- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
യെച്ചൂരി യാഥാർഥ്യബോധത്തോടെ അടുത്തകാലത്ത് നടത്തിയ ഒരു പ്രസ്താവന ഇന്നലെ പറഞ്ഞതാണ്; കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയാലോ കർഷക ആത്മഹത്യയ്ക്ക് നഷ്ടപരിഹാരം കൊടുത്താലോ ഒന്നും തീരുന്നതല്ല ഈ പ്രശ്‌നം; ജിതിൻ ജേക്കബ് എഴുതുന്നത് ഇങ്ങനെ
ചില കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിച്ചാൽ ഭൂരിഭാഗം ആളുകൾക്കും അത് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അത്തരത്തിൽ ഒരു കാര്യമാണ് നമ്മുടെ രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്‌നം. ഇത് വായിക്കുന്നവരിൽ എത്രപേർക്ക് ഇതുവായിച്ചുകഴിയുമ്പോൾ ചോര തിളക്കും എന്നറിയില്ല. നമ്മുടെ രാജ്യത്തെ ഏകദേശം ഏകദേശം 65% ജനങ്ങളും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഏതാണ്ട് 80 കോടി വരും അത്. 50% ജനങ്ങളും കാർഷികവൃത്തിയുമായി ബന്ധപെട്ടു ജീവിക്കുന്നു. കാർഷിക സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിന്റേതു. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരുകാര്യം നമ്മുടെ കൃഷിഭൂമിയുടെ ഏതാണ്ട് 65% ഉം വിവിധതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾക്കു സാധ്യത ഉള്ള മേഖലകളിലാണ്. കർഷകർ ഏതാണ്ട് പൂർണമായും ജൂൺ- സെപ്റ്റംബര് മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചു കൃഷി ഇറക്കുന്നു.മഴ ചതിച്ചാൽ കൃഷി നശിക്കും. ഇന്ദിര ഗാന്ധി കനാല് പോലുള്ള വൻ കിട പദ്ധതികളിലൂടെയും, നരേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച Pradhan Mantri Krishi Sinchayee Yojana (PMKSY) എന്നിവയിലൂടെയും കാർഷികാവശ്യങ്ങൾക്കു വേണ്ട
ചില കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിച്ചാൽ ഭൂരിഭാഗം ആളുകൾക്കും അത് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അത്തരത്തിൽ ഒരു കാര്യമാണ് നമ്മുടെ രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്‌നം. ഇത് വായിക്കുന്നവരിൽ എത്രപേർക്ക് ഇതുവായിച്ചുകഴിയുമ്പോൾ ചോര തിളക്കും എന്നറിയില്ല.
നമ്മുടെ രാജ്യത്തെ ഏകദേശം ഏകദേശം 65% ജനങ്ങളും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഏതാണ്ട് 80 കോടി വരും അത്. 50% ജനങ്ങളും കാർഷികവൃത്തിയുമായി ബന്ധപെട്ടു ജീവിക്കുന്നു. കാർഷിക സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിന്റേതു. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരുകാര്യം നമ്മുടെ കൃഷിഭൂമിയുടെ ഏതാണ്ട് 65% ഉം വിവിധതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾക്കു സാധ്യത ഉള്ള മേഖലകളിലാണ്. കർഷകർ ഏതാണ്ട് പൂർണമായും ജൂൺ- സെപ്റ്റംബര് മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചു കൃഷി ഇറക്കുന്നു.മഴ ചതിച്ചാൽ കൃഷി നശിക്കും.
ഇന്ദിര ഗാന്ധി കനാല് പോലുള്ള വൻ കിട പദ്ധതികളിലൂടെയും, നരേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച Pradhan Mantri Krishi Sinchayee Yojana (PMKSY) എന്നിവയിലൂടെയും കാർഷികാവശ്യങ്ങൾക്കു വേണ്ടിയുള്ള ജലസേചന പദ്ധതികൾ നടപ്പാക്കുന്നുണ്ട് എങ്കിലും അതൊന്നും പര്യാപ്തമാകുന്നില്ല. ഇന്ത്യയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലതാണ്. വിളകൾക്ക് വില കിട്ടാത്തത്, പ്രകൃതിക്ഷോഭം, കൊള്ളപലിശക്കാരുടെ ചൂഷണം, ബാങ്കുകളിൽ നിന്ന് വായ്‌പ്പാ കിട്ടാനുള്ള കാലതാമസം, ഇടനിലക്കാരുടെ ചൂഷണം. കാലാവസ്ഥ വ്യതിയാനം, കീടങ്ങളുടെ ആക്രമണം മൂലമുള്ള കൃഷി നാശം, ഉയർന്ന ജീവിത ചെലവ് തുടങ്ങി പലതും.
