- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നാല് പതിറ്റാണ്ട് മുമ്പു വരെ ഇന്ത്യക്കൊപ്പം ഒരേപോലെ നീങ്ങിയ ചൈന എങ്ങനെ ഇന്ത്യയേക്കാൾ നാല് മടങ്ങ് വികസിച്ചു? ജോൺ ബ്രിട്ടാസിന്റെ ചൈനീസ് സ്തുതിഗീതത്തിന് ഫേസ്ബുക്കിലൂടെ ഒരു ചെറുപ്പക്കാരൻ നൽകിയ മറുപടി വൈറലാകുമ്പോൾ
ബഹുമാനപെട്ട ജോൺ ബ്രിട്ടാസ്, ഇന്നത്തെ മാതൃഭൂമി പത്രത്തിൽ താങ്കൾ എഴുതിയ കുറിമാനം വായിച്ചു. ആദ്യം കണ്ണിലുടക്കിയത് താങ്കളുടെ ഫോട്ടോയാണ്. താങ്കളുടെ ലേഖനം നരേന്ദ്ര മോദി വിമര്ശനമോ അല്ലെങ്കിൽ പിണറായി സ്തുതികളോ ആണെന്ന് കരുതിയപ്പോഴാണ് ലേഖനത്തിന്റെ ഹെഡിങ് ശ്രദ്ധിച്ചത് ' ചൈന മുന്നേറുന്നത് എന്തുകൊണ്ട്' മധുരമനോജ്ഞ ചൈനയുടെ കുതിപ്പിനെ കുറിച്ച് താങ്കൾ അന്തർഗള നിർഗളം പൊലിപ്പിച്ചു എഴുതിയിട്ടുണ്ട്. ചൈനീസ് എംബസിക്കു ഈ ലേഖനം തർജ്ജിമ ചെയ്തു അയച്ചു കൊടുത്താൽ അവർ വല്ല ഉപഹാരവും തന്നേക്കും. എന്നിട്ട് ഈ ലേഖനം ചൈനീസ് എംബസിയിൽ ചില്ലിട്ടും വെക്കും. അത്ര മനോഹരമായി ചൈനയെ വാഴ്‌ത്തിപ്പാടിയിട്ടുണ്ട് താങ്കൾ.ഇതിൽ താങ്കൾ എടുത്തുപറയുന്ന കാര്യം ' ഇന്ത്യയും ചൈനയും നാലു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യയും ചൈനയും സമാനങ്ങളായ സൂചകങ്ങളിലായിരുന്നു എങ്കിൽ ഇപ്പോൾ ചൈന ഇന്ത്യയേക്കാൾ 4-5 മടങ്ങു മുമ്പിലാണ്' എന്ന്. ചൈനീസ് വീരകഥകൾ പറഞ്ഞ താങ്കൾ ഇന്ത്യ എന്തുകൊണ്ട് ചൈനയേക്കാൾ പിന്നിൽ പോയി എന്ന് താങ്കൾ പറയാൻ ശ്രമിച്ചതുമില്ല. അത് പറയേണ്ട കടമ ജന്മം കൊ
ബഹുമാനപെട്ട ജോൺ ബ്രിട്ടാസ്, ഇന്നത്തെ മാതൃഭൂമി പത്രത്തിൽ താങ്കൾ എഴുതിയ കുറിമാനം വായിച്ചു. ആദ്യം കണ്ണിലുടക്കിയത് താങ്കളുടെ ഫോട്ടോയാണ്. താങ്കളുടെ ലേഖനം നരേന്ദ്ര മോദി വിമര്ശനമോ അല്ലെങ്കിൽ പിണറായി സ്തുതികളോ ആണെന്ന് കരുതിയപ്പോഴാണ് ലേഖനത്തിന്റെ ഹെഡിങ് ശ്രദ്ധിച്ചത് ' ചൈന മുന്നേറുന്നത് എന്തുകൊണ്ട്'
മധുരമനോജ്ഞ ചൈനയുടെ കുതിപ്പിനെ കുറിച്ച് താങ്കൾ അന്തർഗള നിർഗളം പൊലിപ്പിച്ചു എഴുതിയിട്ടുണ്ട്. ചൈനീസ് എംബസിക്കു ഈ ലേഖനം തർജ്ജിമ ചെയ്തു അയച്ചു കൊടുത്താൽ അവർ വല്ല ഉപഹാരവും തന്നേക്കും. എന്നിട്ട് ഈ ലേഖനം ചൈനീസ് എംബസിയിൽ ചില്ലിട്ടും വെക്കും. അത്ര മനോഹരമായി ചൈനയെ വാഴ്‌ത്തിപ്പാടിയിട്ടുണ്ട് താങ്കൾ.
