- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോമോൻ പുത്തൻപുരയ്ക്കലിനെതിരായ പരാതി തന്റെ അറിവോടെ അല്ല; കോൺഗ്രസുകാരനായ വാർഡ് മെമ്പർ സർക്കാർ സഹായം വാങ്ങിനൽകാം എന്നു പറഞ്ഞു വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങി; ആയിരം രൂപ നൽകിയെന്നും ജിഷയുടെ അച്ഛൻ പാപ്പു: കൊലപാതകക്കേസിൽ നേതാക്കൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ആരെ?
കൊച്ചി: തന്റെ അറിവില്ലാതെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരായ പരാതിയെന്നു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പു. കോൺഗ്രസുകാരനായ വാർഡ് മെമ്പർ സർക്കാർ സഹായം വാങ്ങിനൽകാം എന്നു പറഞ്ഞു വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും പാപ്പു പറഞ്ഞു. സർക്കാർ സഹായം ലഭിക്കുമെന്നു വിചാരിച്ചാണ് ഒപ്പിട്ടു നൽകിയത്. വാർഡംഗം വിനോദും ഒരു പൊലീസുകാരനും ചേർന്നാണ് തന്റെ കൈയിൽ നിന്നു പേപ്പർ ഒപ്പിട്ടുവാങ്ങിയത്. തനിക്ക് ആയിരം രൂപ തന്നെന്നും പാപ്പു പറഞ്ഞു. ജിഷയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഈ നീക്കമെന്നാണു വിലയിരുത്തൽ. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പി പി തങ്കച്ചനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമായിരിക്കെയാണു പാപ്പുവിന്റെ വെളിപ്പെടുത്തൽ വരുന്നത്. കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്റെ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ജോമോനെതിരെയുള്ള കേസ് ഫയൽ കുറുപ്പംപടി പൊലീസ് അന്വേഷണ ഉദ്യേ
കൊച്ചി: തന്റെ അറിവില്ലാതെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരായ പരാതിയെന്നു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പു. കോൺഗ്രസുകാരനായ വാർഡ് മെമ്പർ സർക്കാർ സഹായം വാങ്ങിനൽകാം എന്നു പറഞ്ഞു വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും പാപ്പു പറഞ്ഞു.
സർക്കാർ സഹായം ലഭിക്കുമെന്നു വിചാരിച്ചാണ് ഒപ്പിട്ടു നൽകിയത്. വാർഡംഗം വിനോദും ഒരു പൊലീസുകാരനും ചേർന്നാണ് തന്റെ കൈയിൽ നിന്നു പേപ്പർ ഒപ്പിട്ടുവാങ്ങിയത്.
തനിക്ക് ആയിരം രൂപ തന്നെന്നും പാപ്പു പറഞ്ഞു. ജിഷയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഈ നീക്കമെന്നാണു വിലയിരുത്തൽ.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പി പി തങ്കച്ചനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമായിരിക്കെയാണു പാപ്പുവിന്റെ വെളിപ്പെടുത്തൽ വരുന്നത്.
കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്റെ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ജോമോനെതിരെയുള്ള കേസ് ഫയൽ കുറുപ്പംപടി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ ഡിവൈഎസ്‌പി കെ.എസ്.സുദർശനു കൈമാറിയിരുന്നു.
ഐജിക്കു പരാതി ലഭിച്ചതിനെ തുടർന്നു പട്ടികജാതി-വർഗ പീഡന നിയമപ്രകാരമാണു ജോമോനെതിരെ കേസ് എടുത്തത്. യുഡിഎഫ് കൺവീനർ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ജിഷയുടെ പിതാവാണു പി പി തങ്കച്ചനെന്നുമാണു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നത്.
നേതാവിന്റെ വീട്ടിൽ ചെന്നു സ്വത്തിൽ അവകാശം ചോദിച്ചതിനുപിന്നാലെയാണു ജിഷയെ കൊലപ്പെടുത്തിയതെന്നു ജോമോൻ ആരോപിച്ചു. ഇക്കാര്യത്തിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതു നിഷേധിച്ചു പി പി തങ്കച്ചനും രംഗത്തെത്തിയിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റിനു വെല്ലുവിളിച്ചാണ് ഇക്കാര്യത്തിൽ ജോമോൻ മറുപടി നൽകിയത്. ഇതിനിടെയാണു ജിഷയുടെ പിതാവിന്റെ പരാതിയിൽ ജോമോനെതിരെ കേസെടുത്തത്. സംഭവം വിവാദമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ജിഷയുടെ അച്ഛൻ പാപ്പു രംഗത്തെത്തിയത്.