മറ്റൊരു പ്രശ്‌നം നമ്മുടെ കാർഷികഭൂമിയിൽനിന്നുള്ള വിളവെടുപ്പ് കുറവാണ് എന്നതാണ്. ഉദ്ദാഹരണത്തിനു ചൈനയിലെ ഒരു ഹെക്ടർ കൃഷിയിടത്തിൽ നിന്ന് 1600 കിലോ പയറുവർഗങ്ങൾ ഉൽപ്പാദിപ്പിക്കാമെങ്കിൽ ഇന്ത്യയിൽ അത് ഏതാണ്ട് 400 കിലോയിൽ താഴെയാണ്. മഴ നന്നായി ലഭിച്ചാൽ കർഷകർക്ക് നല്ല വിള കിട്ടും. പക്ഷെ ഇക്കണോമിക്‌സ് പഠിച്ചവർക്കറിയാം ഡിമാൻഡ് ആൻഡ് സപ്ലൈ തിയറി. ഉൽപ്പന്നങ്ങൾ കുന്നുകൂടുമ്പോൾ ഡിമാൻഡ് കുറയും. സ്വാഭാവികമായും ഉൽപ്പന്നങ്ങൾക്ക് വിലകിട്ടാതാകും. ഇതാണ് ഇപ്പോൾ രാജ്യത്തെ കർഷകർ നേരിടുന്നത്. കർഷകർക്ക് അവരുടെ ഉൽപ്പങ്ങൾക്കു ന്യായവിലകിട്ടുന്നില്ല. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ടൺ കണക്കിന് കാർഷികഉൽപ്പങ്ങൾ രാജ്യത്തിന്റെ ഒരുഭാഗത്തു വാങ്ങാൻ ആളില്ലാതെയും വിലകിട്ടാതെയും നശിച്ചുപോകുമ്പോൾ കേരളത്തിൽ ഭക്ഷ്യസാധങ്ങൾക്കു വിലക്കയറ്റം ആണെന്നതാണ്. മഹാരാഷ്ട്രയിൽ സവാളക്കു വിലകിട്ടാതെ കർഷകർ നശിപ്പിച്ചുകളയുമ്പോൾ കേരളത്തിൽ സവാളയുടെ വില കുതിച്ചുയരുന്നു.
ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് കാർഷിക വിളകൾ സർക്കാർ സംഭരിച്ചാലേ ഈ പ്രശ്‌നങ്ങൾ പൂർണതോതിൽ പരിഹരിക്കാൻ കഴിയൂ. സർക്കാരുകൾ നേരിടുന്ന പ്രശ്‌നം ഈ കാർഷികവിളകൾ സംഭരിച്ചുവെക്കാനുള്ള അത്യാധുനിക ഗോഡൗണുകളുടെ അഭാവമാണ്. ഇതിനായി രാജ്യത്ത് വൻകിട മെഗാ ഫുഡ് പാർക്ക് പ്രൊജെക്ടുകൾ തുടങ്ങിക്കഴിഞ്ഞു. പാലക്കാടു സ്ഥാപിക്കുന്ന മെഗാ ഫുഡ് പാർക്ക് പ്രോജക്ടിന് കഴിഞ്ഞദിവസമാണൂ തറക്കല്ലിട്ടത്. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുന്നതു സാമ്പത്തികരംഗത്തു പ്രശ്‌നങ്ങളെ സൃഷ്ടിക്കൂ. വായ്‌പ്പാ എടുത്താൽ തിരിച്ചടക്കണ്ട സർക്കാർ എഴുതിത്ത്തള്ളും എന്നുകണ്ടാൽ പിന്നെ ആരെങ്കിലും വായ്പകൾ തിരിച്ചടക്കുമോ? അതുതന്നെയുമല്ല കർഷകരെ അത് മടിയന്മാരാക്കുകയും ചെയ്യും.
ഇനി മഴ ചതിച്ചാലോ അപ്പോഴും പ്രശ്‌നങ്ങൾ. കർഷകർക്ക് ബാങ്ക് വായ്പകൾ ലഭിക്കുന്നതിൽ ഇപ്പോഴും പ്രശ്‌നങ്ങൾ ഉണ്ട്. കഴിഞ്ഞ വര്ഷം 8 ലക്ഷം കോടി രൂപയാണ് കാർഷിക വായ്‌പ്പയായി ബാങ്കുകൾ ഇന്ത്യയിലെ കർഷകർക്ക് നൽകിയത്. ഈ വര്ഷം അത് 10 ലക്ഷം കോടിയായി ഉയരും. ഇവിടെയും പ്രധാനപ്രശ്‌നം ചെറുകിട കർഷകരിൽ പലർക്കും ഇപ്പോഴും ബാങ്കുകളിൽ നിന്നുള്ള വായ്‌പ്പകളെകുറിച്ചോ ഒന്നും അറിയില്ല എന്നുള്ളതാണ്. അതുകൊണ്ടു അവർ ബ്ലേഡിൽ നിന്ന് കടം മേടിക്കുന്നു. കൃഷി നശിക്കുമ്പോൾ ബാങ്ക് വായ്‌പ്പാ ഉള്ള കർഷകരുടെ കാര്യം മാത്രം എല്ലാവരും ഓർക്കും പക്ഷെ ബ്ലേഡിൽ നിന്ന് വായ്‌പ്പയെടുത്തവരെ എല്ലാവരും മറക്കും. കർഷക ആത്മഹത്യയുടെ പ്രധാനകാരണം ഇതാണ്. മറ്റൊരു പ്രശനം സാമൂഹികമാണ്. കാർഷിക വായ്‌പ്പാ എടുത്തിട്ടു കൃഷിയിൽ മുടക്കാതെ മറ്റു ചെലവ് നടത്തുന്ന സ്ഥിതിവിഷേദശവുമുണ്ട്. കേരളത്തിൽ കാണുന്നത് അത്തരം പ്രവണതയാണ്. കാർഷിക എടുത്തിട്ട് മക്കളുടെ കല്യാണം ഒക്കെ നടത്തേണ്ടി വരുന്ന കർഷകരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ..