ഇതിൽ താങ്കൾ എടുത്തുപറയുന്ന കാര്യം ' ഇന്ത്യയും ചൈനയും നാലു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യയും ചൈനയും സമാനങ്ങളായ സൂചകങ്ങളിലായിരുന്നു എങ്കിൽ ഇപ്പോൾ ചൈന ഇന്ത്യയേക്കാൾ 4-5 മടങ്ങു മുമ്പിലാണ്' എന്ന്.
ചൈനീസ് വീരകഥകൾ പറഞ്ഞ താങ്കൾ ഇന്ത്യ എന്തുകൊണ്ട് ചൈനയേക്കാൾ പിന്നിൽ പോയി എന്ന് താങ്കൾ പറയാൻ ശ്രമിച്ചതുമില്ല. അത് പറയേണ്ട കടമ ജന്മം കൊണ്ടും കർമം കൊണ്ടും ഇന്ത്യക്കാരനായതുകൊണ്ടു ഞാൻ പറയാം എന്തുകൊണ്ട് ഇന്ത്യ ചൈനയേക്കാൾ പിന്നിൽ പോയി എന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യ ചൈനയേക്കാൾ ഒരു പടി മുമ്പിലായിരുന്നു എന്നത് സത്യമാണ്. ഇന്ത്യയിൽ ജനാധിപത്യവും ചൈനയിൽ കമ്മ്യൂണിസവും. വിപ്ലവം നടത്തി ചൈനയിൽ കമ്മ്യൂണിസ്റ്റുകാർ അധികാരം പിടിച്ചടക്കിയപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാർ നടത്തിയ വിപ്ലവം ചീറ്റിപ്പോയി.
ഇതെല്ലാമായിട്ടും കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യ ആണ്. കൊറിയൻ യുദ്ധത്തിൽ ഉത്തര കൊറിയയുടെ പക്ഷം പിടിച്ച ചൈനക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞപ്പോൾ UN ൽ ചൈനക്കെതിരെ പ്രമേയം പാസാക്കുന്നത് തടയാൻ മുൻകൈ എടുത്തത് ഇന്ത്യ ആയിരുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള നെഹ്‌റു ചൈനയെ അന്ധമായി വിശ്വസിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് മാവോക്ക് ഇന്ത്യയോടും പ്രത്യേകിച്ച് നെഹ്രുവിനോടും അസൂയ ആയിരുന്നു. നെഹ്‌റു വിനു ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു. മാവോയ്ക്കാകട്ടെ ലോകരാജ്യങ്ങൾക്കിടയിൽ സീതാറാം യെച്ചൂരിക്ക് ഇപ്പോൾ ഇന്ത്യയിലുള്ള സ്ഥാനവും.
ഏഷ്യയിൽ പോലും മാവോയെക്കാൾ പ്രശസ്തനും അംഗീകാരമുള്ള നേതാവുമായിരുന്നു നെഹ്‌റു. പക്ഷെ നെഹ്‌റു ചൈനയെ അന്ധമായി വിശ്വസിച്ചപ്പോൾ ചൈന ചെയ്തത് എങ്ങനെ ഇന്ത്യക്കു പാരാ പണിയണം എന്നതായിരുന്നു. പാക്കിസ്ഥാനെ ഒരുമിച്ചുകൂട്ടി ചൈന ഇന്ത്യക്കെതിരെ കരുക്കൾ നീക്കി. ഇന്ത്യക്കു ആദ്യമൊന്നും ഇതൊന്നും മനസിലയുമില്ല. പിന്നെ നടന്ന യുദ്ധവും മറ്റുമെല്ലാം ചരിത്രം.
അതവിടെ നിൽക്കട്ടെ. ഇനി ചൈനയുടെ വളർച്ചയെക്കുറിച്ചുള്ള താങ്കളുടെ വർണന പറയുമ്പോൾ ഓർക്കേണ്ട ഏറ്റവും വലിയ കാര്യം ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യവുമാണ് എന്നതാണ്. എന്താണ് അതിന്റെ വ്യത്യാസം എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോൾ ഈ ലേഖനം ഇന്ത്യയിൽ ഇരുന്നു എഴുതാനും അതിനെക്കുറിച്ച് ചർച്ച ചെയ്യാനും കഴിയും ചൈനയിൽ ഒരു ലേഖനം എഴുതിയാൽ അത് പ്രസിദ്ധീകരിക്കണമെങ്കിൽ പാർട്ടി സെക്രെട്ടറിയുടെ അനുവാദം വേണം.
ചൈനയിലെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് ജോലി ചെയ്യണം, എന്ത് കൃഷി ചെയ്യണം, എത്ര കുട്ടികൾ വരെ ഒരു കുടുംബത്തിനാകാം, എന്തിനു തലമുടി എങ്ങനെ വെട്ടണം എന്ന് പോലും പാർട്ടി തീരുമാനിക്കും. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തലവന് ഒരു നയം അല്ലെങ്കിൽ ഒരു നിയമം രാജ്യത്തു നടപ്പാക്കണമെങ്കിൽ വേറെ ഒരുത്തന്റെയും സമ്മതം ആവശ്യമില്ല. നിമിഷ നേരം കൊണ്ട് രാജ്യത്തു ആ തീരുമാനം നടപ്പിലാകും. അതിനെതിരെ പ്രതിഷേധിക്കാൻ ജങ്ങൾക്കു അവകാശമില്ല. ഭരണകൂടത്തെ വിമർശിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. സോഷ്യൽ മീഡിയ ഉപയോഗം പോലും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ.
മതപരമായ ആചാരങ്ങൾ പാടില്ല. XINJIANG എന്ന മുസ്ലിം ഭൂര്പിപക്ഷ മേഖലയിലുള്ളവർക്ക് താടി വെക്കുന്നത് തൊട്ടു നോമ്പ് എടുക്കുന്നതിനു വരെ നിയന്ത്രങ്ങൾ. അങ്ങനെ പോകുന്നു ചൈനയിലെ ഭരണകൂട നിയന്ത്രങ്ങൾ. ജനാധിപത്യം വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പട്ടാള ടാങ്കുകൾ കയറ്റിയും വെടിവെച്ചും കൊന്ന ചൈനയിലെ മനുഷ്യാവകാശത്തിന്റെ കാര്യം പറയണോ! ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ വധശിക്ഷക്ക് വിധിക്കുന്ന രാജ്യമാണ് ചൈന. എല്ലാ മാധ്യമങ്ങളും സർക്കാരിന്റെ നിയന്ത്രണത്തിൽ. സർക്കാർ കൊടുക്കുന്ന വാർത്തകൾ മാത്രമേ പുറത്തു വരികയുള്ളൂ. ചൈനയുടെ സർക്കാർ പറയുന്നത് മാത്രമാണ് ലോകം അറിയുക. സർക്കാർ പറയുകയാണ് ചൈന സാമ്പത്തീകമായി മുന്നേറി എന്ന് പറഞ്ഞാൽ അതങ്ങനെയാണ്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും ആർക്കും അന്വേഷിക്കാനാകില്ല.
അങ്ങനെയുള്ള രാജ്യത്തു നടക്കുന്നത് വികസനം അല്ല. അടിച്ചമർത്തലിലൂടെ സർക്കാർ പുറത്തുവിടുന്ന കണക്കുകൾ മാത്രമാണ് എല്ലാത്തിനും ആധാരം. ചൈന എന്തുകൊണ്ടാണ് സ്പോർട്സ് നു പ്രാമുഖ്യം നൽകുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഉത്തര കൊറിയയും അതേപോലെ തന്നെ സ്പോർട്സ് നു വലിയ പ്രാധാന്യം കൊടുക്കുന്നു. കാരണം ലളിതം. ജങ്ങൾക്കുള്ള അസംതൃപ്തി കലാപമായി മാറാതിരിക്കാൻ എല്ലാ ഭരണകൂടങ്ങളും ജങ്ങളെ പ്രത്യേകിച്ചും യുവജനതയെ ഇത്തരം രംഗങ്ങളിലേക്കു വഴിതിരിച്ചുവിടും. ചൈനയുടെ യഥാർത്ഥ വികസനം എന്താണെന്നറിയണമെങ്കിൽ അവിടെ ജനാധിപത്യം വരണം. അല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തങ്ങൾ നടത്തനുള്ള അവകാശങ്ങൾ ഉണ്ടാകണം. ചൈന പറയുന്നത് മാത്രം വിശ്വസിക്കുന്നത് മണ്ടത്തരമാണ്.
