- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂരിൽ പിടിയിലായ ആൾ തന്നെ കൊലപാതകിയെന്ന് വിശ്വസിച്ച് പൊലീസ് മുൻപോട്ട്; പ്രതി കുറ്റം സമ്മതിച്ചതായി സൂചന; വിവരങ്ങൾ രഹസ്യമാക്കി വച്ച് പൊലീസ്
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരിയായി കൊലചെയ്യപ്പെട്ട സംഭവത്തിലെ അന്വേഷണം വഴിത്തിരിവിൽ എത്തിയതായി സൂചന. ജിഷയുടെ അയൽവാസികളും സഹോദരിയുമായി ബന്ധമുള്ളവരുമായി ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിൽ പ്രതിയെന്ന് കരുതുന്നയാളിലേക്ക് പൊലീസ് എത്തിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജിഷയുെട അയൽവാസി തന്നെയാണ് കൊലപാതികയെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ബാംഗ്ലൂരിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യുന്ന ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് വിവരം. അന്വേഷണ സംഘത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം എവിടെയെന്നു പ്രതി വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ ജിഷയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്താനായി ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജിഷയുടെ വീടിനു മുന്നിലുള്ള കനാലിലും പിന്നിലെ പറമ്പിലുള്ള ചെങ്കല്ല് മടയിലും ത
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരിയായി കൊലചെയ്യപ്പെട്ട സംഭവത്തിലെ അന്വേഷണം വഴിത്തിരിവിൽ എത്തിയതായി സൂചന. ജിഷയുടെ അയൽവാസികളും സഹോദരിയുമായി ബന്ധമുള്ളവരുമായി ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിൽ പ്രതിയെന്ന് കരുതുന്നയാളിലേക്ക് പൊലീസ് എത്തിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജിഷയുെട അയൽവാസി തന്നെയാണ് കൊലപാതികയെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
ബാംഗ്ലൂരിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യുന്ന ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് വിവരം. അന്വേഷണ സംഘത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം എവിടെയെന്നു പ്രതി വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ ജിഷയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്താനായി ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജിഷയുടെ വീടിനു മുന്നിലുള്ള കനാലിലും പിന്നിലെ പറമ്പിലുള്ള ചെങ്കല്ല് മടയിലും തെരച്ചിൽ നടത്തിയെങ്കിലും ആയുധങ്ങളോ വസ്ത്രങ്ങളോ കണ്ടെത്താനായില്ല.
ഇരിങ്ങോൾ കാവിലെ വനത്തിൽ പൊലീസ് ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതി നൽകിയ വിവരമനുസരിച്ചാണ് പൊലീസ് ഇവിടങ്ങളിൽ അന്വേഷണം നടത്തിയത്. ഇരുപത്തഞ്ച് ഏക്കർ വിസ്തൃതിയുള്ള വനത്തിലെ തെരച്ചിൽ ദുഷ്‌കരമെന്ന് മനസിലാക്കി പൊലീസുകാർ പിൻവാങ്ങി. ആയുധം കണ്ടെത്താനായാലും അത് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നു ശാസ്ത്രീയമായി തെളിയിക്കാൻ ബുദ്ധിമുട്ടാകുമെന്നു പൊലീസ് കരുതുന്നു. സംഭവശേഷം കുറുപ്പംപടി പ്രദേശത്ത് നാലു തവണ മഴ പെയ്തതാണു പ്രശ്‌നം.
ജിഷയുടെ വീട്ടിൽ ഇന്നലെ നടത്തിയ സൂക്ഷ്മ പരിശോധനയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സാധനം വാങ്ങിയതിന്റെ ബിൽ പൊലീസ് കണ്ടെടുത്തതായും വിവരമുണ്ട്. ഇത് പ്രതിയുടേതാണോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിദഗ്ദ്ധർ ഇന്നലെ കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. സൈബർ സെൽ മുൻ സിഐ ഫ്രാൻസിസ് പെരേര കേസിനു തുമ്പുണ്ടാക്കാനുതകുന്ന നിർദ്ദേശങ്ങളടങ്ങിയ ഫയൽ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി. എന്നാൽ, ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ള പദ്ധതിയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ജിഷയുടെ രണ്ടാമത്തെ മൊബൈൽ ഫോണിന്റെ നമ്പർ തിരിച്ചറിഞ്ഞതായും വിവരമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആയുധം കണ്ടെടുക്കാൻ വേണ്ടി പൊലീസ് തിരച്ചിൽ നടത്തിയ ഇരിങ്ങോൽ കാവ് ജിഷയുടെ വീടിന് സമീപത്ത് തന്നെയാണ്. കസ്റ്റഡിലിയുള്ള വ്യക്തിയുടെയും ജിഷയുടെയും വീടിന് ഒരു കിലോമീറ്റർ അകലെയാണ് കാവ്. സെർച്ച് ലൈറ്റുകളുടെ വെളിച്ചത്തിൽ നാലു മണിക്കൂർ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇന്നലെ പുലർച്ചെ ആറു മണിയോടെ മറ്റൊരു സംഘം ജിഷയുടെ വീടിനോട് ചേർന്നുള്ള കനാലിൽ ഇറങ്ങി. പ്രതി കാലും മുഖവും കഴുകിയെന്ന് സമീപവാസിയായ വീട്ടമ്മ മൊഴി നൽകിയ സ്ഥലം ഒരു കിലോമീറ്റർ ദൂരത്തിൽ പത്തംഗ സംഘം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.
