- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ പ്രകീർത്തിച്ച് നടൻ ജിഷ്ണു; നഴ്‌സുമാരുടെ സേവനങ്ങൾക്ക് താരത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഫേസ്‌ബുക്ക് പോസ്റ്റിൽ
തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാർക്ക് ആശംസകൾ അറിയിച്ച് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നടൻ ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ജിഷ്ണു നഴ്‌സുമാർക്കൊപ്പം നിൽക്കുന്ന പഴയ ചിത്രവും ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സേവനങ്ങ
തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാർക്ക് ആശംസകൾ അറിയിച്ച് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നടൻ ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ജിഷ്ണു നഴ്‌സുമാർക്കൊപ്പം നിൽക്കുന്ന പഴയ ചിത്രവും ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട.
വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ച് ജിഷ്ണു പോസ്റ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ 20 ലക്ഷം നഴ്‌സുമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 18 ലക്ഷം പേരും കേരളത്തിലാണ് ജോലി ചെയ്യുന്നതെന്ന് ജിഷ്ണു പറയുന്നു. ഇന്ത്യയിലെ 75 ശതമാനം കുടുംബങ്ങളിലെയും അംഗങ്ങളിൽ ഒരു നഴ്‌സ് ഉണ്ടായിരിക്കും. മതിയായ വേതനം ലഭിക്കാതിരിക്കുമ്പോഴും മലയാളികളായ നഴ്‌സുമാർ തങ്ങളുടെ ജോലി മടി കൂടാതെ ചെയ്യുന്നവരാണെന്ന ഗവൺമെന്റ് നഴ്‌സിങ് കോളേജിലെ പ്രൊഫസറായ അംബികയുടെ വാക്കുകളും ജിഷ്ണു പോസ്റ്റിൽ പരാമർശിക്കുന്നു.
ഏറ്റവും മികച്ച രീതിയിൽ നഴ്‌സുമാർക്ക് പരിശീലനം നൽകുന്നത് കേരളത്തിലാണ്. എന്നാൽ അവരുടെ സ്‌പെഷ്യലൈസേഷൻ ആരും വിലവയ്ക്കുന്നില്ലെന്ന അദ്ധ്യാപികയായ മേരി ജോസഫിന്റെ വാക്കുകളും ജിഷ്ണു കടമെടുത്തിട്ടുണ്ട്. പല സ്വകാര്യ നഴ്‌സിങ് സ്ഥാപനങ്ങളും നഴ്‌സുമാർക്ക് നിയമന ഉത്തരവ് നൽകാനോ ആദ്യത്തെ ഒന്നര വർഷം ശമ്പളം നൽകാനോ തയ്യാറാകാറില്ല. പരിശീലനത്തിന്റെ പേരു പറഞ്ഞാണിങ്ങനെ ചെയ്യുന്നത്. ഇനി നഴ്‌സുമാർ ഗർഭം ധരിച്ചാൽ അവരോട് രാജി വച്ച് പോകാൻ ആവശ്യപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും ജിഷ്ണു ചൂണ്ടിക്കാട്ടുന്നു.
വിവിധ റിക്രൂട്ടിങ് ഏജൻസികൾക്ക് നൽകാനായി വൻ തുക വായ്പ എടുക്കുന്ന നഴ്‌സുമാർ ജോലി കിട്ടിയ ശേഷം അത് തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലാണ് കടൽ കടന്ന് ജോലിക്കു പോകുന്നത്. എന്നാൽ അവിടെ അവർക്ക് ഒരു തരത്തിലുള്ള ജോലി സ്ഥിരതയും ഇല്ല. അവരുടെ മേലുള്ള സമ്മർദ്ദങ്ങളും ഏറെയാണ്. മാത്രമല്ല, ആശുപത്രി മാനേജ്‌മെന്റിന്റെ പീഡനവും സഹിക്കേണ്ടി വരുന്നുവെന്നും ജിഷ്ണു ഓർമപ്പെടുത്തുന്നു.
സമ്മർദ്ദത്തിന് അടിപ്പെട്ട് താനൊരിക്കൽ ക്ഷുഭിതനായി സംസാരിച്ചപ്പോൾ, തന്റെ അവസ്ഥ മനസിലാക്കി സമാധാനിപ്പിച്ച നഴ്‌സിനെയും ജിഷ്ണു ഓർക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഏവർക്കും ആശംസകൾ അർപ്പിച്ചാണ് ജിഷ്ണു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Wishing all the Angels on #WorldNurseDayWe truly and sincerley praise them for their services to the society but do we...
Posted by Jishnu Raghavan on Tuesday, 12 May 2015