നെഹ്‌റു ഒരിക്കൽ ചൈനയിൽ പോയി . നെഹ്‌റുവിനെ സ്വീകരിക്കാൻ വിമാനത്താവളം മുതൽ ജനലക്ഷങ്ങൾ റോഡിനിരുവശവും അണിനിരന്നു. ഇത് കണ്ടു നെഹ്‌റു വിനു വരെ അത്ഭുതമായി. തനിക്കു ചൈനയിൽ ഇത്രയ്ക്കു ആരാധകരോ എന്ന് നെഹ്‌റിന് ചിന്തിച്ചു. അന്നത്തെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പിന്നീട് നെഹ്രുവിനോടെ ആ സത്യാവസ്ഥ പറഞ്ഞു. ചൈന സ്ഥിരം ചെയ്യുന്ന ഏർപ്പാടാണ്. ലോക നേതാക്കൾ വരുമ്പോൾ ജനകളോട് വഴിയരികിൽ പൂക്കളുമായി സ്വീകരിക്കാൻ നിൽക്കണമെന്ന് കല്പിക്കും. ഇത് കാണുന്ന ലോക നേതാക്കൾ കരുതും ചൈനയിൽ അവർക്കു വളരെ പിന്തുണ ഉണ്ടെന്നും ചൈനയിലെ ഞങ്ങൾ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും.
ഇനി ചൈനയുടെ വികസനത്തെ കുറിച്ച് പറയാം. കൃഷിഭൂമി മുഴുവൻ പിടിച്ചെടുത്തു ചെറുകിട നിർമ്മാണം യൂണിറ്റുകൾ തുടങ്ങി. ചൈനയിലെ തൊഴിലാളികൾക്ക് കിട്ടുന്ന കൂലിയൊക്കെ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇത്ര മണിക്കൂർ പണി ചെയ്യണം , എന്ത് ഉൽപ്പാദിപ്പിക്കണം എല്ലാം സർക്കാരാണ് തീരുമാനിക്കുന്നത്. കുറഞ്ഞ വേതന നിരക്കായപ്പോൾ വിദേശ നിക്ഷേപം ചൈനയിലേക്കൊഴുകി. ഒരു തൊഴിൽ പ്രശ്ങ്ങളുമില്ല അങ്ങനെയുള്ള ഒരു സ്ഥലത്തു സാമ്പത്തീക വളർച്ച ഉണ്ടാകുന്നതു സ്വാഭാവികം. ഇനി ഇന്ത്യയിലെ കാര്യം നോക്കാം. ഇന്ത്യയിൽ ഒരു നിയമം പാസ്സാകണമെങ്കിൽ ചുരുങ്ങിയത് ഒരു 3 വർഷമെങ്കിലും പിടിക്കും. ഭരിക്കുന്ന സർക്കാരിന് മിക്കവാറും ഏതെങ്കിലും സഭയിൽ ഭൂര്പിപക്ഷം കാണുകയില്ല. കൂട്ടുകകഷി ഭരണത്തിൽ കൂടെയുള്ള ഈർക്കിലി നേതാക്കളെ ഒക്കെ തൃപ്തിപ്പെടുത്തി വേണം മുമ്പോട്ടു പോകാൻ. ഇനി പാർലമെന്റിൽ ഒരു നിയമം പാസ്സാക്കിയാലും അതിനെ കോടതിയിലും ചോദ്യം ചെയ്യാം.
ചുരുക്കം പറഞ്ഞാൽ സർക്കാരിന് ഒരു നയം നടപ്പാക്കാൻ വർഷങ്ങൾ വേണ്ടി വരും എന്നർത്ഥം. ഉദ്ദാഹരണത്തിനു 2009 ൽ കൊണ്ടുവന്ന ആധാർ ഇന്ത്യയിൽ ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.ചൈനയിൽ ആയിരുന്നെകിൽ ഒറ്റ മണിക്കൂർ കൊണ്ട് രാജ്യം മുഴുവൻ നടപ്പിലായേനെ. GST എന്ന നികുതി പരിഷ്‌ക്കരണ നിയമം 1986 മുതൽ ഇന്ത്യൻ പാർലമെന്റിൽ ചർച്ചക്ക് വരുന്നതാണ്. പാസ്സാക്കാനായത് 2017 ൽ. ചൈനയിലായിരുന്നെങ്കിലോ മണിക്കൂറുകൾ കൊണ്ട് അത് പാസ്സാകുമായിരുന്നു.