ആസൂത്രിതമായ കൊലപാതകമാണെങ്കിലും ഇതിനിടയിൽ പ്രതിയുടെ വസ്ത്രങ്ങളിൽ രക്തം ചിതറിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. അതിനാൽ അടുത്ത പ്രധാന ജംഗ്ഷനായ കുറുപ്പുംപടിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രതി വസ്ത്രം മാറി ഉപേക്ഷിച്ചിരിക്കാമെന്ന് കരുതുന്നു. ജംഗ്ഷനിലേക്കുള്ള യാത്രക്കിടയിൽ വിജനമായ സ്ഥലം കാവായതിനാലാണ് പൊലീസ് അവിടെ പരിശോധന നടത്തിയത്.
അതിനിടെ പ്രതിയുടെ പുതിയ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെന്ന് പറയുമ്പോഴും പുറത്തുവിട്ടിട്ടില്ല. പരസ്യമായ തെളിവെടുപ്പ് തൽക്കാലം ഒഴിവാക്കുന്നതിന് കസ്റ്റഡിയിലുള്ള പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം വരച്ച് മാതാവിനെയും മറ്റുള്ളവരെയും കാണിക്കുന്നതിനാണ് ഈ നീക്കമെന്നാണ് സൂചന. നിർണായക മൊഴി നൽകിയ സമീപവാസികളെയും ചിത്രം കാണിക്കും. അതേസമയം, തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടാൽ മതിയെന്ന രാഷ്ട്രീയ സമ്മർദ്ദവും അന്വേഷണ സംഘം അഭിമുഖീകരിക്കുന്നതായാണ് വിവരം.
ഇതനിടെ കൊല്ലപ്പെടും മുമ്പ് ജിഷ സുരക്ഷയ്ക്കായി ആയുധം കരുതിയിരുന്നതായി പൊലീസ് തയ്യാറാക്കിയ മഹസർ റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറിയുടെ കിഴക്ക് ഭാഗത്ത് തുണി നിറച്ച ഒരു ചാക്ക് ചാരി വച്ചിരുന്നു. അതിന് സമീപം മടക്കി വച്ചിരുന്ന പ്‌ളാസ്റ്റിക്ക് പുൽപ്പായിലെ തലയിണക്കടിയിൽ മൂർച്ചയേറിയ വാക്കത്തിയുണ്ടായിരുന്നു. റബറിന്റെ കറുത്ത പിടിയോടെ 48 സെന്റീ മീറ്റർ നീളമുള്ള വാക്കത്തിയാണ് കണ്ടെത്തിയതെന്നും മഹസറിൽ പറയുന്നു.
അതേസമയം, സംഭവം നടന്ന ഏപ്രിൽ 28ന് തന്നെ ആദ്യത്തെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് തയ്യാറാക്കി. ഇത് 30 നാണ് കോടതിയിൽ സമർപ്പിച്ചത്. മാനഭംഗക്കുറ്റം ചുമത്താതെയായിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാനഭംഗക്കുറ്റം മറ്റൊരു കടലാസിലെഴുതി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി. 29ന് തയ്യാറാക്കിയ എഫ്.ഐ.ആറിലെ ഈ ഭാഗം നാലാം തീയതിയാണ് കോടതി സ്വീകരിച്ചത്.
കൊലയാളിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം മെയ് രണ്ടിനാണ് കണ്ടെത്തിയതെന്ന് തൊണ്ടികൾ സംബന്ധിച്ച വിവരത്തിൽ വ്യക്തമാക്കുന്നു. ജിഷയുടെ വീടിന്റെ എതിർവശത്തെ വൈദ്യുതി പോസ്റ്റിന് 28 മീറ്റർ മാറിയാണ് ചെരുപ്പുകൾ ലഭിച്ചത്. ആദ്യ ചെരുപ്പിൽ നിന്ന് രണ്ട് മീറ്റർ മാറിയായിരുന്നു രണ്ടാമത്തെ ചെരുപ്പ് , ഇവയിൽ വലതുകാലിലെ ചെരുപ്പിന്റെ അടിയിൽ ചെളിയും സിമന്റിന്റെ അംശങ്ങളുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.