- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
കുണ്ടറ: രണ്ടു ദിവസം മുൻപു വീട്ടിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിച്ച് വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടത്. അമ്മ ജയമോളെയും ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം മകനെ കൊല്ലാൻ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പൊലീസിന് മനസ്സിലാകാത്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്. ഓഹരി തർക്കത്തിന്റെ പേരിൽ കൃത്യം നടത്തിയതെന്ന് ജയമോൾ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗൾഫിലായിരുന്ന ജോബ് ജി. ജോൺ നാലുവർഷം മുൻപാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന് മക
കുണ്ടറ: രണ്ടു ദിവസം മുൻപു വീട്ടിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിച്ച് വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടത്. അമ്മ ജയമോളെയും ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം മകനെ കൊല്ലാൻ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പൊലീസിന് മനസ്സിലാകാത്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.
ഓഹരി തർക്കത്തിന്റെ പേരിൽ കൃത്യം നടത്തിയതെന്ന് ജയമോൾ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗൾഫിലായിരുന്ന ജോബ് ജി. ജോൺ നാലുവർഷം മുൻപാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന് മകന്റെ കൊലയിൽ ഒരു സൂചനയുമില്ല. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജിത്തു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ വൈകിട്ട് നാലുമണിയോടുകൂടി ഇന്നലെ കണ്ടെത്തിയത്.
കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായിരുന്നു. അതിക്രൂരമാണ് കൊലപാതകം. അമ്മയാണ് പ്രതിയെന്ന് അറിഞ്ഞതോടെ കേരളം തന്നെ ഈ കൊലയിൽ ഞെട്ടിത്തരിച്ചു. തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ജിത്തു ജോബ് സ്‌കെയിൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു.
ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.
വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയിൽ പൊള്ളിയ പാടും നിർണ്ണായകമായി. ഇതോടെ ആരാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഡോഗ് സ്‌ക്വാഡ് വന്നത് പൊള്ളൽ കണ്ട സംശയത്തെ തുടർന്നായിരുന്നു. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടതാണ് മൃതദേഹം കണ്ടെത്താൻ സഹായകമായത്. തുടർന്നുള്ള പരിശോധനയിൽ ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.
കുടുംബ വഴക്കിനെ തുടർന്നാണ് ജിത്തു കൊല്ലപ്പെട്ടതെന്നാണ് അമ്മയുടെ മൊഴി. വീട്ടുവഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായാണ് വിവരം. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവർ കുറ്റസമ്മതം നടത്തി. സംഭവമറിഞ്ഞ് വൻ ജനാവലി പ്രദേശത്ത് തടിച്ചുകൂടി. പൊലീസ് വടം കെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ഡോ. എ ശ്രീനിവാസ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. വീടിനു പിന്നിലെ നടവഴിയിൽനിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ വഴിയിൽ വീണതാകാം ഇതെന്നാണു കരുതുന്നത്. തറവാട് വീടിനോടു ചേർന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.