അതാണ് ഇന്ത്യയും ചൈനയുമായുള്ള വ്യത്യാസം. ഇന്ത്യ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായവും ഒക്കെ പരിഗണിച്ചാണ് ഒരു കാര്യം ചെയ്യുന്നത്. ഒരു ആണവ റിയാക്ടര് ഇന്ത്യയിൽ നിർമ്മിക്കണമെങ്കിൽ ജനങളുടെ എതിർപ്പ് നേരിടേണ്ടി വരും. മനുഷ്യാവകാശക്കാരുടെയും പ്രകൃതിസ്‌നേഹികളുടെയും മറ്റു രാജ്യദ്രോഹികളുടെയും ഒക്കെ കോപ്രായങ്ങൾ കാണേണ്ടി വരും കോടതി ഇടപെടൽ അങ്ങനെ പലതും. ചൈനയിൽ ഈ വക പ്രശ്‌നങ്ങൾ ഒന്നും ഇല്ല.
ചൈനയിലെ ഒരു നഗരം ഷാങ്ങ്ഹായ് ആണെന്ന് തോന്നുന്നു (ഉറപ്പില്ല). ഭരണാധികാരികൾക്ക് തോന്നി ആ നഗരം അത്ര വെടിപ്പല്ല എന്ന്. ഉടനെ ജങ്ങളോട് പറഞ്ഞു അവിടം വിട്ടുപോകാൻ. ലക്ഷക്കണക്കിന് ആളുകളെ അവർ ദിവസങ്ങൾകൊണ്ട് ഒഴിപ്പിച്ചു, എന്നിട്ടു ആ നഗരം അവർ പുതുക്കി പണിതു.
നമ്മുടെ നാട്ടിൽ ഒരു റോഡ് വികസനം വരണമെങ്കിൽ എത്ര പതിറ്റാണ്ടുകൾ വേണ്ടി വരും എന്നാലോചിച്ചു നോക്കിക്കേ. ചൈനയിൽ സർക്കാരിന് തോന്നിയാൽ അവിടെ എന്തും ഉടനടി ചെയ്യാം, ആരും സമരം നടത്താനോ കൊടി പിടിക്കാനോ കാണില്ല. ഇവിടെ നേതാവിനെ അഴിമതി ചൂണ്ടിക്കാണിച്ചാൽ അപ്പോൾ കൊടിയും പിടിച്ചിറങ്ങും. വിക്ൾസനപ്രവർത്തങ്ങൾ തടസ്സപ്പെടുത്തും. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടയിടാൻ ഇന്ത്യയിൽ ധാരാളം മാർഗങ്ങളുണ്ട്. അത് ഇവിടുത്തെ വികസന വിരോധികൾ മുതലെടുക്കുകയും ചെയ്യും.
ഒരു കമ്പനി വന്നാൽ നേതാവിനെ കാണേണ്ടത് പോലെ കണ്ടില്ലെങ്കിൽ കൊടി പിടിച്ചു അതിനെ പൂട്ടിക്കും. എന്നിട്ടു തൊഴിലില്ലായ്മ എന്ന് പറഞ്ഞു സർക്കാരിനെതിരെ സമരവും ചെയ്യും. ചൈനയിൽ ഇമ്മാതിരി തൊട്ടിപ്പണി നടക്കില്ല.
ചൈനയുടെ വികസനം എന്നത് ഒരു one way ട്രാഫിക് പോലെയാണ്. അവർക്കു തിരിഞ്ഞു നോട്ടമില്ല. ആ പോക്കിൽ അവരുടെ ജനതക്ക് എന്ത് സംഭവിക്കും എന്നൊന്നും അവർക്കു പ്രശ്‌നമല്ല. അവിടുത്തെ പരിസ്ഥതിക്കു എന്ത് സംഭവിക്കും എന്നതും പ്രശ്‌നമല്ല. ലോകത്തേറ്റവും കൂടുതൽ അന്തരീക്ഷം മലിനീകരണം ഉണ്ടാക്കുന്ന രാജ്യമാണ് ചൈന.
