- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തങ്കച്ചന്റെ മകൻ വർഗീസ് കൊല്ലിച്ചുവെന്ന് സംശയിക്കുന്നു; പിടിക്കപ്പെട്ട പ്രതി പൊലീസിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആൾ; 15 ലക്ഷം കിട്ടിയപ്പോൾ രാജേശ്വരിയുടെ കണ്ണു മഞ്ഞളിച്ചു: അന്വേഷണ സംഘത്തെ വിശ്വസിക്കാതെ ജിഷയുടെ പിതാവ് പാപ്പു
കൊച്ചി: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. പക്ഷെ തന്റെ മകളെ കൊല്ലിച്ചത് മുൻ മന്ത്രി പി പി തങ്കച്ചന്റെ മകൻ വർഗീസ് തന്നെയാണ്. തനിക്ക് വധഭീഷണിയുള്ളതിനാലാണ് താൻ ഇത് പുറത്തുപറയാതിരുന്നതെന്ന് പാപ്പു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ പാപ്പു ഹൈക്കോടതിയിലേക്ക്. ചാനലുക്കാർ പലരും തന്നെ സമീപിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ചെങ്കിലും ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും അവർ വാർത്തയായി നൽകിയില്ല. മറിച്ച ഞാൻ പറഞ്ഞതിന് എതിരായി വാർത്ത നൽകി. എനിക്ക് ആരെയും വിശ്വാസമില്ല. യുഡിഎഫും, എൽ ഡി എഫും ഒത്തുക്കളിച്ച് എന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്. പെരുമ്പാവൂർ മുഴുവൻ ജനങ്ങളും കൊലപാതകം ആസൂത്രണം ചെയ്തത് ജോർജുക്കുട്ടിയാണെന്ന് വിളിച്ചുപറഞ്ഞിട്ടുംഅതുവഴി ആരും അന്വേഷണം നടത്തിയില്ല.പൊലീസ് ഇപ്പോൾ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാൻ നോക്കുകയാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തികളല്ല കൊലപാതകത്തിൽ നടന്നത്.
കൊച്ചി: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. പക്ഷെ തന്റെ മകളെ കൊല്ലിച്ചത് മുൻ മന്ത്രി പി പി തങ്കച്ചന്റെ മകൻ വർഗീസ് തന്നെയാണ്. തനിക്ക് വധഭീഷണിയുള്ളതിനാലാണ് താൻ ഇത് പുറത്തുപറയാതിരുന്നതെന്ന് പാപ്പു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ പാപ്പു ഹൈക്കോടതിയിലേക്ക്. ചാനലുക്കാർ പലരും തന്നെ സമീപിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ചെങ്കിലും ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും അവർ വാർത്തയായി നൽകിയില്ല. മറിച്ച ഞാൻ പറഞ്ഞതിന് എതിരായി വാർത്ത നൽകി.
എനിക്ക് ആരെയും വിശ്വാസമില്ല. യുഡിഎഫും, എൽ ഡി എഫും ഒത്തുക്കളിച്ച് എന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്. പെരുമ്പാവൂർ മുഴുവൻ ജനങ്ങളും കൊലപാതകം ആസൂത്രണം ചെയ്തത് ജോർജുക്കുട്ടിയാണെന്ന് വിളിച്ചുപറഞ്ഞിട്ടും
അതുവഴി ആരും അന്വേഷണം നടത്തിയില്ല.പൊലീസ് ഇപ്പോൾ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാൻ നോക്കുകയാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തികളല്ല കൊലപാതകത്തിൽ നടന്നത്. ഇപ്പോൾ പിടിക്കപ്പെട്ട പ്രതി പൊലീസിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആളാണ്. ഇയ്യാളെ പാലക്കാടുനിന്നും പിടിച്ചുവെന്ന് തന്നോട് പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണ്.
