം മറച്ചവയ്ക്കപ്പെട്ട ഈ പൈശാചിക കൊലപാതകത്തെക്കുറച്ചറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയാനിടയാത്.
വ്യാഴാഴ്ച 8 മണിയോടെ ജഡം കണ്ടെത്തിയിട്ടും മരണത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ പുറത്തുവന്നത് തിങ്കളാഴ്ചയോടെയാണ്.രാഷ്ട്രീയ താൽപര്യം കണക്കിലെടുത്തുകൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാൻ സി ഐ നിർബന്ധിതനാവുകയായിരുന്നെന്നും ഇക്കാര്യത്തിൽ വ്യാഴാഴ്ച രാത്രി തന്നെ ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. തെരഞ്ഞെടുപ്പ് വേളയായത് തന്നെയാണ് ഇതിന് കാരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ആഭ്യന്തര വകുപ്പാണ് ജിഷയുടെ കൊലപാതകത്തിൽ കടുത്ത പ്രതിരോധത്തിൽ ആയിരിക്കുന്നത്.