പരിസ്ഥതിയെയും ജങ്ങളെയും മറന്നുള്ള വികസനമാണ് ചൈനയിൽ. ഇന്ത്യയുടെ വികസനം എന്ന് പറയുന്നത് എല്ലാവരെയും ഉൾകൊണ്ടുകൊണ്ടുള്ള വികസനമാണ്. ജനതയെ അടിച്ചമർത്തി വികസനം കൊണ്ട് വരികയില്ല ഇന്ത്യയുടെ രീതി. അതാണ് ഇന്ത്യയുടെ സംസ്‌ക്കാരം.
അടിമകളായി ജീവിക്കാൻ ഇന്ത്യൻ ജനത ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരാതിരിക്കാനുള്ള കാരണം ഇപ്പോൾ ജോൺ ബ്രിട്ടാസിനു മനസിലായികാണുമെന്നു കരുതുന്നു.
പിന്നെ ബ്രിട്ടാസ്, ഇന്ത്യയുടെ ഈ അവസ്ഥക്ക് ഉടനടി മാറ്റം വരുന്നുണ്ട്. അതായത് ജങ്ങളാൽ തിരഞ്ഞെടുക്കപെട്ട സർക്കാരിന് സ്വതന്ത്രമായി ഭരിക്കാനാകാത്ത അവസ്ഥക്ക് മാറ്റം വരും. ബ്രിട്ടാസ് ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും നമ്മുടെ രാജ്യത്തു നിയമം പാസ്സാക്കുന്നതും, നയങ്ങൾ നടപ്പാക്കുന്നതും തടയുന്നതു നമ്മുടെ പാർലമെന്റിലെ രാജ്യസഭയിലെ അംഗങ്ങളാണ്.
കാലങ്ങളായി നമ്മുടെ രാജ്യസഭയിൽ എപ്പോഴും ഭൂരിപക്ഷം ഭരിക്കുന്ന കക്ഷികൾക്കായിരിക്കില്ല.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാത്ത രാജ്യസഭയിലെ അംഗങ്ങൾ കാട്ടുന്ന തടസ്സങ്ങൾ മൂലം രാജ്യത്തിന്റെ പല വികസന പ്രവർത്തികളും തടസ്സപ്പെടുന്നു. ഉദ്ദാഹരണത്തിനു ബിജെപി ക്കു ലോക്‌സഭയിൽ മാരകമായ ഭൂരിപക്ഷമുണ്ട് എന്നാൽ രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ടു തന്നെ സർക്കാരിന് നയങ്ങൾ പാസ്സാക്കണമെങ്കിൽ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടിയേ തീരു. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തികച്ചു 100 വോട്ട് കിട്ടാത്ത അണ്ടനും അടകോടാനുമൊക്കെ ഇന്ത്യൻ രാജ്യസഭയിൽ ഉണ്ട് എന്നത് ജനാധിപത്യത്തിനുതന്നെ കളങ്കമാണ്. ഈ ഊളകളാണ് ഇന്ത്യയുടെ വ്യകസനത്തെ തടസപ്പെടുത്തത്തുന്നത്.
2018 ന്റെ അവസാനത്തോടെ ബിജെപി ക്കു അതായതു ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. അന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രീതി തന്നെ തിരുത്തി എഴുതും. ജനപിന്തുണയില്ലാത്ത ഒരു കോമാളിയും രാജ്യസഭയിൽ എത്തില്ല എന്ന് ഉറപ്പാക്കും. അതോടെ എല്ലാം ശരിയാകും. ഇന്ത്യക്കൊരു സംസ്‌ക്കാരമുണ്ട് ബ്രിട്ടാസേ, ജനത്തെ അടിച്ചമർത്തി വികസനം കൊണ്ടുവരാൻ ഇന്ത്യക്കാകില്ല ബ്രിട്ടാസിനു കാര്യങ്ങൾ മനസിലായികാണുമെന്നു വിചാരിക്കുന്നു.
(ആലപ്പുഴ സ്വദേശിയായ ജിതിൻ ജേക്കബ് ബാംഗ്ലൂരിലാണ് താമസം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജിതിൻ ആനുകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് സോഷ്യൽ മീഡിയയിലൂടെ പറയുന്ന വ്യക്തിയാണ്. മാതൃഭൂമി പത്രത്തിൽ ബ്രിട്ടാസ് ഇന്ന് എഴുതിയ ലേഖനത്തിന് മറുപടിയെന്നോണം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ കുറിപ്പാണ് മറുനാടൻ പുനപ്രസിദ്ധീകരിക്കുന്നത്.)