കൊലപാതകം ചെയ്തശേഷം തെളിവുകൾ നശിപ്പിക്കാനും ഇത്രയും നാൾ പൊലീസിനെയും ഒരുനാടിനെയും വെട്ടിച്ച് കഴിയാൻ മാത്രം കഴിവുള്ള ആളല്ല ഇപ്പോൾ പൊലീസ് പിടിയിലുള്ളയാൾ. മുന്നണികൾ രണ്ടും തന്നെയും കുടുംബത്തെയും പറ്റിച്ച സാഹചര്യത്തിൽ തന്റെ മകളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം തവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കലാഭവൻ മണിയുടെ മരണം അന്വേഷിക്കാൻ സർക്കാർ കാട്ടിയ അതേ ഊർജം ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിലും കാട്ടണമെന്നും പാപ്പു ആവശ്യപ്പെട്ടു.അതേസമയം ജിഷയെ കൊല്ലിച്ചത് പി പി തങ്കച്ചന്റെ മകൻ വർഗീസ് തന്നെയെന്നാണ് തന്റെ വിശ്വാസം.
മകൾ മരിച്ചയുടൻ ആശുപത്രിയിൽ കഴിഞ്ഞ എന്നെ കുറുപ്പംപടി മേഖലയിൽനിന്നുള്ള ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം വന്നു കണ്ടിരുന്നു. മകളുടെ കാര്യങ്ങൾ പറഞ്ഞതിനുശേഷം ഇയ്യാൾ തന്റെ പോക്കറ്റിലേക്ക് ആയിരത്തിന്റെ നോട്ട് തിരികെ തന്നിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനാൽ തന്നെ സഹായിക്കാനാണ് പണം നൽകിയതെന്നു കരുതി. എന്നാൽ നാളിതുവരെ തന്നെ കണ്ടാൽ ഒന്നു ചിരിക്കാൻ പോലു തയ്യാറാകാത്ത പഞ്ചായത്ത് അംഗത്തിന്റെ നീക്കം പിന്നീടാണ് താൻ മനസിലാക്കിയത്. പിന്നീട് തന്റെ മകളുടെ മരണം വിവാദത്തിലേക്ക് പോയ സാഹചര്യത്തിൽ കെപിസിസിയുടെ ഭാഗത്തുനിന്നും 15 ലക്ഷം രൂപയാണ് സഹായമാണ് എന്റെ ഭാര്യ വാങ്ങിയത്. ഇത് ലഭിച്ചതോടെ അവർ മലക്കം മറിഞ്ഞു. പണം കണ്ട് കണ്ണ് മഞ്ഞളിച്ച അവൾ എല്ലാം മറന്നു.
പി പി തങ്കച്ചന്റെ വീട്ടിൽ വേലയ്ക്ക് നിന്നതും കൊലപാതകത്തിൽ അയ്യാളുടെ മകന്റെ പങ്കും അവൾ മറന്നു. ഇപ്പോൾ പെൻഷനും വീടും മൂത്തമകൾക്ക് ജോലിയും ലഭിച്ചതോടെ അവൾ കൊലപാതകികൾക്കൊപ്പം ചേർന്നു. നൊന്തു പെറ്റ മകളെ മറന്നു. ആരൊക്കെ ഏതു ചേരിയിൽ ചേർന്നാലും തന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും പൊലീസ് പുറത്തുക്കൊണ്ടുവരണം. എങ്കിലെ ഇനിയും ഇത്തരം കൊലപാതകങ്ങൾ തടയാൻ കഴിയുകയുള്ളു. തനിക്ക് ആരെയും വിശ്വാസമില്ല. പണം ജോലിയും ലഭിച്ചു കഴിഞ്ഞപ്പോൾ എന്റെ വീട്ടുക്കാരും ചുവടുമാറുന്നതായാണ് മനസിലാക്കാൻ കഴിയുന്നത്.
തന്റെ മകൾ നെഞ്ചിൽ പെൻക്യാമറയും തലയിണക്കടിയിൽ കത്തിയും തിരുകി കഴിഞ്ഞപ്പോൾ മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചതാണ്. പക്ഷെ നടപടിയെടുത്തില്ല. കൊലപാതകത്തിന് ഉപയോഗിച്ചത് കമ്പിപാരയാണെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ കൊല്ലാൻ ഉപയോഗിച്ചത് കത്തിയാണെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിൽ തരാതരം നോക്കി വാക്കുമാറുന്ന പൊലീസിനെ വിശ്വസിക്കാൻ കഴിയില്ല. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടിക്കൂടണമെന്നു മാത്രമെ ഈ അവസരത്തിൽ പറയാനുള്ളൂവെന്നും പാപ്പു പറഞ്ഞു.