ഏറ്റവും 'ക്രൂരമായ' ഒരു പഠന റിപ്പോർട്ട്, ആത്മഹത്യാ ചെയ്യുന്ന കർഷകരുടെ കടങ്ങൾ സർക്കാരുകൾ എഴുതിത്ത്തള്ളുകയും അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യാൻ തുടങ്ങിയതോടെ പല കർഷകരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു എന്നുള്ളതാണ്. അതായത് ആത്മഹത്യാ ചെയ്യാൻ കർഷകരെ സർക്കാരുകൾ പരോക്ഷമായി പ്രേരിപ്പിക്കുന്നു എന്ന്. നരേന്ദ്ര മോദി സർക്കാർ കൃഷിയിൽ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കർഷകർക്ക് ഫസൽ ഭീമ യോജന എന്ന പേരിൽ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.അർഹരായ കർഷകരിൽ കാർഷിക സബ്‌സിഡിയും, വളം സബ്‌സിഡിയും ഒക്കെ എത്തുന്നു എന്ന് ആധാർ കാർഡ് വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും ഉറപ്പാക്കാൻ തുടങ്ങിയത് ഈ രംഗത്തെ വലിയ ഒരു ചൂഷണത്തിൽ നിന്നാണ് കർഷകരെ മോചിപ്പിച്ചത്. അതുപോലുള്ള നയങ്ങൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച മതിയാകൂ.
സ്ഥിരം ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് കോർപറേറ്റുകളുടെ വായ്പകൾ സർക്കാർ എഴുതിത്ത്തള്ളുന്നുണ്ടല്ലോ പിന്നെന്താ കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളിയാൽ എന്ന്? ഇത് പൂർണമായും ശരിയല്ല. നമ്മുടെ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയരുന്ന ഒരു ചോദ്യമാണിത്. വിജയ് മല്ല്യയുടെ ലോൺ എഴുതിത്ത്തള്ളി എന്ന് പ്രചരിപ്പിച്ച മലയാള മാധ്യമങ്ങൾ യഥാർത്ഥത്തിൽ എന്താണ് ബാങ്കുകൾ ചെയ്തതെന്ന് മനഃപൂർവം മിണ്ടാതിരുന്നു. ഒരു വായ്‌പ്പയും എഴുതിത്ത്തള്ളാൻ ഒരു ബാങ്കുകളും അനുവദിക്കില്ല. അങ്ങനെ ചെയ്താൽ ബാങ്കുകൾ തകരും എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകും.
https://www.facebook.com/jithinjacob.jacob/posts/1146133738789763
സഹാറയുടെ സുബത്ര റോയ് എത്രകൊല്ലമായി ജയിൽ കിടക്കുന്നു എന്നറിയാമോ?
കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയാലോ, കർഷക ആത്മഹത്യയ്ക്ക് നഷ്ടപരിഹാരം കൊടുത്താലോ ഒന്നും തീരുന്നതല്ല ഈ പ്രശ്‌നം. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുകയും, കർഷകർക്ക് ഉൽപ്പാദനചെലവിനു ആനുപാതികമായി വിലകിട്ടുന്നണ്ട് എന്നുറപ്പുവരുത്തുകയാണ് വേണ്ടത്. രാജ്യത്തിന്റെ ഒരു ഭാഗത്തു വിലക്കയറ്റവും മറുഭാഗത്തും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?
ഈ വിഷയത്തിൽ യെച്ചൂരി സഖാവ് പറഞ്ഞ അഭിപ്രായം കൂടി വായിക്കുക
സീതാറാം യെച്ചൂരി യാഥാർഥ്യബോധത്തോടെ ഈ അടുത്തകാലത്ത് നടത്തിയ ഒരു പ്രസ്താവന ഇന്നലെ പറഞ്ഞതാണ് ' Loan waiver is a temporary relief. Only a law to revive Minimum Support Price (MSP) annually will bring a permanent solution for the farmer's problem'.